1 GBP = 93.00 INR                       

BREAKING NEWS

പൊടുന്നനെ ക്വാഡെന്‍ ക്വാഡെന്‍ ബെയ്ല്‍സ് ലോകം അറിയപ്പെടുന്ന സെലിബ്രിറ്റിയായി; മുടി മുറിക്കാന്‍ ബാര്‍ബര്‍ഷോപ്പില്‍ എത്തിയ ക്വാഡെന് രാജകീയ സ്വീകരണം; അഭിമുഖങ്ങള്‍ എടുക്കാന്‍ ലോക മാധ്യമങ്ങളുടെ നെട്ടോട്ടം; പൊക്കക്കുറവിന്റെ പേരില്‍ ഒന്ന് കരഞ്ഞ് ഒമ്പത് വയസ്സുകാരന്‍ നേടിയത് ലോകത്തിന്റെ മുഴുവന്‍ കൈയടി

Britishmalayali
kz´wteJI³

കുള്ളനാണെന്നതിന്റെ പേരില്‍ സ്‌കൂളില്‍ വച്ച് കൂട്ടുകാരാല്‍ പരിഹസിക്കപ്പെട്ടതിനെ തുടര്‍ന്ന് ദയനീയമായി പൊട്ടിക്കരഞ്ഞ് ലോകത്തിന്റെ സഹതാപം ദിവസങ്ങള്‍ക്കുള്ളില്‍ നേടിയെടുത്ത ക്വാഡെന്‍ ബെയ്ല്‍സ് എന്ന ഒമ്പത് വയസുകാരന്‍ ലോകം അറിയപ്പെടുന്ന സെലിബ്രിറ്റിയായിത്തീര്‍ന്നു. മുടി മുറിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ ക്വാഡെന് രാജകീയ സ്വീകരമാണ് ലഭിച്ചതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ ബാലന് സൗജന്യമായി മുടി മുറിച്ച് കൊടുത്താണ് ബാര്‍ബര്‍ ഷോപ്പുകാര്‍ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ ഈ ബാലനുമായുള്ള അഭിമുഖങ്ങള്‍ എടുക്കാന്‍ ലോകമാധ്യമങ്ങള്‍ നെട്ടോട്ടത്തിലാണ്. പൊക്കക്കുറവിന്റെ പേരില്‍ ഒന്ന് കരഞ്ഞ് ഈ ബാലന്‍ നേടിയെടുത്തിരിക്കുന്നത് ലോകത്തിന്റെ മുഴുവന്‍ കൈയടിയാണ്.

തിങ്കളാഴ്ച ബ്രിസ്ബാനിലെ സലൂണിലെത്തിയ ക്വാഡെനാണ് സലൂണുകാര്‍ സൗജന്യമായി മുടി വെട്ടിക്കൊടുത്തിരിക്കുന്നത്.താന്‍ കുള്ളനായതിനാല്‍ കൂട്ടുകാര്‍ പരിസഹിക്കുന്നുവെന്നും തനിക്ക് ആത്മഹത്യ ചെയ്യണമെന്നും ക്വാഡെന്‍ അമ്മയുടെ അടുത്ത് പരിതപിക്കുന്ന വീഡിയോയായിരുന്നു വൈറലായിത്തീര്‍ന്നത്. തുടര്‍ന്ന് ലോകമെമ്പാടു നിന്നും ഈ ബാലന് മേല്‍ ആശ്വാസവും സഹതാപവും ചൊരിയപ്പെടുകയും ചെയ്തിരുന്നു. ക്വാഡെന്റെ 20 കാരിയും മോഡലുമായി സഹോദരി  ഗുയാലക്ക് ഇന്‍സ്റ്റാഗ്രാമില്‍ 12,000 ഫോളോവര്‍മാരുണ്ട്. താന്‍ മുടി സ്റ്റൈലാക്കുന്ന  മുരാരിയിലെ നാക് ഹെയര്‍ സലൂണിലേക്ക് ക്വാഡെനെയും കൊണ്ടു പോകാന്‍ ഈ സഹോദരി തീരുമാനിക്കുകയായിരുന്നു.

