1 GBP = 94.00 INR                       

BREAKING NEWS

ഈ ചേച്ചി മുള്ളിയാല്‍ വരുന്നത് ഒന്നാംതരം മദ്യം; കള്ളുകുടി കുറയ്ക്കാന്‍ ഉപദേശിച്ച് ഡോക്ടര്‍മാര്‍; പരിശോധനയില്‍ മദ്യോപയോഗം തെളിഞ്ഞില്ല; മദ്യം മൂത്രിക്കുന്ന സ്ത്രീ ലോകത്തിന്റെ ശ്രദ്ധ നേടുമ്പോള്‍

Britishmalayali
kz´wteJI³

യുഎസിലെ പെന്‍സില്‍വാനിയയിലുള്ള പിറ്റ്സ്ബര്‍ഗിലെ ഈ പേര് വെളിപ്പെടുത്താത്ത 61 കാരി മുള്ളിയാല്‍ വരുന്നത് ഒന്നാം തരം മദ്യമാണെന്ന അത്ഭുതകരമായ വസ്തുത ആഘോഷിച്ച് ലോകമാധ്യമങ്ങള്‍ രംഗത്തെത്തി. കള്ളുകുടി പരിധി വിട്ടതിനാലാണ് ഈ ചേച്ചിക്ക് ഈ അപൂര്‍വ അവസ്ഥയുണ്ടായിരിക്കുന്നതെന്നും അതിനാല്‍ മദ്യപാനം കുറയ്ക്കുക മാത്രമേ വഴിയുള്ളൂവെന്നും ഡോക്ടര്‍മാര്‍ ഇവരെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ സ്ത്രീ മദ്യം ഉപയോഗിക്കാറില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തിന് തന്നെ വെല്ലുവിളിയുയര്‍ത്തുന്ന അവസ്ഥയിലുള്ള മദ്യം മൂത്രിക്കുന്ന ഈ സ്ത്രീ നിലവില്‍ ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ്.

പ്രത്യേക തരത്തിലുളള സിറോസിസ് അനുഭവിക്കുന്ന ഈ സ്ത്രീ നിലവില്‍ ലിവര്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണ്. തന്റെ മദ്യപാനാസക്തി ഈ സ്ത്രീ മറച്ച് വയ്ക്കുകയായിരുന്നുവെന്നായിരുന്നു ഡോക്ടര്‍മാരുടെ രണ്ട് ടീമുകള്‍ വിശ്വസിച്ചിരുന്നത്.  ഇവര്‍ മദ്യത്തിന് അടിമയാണെന്ന് സ്ഥിരീകരിക്കുന്ന വിധത്തില്‍ യൂറിന്‍ ടെസ്റ്റുകള്‍ പോസിറ്റീവായിത്തീരുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരെ കണ്ട സ്ത്രീയെ തുടക്കത്തില്‍ ബ്ലേഡര്‍ ഫെര്‍മെന്റേഷന്‍ സിന്‍ഡ്രോമിനായിരുന്നു ചികിത്സിച്ചിരുന്നത്.

ഇവരുടെ മെറ്റബൊലൈറ്റ്സ് ഓഫ് എഥനോളുമായി ബന്ധപ്പെട്ട രക്തപരിശോധനകള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മദ്യപാനശീലമില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായത്. യീസ്റ്റ് സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന ശരീരമാണ് ഈ സ്ത്രീയുടേതെന്നും  ഈ യീസ്റ്റ് കാര്‍ഡിഡ ഗ്ലാബ്രാട്ട എന്നാണറിയപ്പെടുന്നതെന്നും വെളിപ്പെട്ടിരിക്കുന്നു. ഈ യീസ്റ്റ് അവരുടെ ബ്ലാഡറില്‍ അടിഞ്ഞ് കൂടുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ യീസ്റ്റ് ബ്രീവേര്‍സ് യീസ്റ്റ് എന്നറിയപ്പെടുന്ന സാച്ചറോമൈസെസ് സെറെവൈസിയായി എന്ന യീസ്റ്റിന് തുല്യമാണ്.  ധാന്യങ്ങളിലെ  കാര്‍ബോ ഹൈഡ്രേറ്റുകളെ ആല്‍ക്കഹോളായി പരിവര്‍ത്തനം ചെയ്യുന്നതിന് ബ്രീവേര്‍സ് യീസ്റ്റ് ഉപയോഗിച്ച് വരുന്നുണ്ട്.  

ഇത്തരത്തിലെ അപൂര്‍വ പരിവര്‍ത്തനം ഈ സ്ത്രീയുടെ ബ്ലേഡറിലാണ് സംഭവിക്കുന്നതെന്നും തല്‍ഫലമായി അവരുടെ മൂത്രം മദ്യത്തിന് സമാനമാകുന്നുവെന്നും പരിശോധനകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ അപൂര്‍വ അവസ്ഥകാരണം ഇവരുടെ ലിവറിന് അമിതമായി അധ്വാനിക്കേണ്ടി വരുന്നു. അതായത് ഇത്തരം യീസ്റ്റ് അവരുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് ലിവര്‍ എപ്പോഴും പാടുപെടുകയും അത് അതിന് ക്ഷീണമുണ്ടാക്കുയും ചെയ്യുന്നുണ്ട്. യീസ്റ്റ് അണുബാധയില്‍ നിന്നും കരകയറുന്നതിനായി ഈ സ്ത്രീക്ക് മരുന്നുകള്‍ നല്‍കി വരുന്നു. പെന്‍സില്‍വാനിയയിലെ യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗ് പ്രെസ്ബൈറ്റേറിയന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category