1 GBP = 94.00 INR                       

BREAKING NEWS

യു.എ.ഇ.യ്ക്കു പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും ഒമാനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; രോഗ ബാധ കണ്ടെത്തിയത് ഇറാനില്‍ നിന്നും ഗള്‍ഫിലേക്ക് വന്നവരില്‍; ഗള്‍ഫ് മേഖലയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി: വൈറസ് വ്യാപനം തടയാന്‍ മുന്‍ കരുതല്‍ എടുത്ത് ഗള്‍ഫ് രാജ്യങ്ങള്‍; ഇറാനില്‍ മരണം 12 ആയി; ഏഴ് പേര്‍ മരിക്കുകയും 833 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കൊറോണ പേടിയില്‍ ദക്ഷിണ കൊറിയയും: ചൈനയില്‍ മരണം 2592

Britishmalayali
kz´wteJI³

ജിദ്ദ: യു.എ.ഇ.യ്ക്കു പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും ഒമാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുവൈത്തില്‍ മൂന്നുപേര്‍ക്കും ഒമാനില്‍ രണ്ടുപേര്‍ക്കും ബഹ്‌റൈനില്‍ ഒരാളിലുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. അതേസമയം ചൈനയില്‍ കൊറോണ മരണം 2592 ആയി. ഇറാനിലും സൗത്തുകൊറിയയിലും നിരവധി പേരിലേക്ക് അസുഖം പടര്‍ന്ന് പിടിച്ചതോടെ ആശങ്ക ശക്തമായിരിക്കുകയാണ്.

ഇറാനില്‍നിന്നും ഈ രാജ്യങ്ങളിലേക്ക് എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. യു.എ.ഇ.യില്‍മാത്രം 13 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നും കുവൈത്തില്‍ എത്തിയ മൂന്നുപേരിലാണ് കൊറോണ സ്ഥിരീകരിച്ചത് ഇതില്‍ ഒരാള്‍ ഒരാള്‍ 53 വയസ്സുള്ള കുവൈത്ത് പൗരനാണ്. മറ്റൊരാള്‍ 61 വയസ്സുള്ള സൗദിപൗരനാണ്. മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗദിപൗരന്‍ സുഖംപ്രാപിക്കുന്നതുവരെ കുവൈത്തില്‍ തുടരുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയില്‍ ഇതുവരെ പുതുതായി ആര്‍ക്കും കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ഇറാനില്‍നിന്നും ബഹ്‌റൈനില്‍ എത്തിയ ആള്‍ക്ക് കോവിഡ്-19 ഉണ്ടെന്ന് സംശയം നിലനിന്നിരുന്നു. അതാണ് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഇയാള്‍ ബഹ്‌റൈന്‍ പൗരനാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയെ ഇബ്രാഹിം ഖലീല്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഒമാനില്‍ രണ്ടു സ്വദേശി വനിതകളിലാണ് കോവിഡ്-19 കണ്ടെത്തിയത്. ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണ് ഇരുവരും. ഇവര്‍ക്ക് ആവശ്യമായ ചികിത്സകള്‍ വീട്ടില്‍ത്തന്നെ നല്‍കിവരുന്നതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു.