തങ്ങളുടെ സലൂണിലെത്തിയ സെലിബ്രിറ്റിയെ കണ്ട് സലൂണുകാര്‍ ഈ ബാലന് സൗജന്യമായി മുടി വെട്ടിക്കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവിടെയിരുന്ന് മുടി മുറിക്കുന്ന ക്വാഡെന്റെ വീഡിയോ സഹോദരി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചിട്ടുണ്ട്. ഈ മുടിവെട്ട്  ക്വാഡെന്‍ നന്നായി ചിരിച്ച് ആസ്വദിക്കുന്നതായി ഈ വീഡിയോയില്‍ കാണാം. ഹെയര്‍ഡ്രൈയറില്‍ വച്ച് ക്വാഡെന്‍ മുടിയുണക്കുന്ന ഒരു വീഡിയോ കൂടി സഹോദരി പങ്ക് വച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ പൊക്കമില്ലായ്മയുടെ പേരില്‍ ബ്രിസ്ബാനിലെ ക്വാഡെന്‍ തന്റെ അമ്മയായ യാരകയോട് കരഞ്ഞ് പരിതപിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച വൈറലായതിനെ തുടര്‍ന്ന് ഈ ബാലന്‍ ലോകപ്രശസ്തനായിരുന്നു.

അമ്മ തന്നെയായിരുന്നു മകന്റെ ദുഖം വീഡിയോയില്‍ പകര്‍ത്തി പങ്ക് വച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ള ക്വാഡെന്റെ ദുഃഖം ലോകം ഏറ്റെടുക്കുകയും ആശ്വാസവും പിന്തുണയും പകരുകയും ചെയ്തതിനെ തുടര്‍ന്നാണ് ബാലന്‍ സെലിബ്രിറ്റിയായിത്തീര്‍ന്നത്. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികള്‍ ഈ ബാലന് പിന്തുണയും പ്രചോദനവുമായി മുന്നോട്ട് വന്നിരുന്നു. നടനായ ഹഗ് ജാക്ക്മാന്‍, റഗ്ബി ഇതിഹാസമായ ജോനാതന്‍ തേര്‍സ്റ്റൊണ്‍, ബ്രോഡ്കാസ്റ്ററായ പിയേര്‍സ് മോര്‍ഗന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. തുടര്‍ന്ന് ക്വാഡെനെ നിരവധി ഗ്ലോബല്‍ ട്രിപ്പുകള്‍ക്കും ഇവന്റുകള്‍ക്കും പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.

കാലിഫോര്‍ണിയയിലെ ഡിസ്നി ലാന്‍ഡിലേക്കും ക്വാഡെന് ക്ഷണം ലഭിച്ചിരുന്നു. എന്‍ബിഎ ഗെയിമിലേക്ക് ക്വാഡെന് ടിക്കറ്റുകള്‍ ലഭിച്ചതിനെ പുറമെ സിംഗപ്പൂരില്‍ നടക്കുന്ന മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് മാസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കാനും ഈ ബാലന് ക്ഷണം ലഭിച്ചിരുന്നു. കുള്ളനായ അമേരിക്കന്‍ കൊമേഡിയന്‍ ബ്രാഡ് വില്യംസ് 7 ലക്ഷം ഡോലറാണ് ക്വാഡെനായി സമാഹരിച്ച് നല്‍കിയത്. ഗോള്‍ഡ് കോസ്റ്റില്‍ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് എന്‍ആര്‍എല്‍ ടീമിനൊപ്പം പിച്ചിലൂടെ നടക്കാന്‍ ശനിയാഴ്ച ക്വാഡെന് അവസരം ലഭിച്ചിരുന്നു. ഈ നടത്തത്തില്‍ ക്യാപ്റ്റന്‍ ജോയല്‍ ടോംപ്സന്റെ കൈ പിടിക്കാനു ക്വാഡെന് സാധിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category