1 GBP = 93.00 INR                       

BREAKING NEWS

സ്വര്‍ണത്തിന്റെ വില പെട്ടെന്ന് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കുതിച്ചുയരുന്നത് എന്തു കൊണ്ടെന്നറിയാമോ? കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സകല വിപണിയും വീഴുമെന്നുറപ്പായതോടെ ജനങ്ങള്‍ക്ക് വിശ്വാസം സ്വര്‍ണത്തില്‍; സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ ക്യൂ നിര്‍ക്കാന്‍ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയരുന്നു; സ്വര്‍ണവില ഉയരുന്നത് ഏഴു വര്‍ഷത്തെ ഏറ്റവും വലിയ വിലയോടെ

Britishmalayali
kz´wteJI³

കൊറോണ വൈറസ് ലോകമാകമാനം വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സകല വിപണികളും കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ആളുകള്‍ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതില്‍ മാത്രമാണ് വിശ്വാസം അവശേഷിക്കുന്നതെന്ന് പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്നാണ് നിലവില്‍ സ്വര്‍ണത്തിന് ഏഴ് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കൂടിയ വിലയുണ്ടായിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ട് അനുദിനമെന്നോണം സ്വര്‍ണവില കുതിച്ചുയരുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ ക്യൂ നിര്‍ക്കാന്‍ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയരുന്നത് തുടരുകയാണ്.

ലോകമാകമാനം 79,000 പേര്‍ക്ക് കൊറോണ ബാധിക്കുകയും 2600 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് പുറമെ യൂറോപ്പിലും കൊറോണ അതിന്റെ തനിനിറം വ്യക്തമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതായത് ഇറ്റലിയില്‍ കൊറോണ ബാധിച്ച് ആറ് പേര്‍ മരിക്കുകയും 300നടുത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിരിക്കുന്നത് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയെയും പിടിച്ചുലയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. തല്‍ഫലമായി നിക്ഷേപകര്‍ട്രാവല്‍ ഫേമുകളെയും മൈനര്‍മാരെയും ഉപേക്ഷിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനായി കൂടുതലായി രംഗത്തെത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിന്നുള്ളത്.

കൊറോണ ബാധ യാത്രകളെയും മൈനിംഗ് ആക്ടിവിറ്റികളെയും ഗുരുതരമായി ബാധിക്കുമെന്ന ഭയത്താലാണ് നിക്ഷേപകര്‍  ഈ മേഖലകളോട് ഗുഡ്ബൈ പറഞ്ഞ് കൊണ്ടിരിക്കുന്നത്.അതിന് പകരം ഏറ്റവും സുരക്ഷിതമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനാണ് അവര്‍ താല്‍പര്യപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നിലവിലെ അനിശ്ചിത്വത്തില്‍ ഒരു സേഫ് ഹെവനായി സ്വര്‍ണത്തെ പരിഗണിക്കുകയാണ് ഭൂരിഭാഗം നിക്ഷേപകരും ചെയ്യുന്നത്. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1300 പൗണ്ടാണ്. ഡോളറിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1,677.21 ഡോളറായാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.

യൂറോപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തില്‍ നിന്നും ഏതാണ്ട് 361 ബില്യണ്‍ പൗണ്ടാണ് കൊറോണ തീര്‍ത്ത അനിശ്ചിതത്ത്വത്തില്‍ ഒഴുകിപ്പോയിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളുടെ എഫ്ടിഎസ്ഇ 100 ഇന്റെക്സില്‍ 62ബില്യണ്  പൗണ്ട് നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണവില കൂടി ഇടിയാന്‍ തുടങ്ങിയതോടെ കൊറോണ ബാധ മൂലമുളള സാമ്പത്തിക പ്രത്യാഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെയാണെന്നാണ്  ട്രേഡര്‍മാര്‍ കണക്ക് കൂട്ടുന്നത്. ഇതും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് കൂടുതല്‍ പേര്‍ മത്സരിച്ച് രംഗത്തെത്താന്‍ കാരണമാവുകയും അത് വഴി സ്വര്‍ണവില കുതിച്ചുയരാനുമിടയാക്കിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category