കൂടുതല്‍പേരിലേക്ക് വൈറസ് പകരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ വെള്ളിയാഴ്ച കുവൈത്ത്-ഇറാന്‍ അതിര്‍ത്തി അടച്ചിരുന്നു. ഇറാനില്‍ കൊറോണ വൈറസ് ബാധ നിരവധി പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ 12പേര്‍ അസുഖം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. പുറത്തുവിട്ടതിനെക്കാള്‍ കൂടുതല്‍പേര്‍ക്ക് ഇറാനില്‍ വൈറസ് ബാധയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇറാന്‍ അതിര്‍ത്തിയിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഇരുനൂറിലധികം പേരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കയാണ്. ഇറാനില്‍ തീര്‍ത്ഥാടനത്തിനു പോയവരാണ് ഇവര്‍. അതിര്‍ത്തി അടച്ച ശേഷമായിരുന്നു പാക്കിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്. ഇറാഖില്‍ തെക്കന്‍ നഗരമായ നജാഫിലാണ് വൈറസ് ബാധ. ഇവിടെ താമസിക്കുന്ന ഇറാനിയന്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇറാനില്‍ 61 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി ഇറാജ് ഹാരിര്‍ഛി പറഞ്ഞു. ഇതുവരെ 12 പേര്‍ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ക്വാം നഗരത്തില്‍മാത്രം അമ്പതിലധികംപേര്‍ മരിച്ചതായ ഒരു പാര്‍ലമെന്റ് അംഗത്തിന്റെ വാദം മന്ത്രി തള്ളി. ചൈനയില്‍ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ചുള്ള മരണം 2592 ആയി. ഇതുവരെ 77,150 പേര്‍ക്ക് വൈറസ് ബാധയുണ്ട്. ഇറാനില്‍ വൈറസ് ബാധിച്ചുള്ള മരണം 12 ആയതും ദക്ഷിണകൊറിയയില്‍ വൈറസ് ബാധിതര്‍ ആയിരത്തോട് അടുക്കുന്നതും പുതിയ ഭീഷണിയാവുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ എത്തിയതോടെ മധ്യേഷ്യയില്‍ വൈറസ് സ്ഥിരീകരിക്കുന്ന രാജ്യങ്ങള്‍ എട്ടായി. ഇറാനില്‍ 43 പേര്‍ക്ക് വൈറസ് ബാധിച്ചതില്‍ 12 പേര്‍ മരിച്ചു. സാഹചര്യം കണക്കിലെടുത്ത് തുര്‍ക്കി, പാക്കിസ്ഥാന്‍, അര്‍മീനിയ എന്നീ രാജ്യങ്ങള്‍ ഇറാനുമായുള്ള അതിര്‍ത്തി അടച്ചു. ചൈനയില്‍ 150 പേരാണ് കഴിഞ്ഞദിവസം മരിച്ചതെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. ദക്ഷിണ കൊറിയയില്‍ 833 പേര്‍ക്കാണ് സ്ഥിരീകരിച്ചത്; എഴുപേര്‍ മരിച്ചു. ഇറ്റലിയില്‍ വടക്കന്‍ മേഖലയില്‍ 200 പേര്‍ക്ക് ബാധിച്ചതില്‍ അഞ്ചുപേരും മരിച്ചു. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളും കര്‍ശന മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ദക്ഷിണകൊറിയയില്‍ ഞായറാഴ്ചമാത്രം 123 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ ആകെ വൈറസ് ബാധിച്ചവര്‍ 833 ആയി. ഇതില്‍ 95 പേരും ഷിന്‍ചോന്‍ജി ചര്‍ച്ച് ഓഫ് ജീസസുമായി ബന്ധപ്പെട്ടവരാണ്. പള്ളിയിലെത്തിയ രോഗബാധിതയായ സ്ത്രീയില്‍നിന്നാണ് ഇത്രയേറെപ്പേരിലേക്ക് രോഗം പടര്‍ന്നതെന്ന് കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (കെ.സി.ഡി.സി.) പറഞ്ഞു. ഒമ്പതിനായിരത്തിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്.

വൈറസ് ബാധയെത്തുടര്‍ന്ന് ചൈന മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനം നീട്ടിവെച്ചു. അതേസമയം വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കുറഞ്ഞതോടെ യുന്നാന്‍, ഗ്വാങ്ഡോങ്, ഷാന്‍ഷി, ഗ്വിഷോ എന്നീ പ്രവിശ്യകളിലെ നിയന്ത്രണങ്ങളില്‍ ചൈന ഇളവു പ്രഖ്യാപിച്ചു. എന്നാല്‍, പ്രഭവകേന്ദ്രമായ വുഹാനില്‍ പ്രഖ്യാപിച്ചിരുന്ന ഇളവുകള്‍ പിന്‍വലിക്കുകയുംചെയ്തു. യുന്നാനിലും ഗ്വിഷോയിലും പ്രഖ്യാപിച്ചിരുന്ന ലെവല്‍ ഒന്ന് അടിയന്തരാവസ്ഥ ലെവല്‍ മൂന്ന് ആക്കിയാണ് കുറച്ചത്. ഗ്വാങ്ഡോങ്ങിലും ഷാന്‍ഷിയിലും ലെവല്‍ രണ്ടിലേക്ക് മാറ്റി. ഗാന്‍സു, ലയോണിങ് പ്രവിശ്യകളില്‍ നേരത്തേ ഇളവുപ്രഖ്യാപിച്ചിരുന്നു. വുഹാനിലുള്ളവര്‍ക്ക് പുറത്തുപോകാന്‍ നല്‍കിയ അനുമതിയാണ് തിങ്കളാഴ്ച പിന്‍വലിച്ചത്.

