1 GBP = 93.00 INR                       

BREAKING NEWS

പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന് ദുരിതാശ്വാസമായി സര്‍ക്കാരില്‍ നിന്ന് കിട്ടിയത് പത്തര ലക്ഷം രൂപ: സഹകരണ ബാങ്കിലെ നേതാവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത് ട്രഷറിയിലെ കലക്ടറുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന്; തട്ടിപ്പ് തെളിഞ്ഞതോടെ നേതാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം തിരിച്ചു പിടിക്കാന്‍ അധികൃതര്‍; സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലന്‍സിനും പരാതി

Britishmalayali
kz´wteJI³

കാക്കനാട്: മഹാപ്രളയത്തില്‍ ഉള്ള സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാര തുക കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോള്‍ സിപിഎം നേതാവ് അനര്‍ഹമായി സ്വന്തമാക്കിയ പ്രളയ ദുരിതാശ്വാസ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. പ്രളയം ബാധിക്കാത്ത കാക്കനാട് മേഖലയിലെ താമസക്കാരനായ നേതാവിനാണ് പത്തുലക്ഷത്തി അമ്പത്തിനാലായിരം രൂപ കിട്ടിയത. കൂടാതെ, സംഭവത്തില്‍ അന്വേഷണത്തില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയതിന് കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. 2018 ഓഗസ്റ്റിലെ പ്രളയകാലത്ത് ജില്ലയില്‍ നാഷനഷ്ടങ്ങളുണ്ടായ വീടുകള്‍ക്ക് ധന സഹായം നല്‍കുന്നതിന് അനുവദിച്ച ഫണ്ടാണ് തിരിമറി നടത്തിയത്. ഗുണഭോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 10,54000 രൂപ സിപിഎം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വറിന്റെ അയ്യനാട് സര്‍വ്വീസ് സഹകരണബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് നടപടി.

സംഭവം അന്വേഷിച്ച കലക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കലക്ടര്‍ കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാമ് സെഷന്‍ ക്ലര്‍ക്ക് വിഷ്ണു പ്രസാദിനെ കലക്ടര്‍ എസ് സുഹാസ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. കൂടാതെ, പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന് പ്രളയ ദുരിതാശ്വാസമായി സര്‍ക്കാരില്‍ നിന്ന് കിട്ടിയത് പത്തര ലക്ഷം രൂപ ഈയിനത്തില്‍ കിട്ടിയത്. തട്ടിപ്പ് തെളിഞ്ഞതോടെ നേതാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം തിരിച്ചു പിടിക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഇതോടെ ഉത്തരവിടുകയായിരുന്നു. തട്ടിപ്പ് നടത്തിയ സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലന്‍സിനും മുന്നില്‍ പരാതിയെത്തി.

പ്രളയത്തില്‍ ഉള്ള സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പോലും സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി നഷ്ടപരിഹാര തുക നാലു ലക്ഷം രൂപയാണ്. അതുപോലും പൂര്‍ണമായി കിട്ടാത്ത അര്‍ഹരൊരുപാട് സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങി ഗതികേടിലാണ്. ഇതിനിടയിലാണ് സിപിഎം നേതാവ് അനര്‍ഹമായി സ്വന്തമാക്കിയ പ്രളയ ദുരിതാശ്വാസ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. പ്രളയം ബാധിക്കാത്ത കാക്കനാട് മേഖലയിലെ താമസക്കാരനായ നേതാവിനാണ് പത്തുലക്ഷത്തി അമ്പത്തിനാലായിരം രൂപ കിട്ടിയത്. കാക്കനാട് വാഴക്കാലയിലെ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ നേതാവിന്റെ അക്കൗണ്ടിലേക്കാണ് ട്രഷറിയിലെ കലക്ടറുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് പണമെത്തിയത്.

ബാങ്ക് സെക്രട്ടറിക്കു തോന്നിയ സംശയത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടതും പണം തിരിച്ചു പിടിക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയതും. ക്രമക്കേടിന്റെ പേരില്‍ കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദിന് സസ്പെന്‍ഷനും കിട്ടി. എന്നാല്‍ തട്ടിപ്പ് നടത്തിയ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം.അന്‍വറിനെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കും വിജിലന്‍സിനും പരാതിയെത്തിയത്. ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവും കലക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ഇത്ര ഉയര്‍ന്ന തുക അന്‍വറിന് അനര്‍ഹമായി കിട്ടാന്‍ കാരണമായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ തട്ടിപ്പ് ജില്ലയിലുടനീളം നടന്നിട്ടുണ്ടെന്നും ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category