വൈറസ് ബാധയില്‍നിന്ന് പൂര്‍ണമായും സ്വതന്ത്രമാവുന്നതുവരെ വന്യജീവികളുടെ വില്‍പ്പനയും ഭക്ഷണത്തിനുവേണ്ടി അവയെ ഉപയോഗിക്കുന്നതും നിരോധിക്കാന്‍ ചൈനയില്‍ നിര്‍ദ്ദേശമുയര്‍ന്നു. കോവിഡ്-19 പടരാനുള്ള കാരണങ്ങളിലൊന്നായി പറയുന്നത് വന്യജീവികളെ ഭക്ഷിക്കുന്ന ചൈനക്കാരുടെ ജീവിതരീതിയാണ്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഇതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം നീട്ടിവെച്ചിരിക്കുകയാണ്.

അതേസമയം വിവിധ രാജ്യങ്ങളിലായി 79,000-ത്തിലധികം പേരെയാണ് കൊറോണ വൈറസ് ബാധിച്ചത്. ചൈനയില്‍മാത്രം 77,150 പേര്‍ക്ക് വൈറസ് ബാധയും 2592 മരണവും റിപ്പോര്‍ട്ടുചെയ്തു. ഹോങ് കോങ്ങില്‍ 74 പേരെ ബാധിച്ചതില്‍ രണ്ടുപേര്‍ മരിച്ചു. മറ്റുരാജ്യങ്ങളില്‍: മക്കാവു (10), ജപ്പാന്‍ (838 ഇതില്‍ 691 പേരും തടഞ്ഞിട്ട കപ്പലില്‍ ഉണ്ടായിരുന്നവര്‍, നാലുമരണം), ദക്ഷിണ കൊറിയ (833, എഴ് മരണം), ഇറ്റലി (200, അഞ്ചുമരണം), സിങ്കപ്പൂര്‍ (89), ഇറാന്‍ (61, 12 മരണം), യു.എസ്. (35), തയ്വാന്‍ (28, ഒരുമരണം), ഓസ്ട്രേലിയ (23), മലേഷ്യ (22), വിയറ്റ്നാം (16), ജര്‍മനി (16), ഫ്രാന്‍സ് (12, ഒരു മരണം), യു.എ.ഇ. (11), യു.കെ. (13), കാനഡ (10), ഫിലിപ്പീന്‍സ് (3, ഒരുമരണം), ഇന്ത്യ (3), റഷ്യ (2), സ്പെയിന്‍ (2), ലെബനന്‍, ഇസ്രയേല്‍, ബെല്‍ജിയം, നേപ്പാള്‍, ശ്രീലങ്ക, സ്വീഡന്‍, കംബോഡിയ, ഫിന്‍ലന്‍ഡ്, ഈജിപ്ത് (ഓരോ കേസുകള്‍ വീതം).

അതേസമയം ലോകത്തെ മുഴുവനും ആശങ്കയിലാക്കി അസുഖം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ദക്ഷിണകൊറിയയും ഇറ്റലിയും അതിജാഗ്രത പ്രഖ്യാപിച്ചു. രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നതെന്നും അടുത്ത ഏതാനും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജെ ഇന്‍ ഞായറാഴ്ച പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മടിക്കരുതെന്നും മുന്‍ ജെ ഇന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇറ്റലിയില്‍ 79 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ പത്തോളം നഗരങ്ങള്‍ ഇറ്റലി അടച്ചു. ഇവിടങ്ങളിലെ വിദ്യാഭ്യാസ-വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

ജപ്പാന്‍ കപ്പലിലെ നാല് ഇന്ത്യക്കാര്‍ക്കുകൂടി വൈറസ് ബാധ
ജപ്പാനിലുള്ള ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നാല് ഇന്ത്യക്കാര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ടോക്യോയിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച അറിയിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. എല്ലാവരും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും എംബസി കൂട്ടിച്ചേര്‍ത്തു. ആയിരത്തിലേറെപ്പേരാണ് ഇപ്പോള്‍ കപ്പലിലുള്ളത്. 138 ഇന്ത്യക്കാരും കപ്പലിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category