1 GBP = 93.00 INR                       

BREAKING NEWS

ഒരിക്കല്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ കൂടെ വരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നു; കുഞ്ഞിന്റെ കൊലപാതകം താന്‍ അറിഞ്ഞത് മാധ്യമങ്ങള്‍ വഴി; ഒരിക്കല്‍ പോലും കുട്ടിയെ കൊലപ്പെടുത്തുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല; രാത്രി കാമുകിയുടെ വീട്ടിലെത്തിയത് ലോണിനുള്ള ആധാറും മറ്റ് രേഖകളും നല്‍കാന്‍; തയ്യിലിലെ ക്രൂരതയില്‍ അമ്മയെ തള്ളി പറഞ്ഞ് 'ജാരന്റെ' മൊഴിയും; ശരണ്യയുടെ കാമുകനെ രക്ഷിക്കാന്‍ കള്ളക്കളിയെന്ന് നാട്ടുകാരും; നിധിനെ ചോദ്യം ചെയ്ത് വീണ്ടും വിട്ടയച്ച് പൊലീസ്

Britishmalayali
ആര്‍ പീയൂഷ്

കണ്ണൂര്‍: കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയുടെ കാമുകന്‍ നിധിനെ പൊലീസ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കൊലപാതകം നടക്കുന്നതിന് തലേന്ന് ശരണ്യയുടെ വീടിന് സമീപം ഇയാളെ കണ്ടു എന്ന് പരിസരവാസി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിധിന്‍ ബൈക്കില്‍ പുലര്‍ച്ചെ ഒന്നര മണിയോടെ യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നോട്ടീസ് നല്‍കി ചോദ്യം ചെയ്തത്. ശനിയാഴ്ച നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങും എന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം ഇയാള്‍ പൊലീസിന് മുന്നില്‍ ഹാജരായത്. മൂന്ന് മണിക്കൂറിലധികം ഇയാളെ ചോദ്യം ചെയ്തു.

പുലര്‍ച്ചെ ഒന്നര മണിക്ക് എന്തിനാണ് ശരണ്യയുടെ വീട്ടില്‍ എത്തിയത് എന്ന ചോദ്യമായിരുന്നു പൊലീസ് ആദ്യം നിധിനോട് ചോദിച്ചത്. ശരണ്യയും താനും ചേര്‍ന്ന് സഹകരണ ബാങ്കില്‍ നിന്നും എടുക്കാന്‍ ശ്രമിച്ച ലോണിന്റെ ഡോക്യുമെന്റ്‌സ് കൈമാറാന്‍ എത്തിയതായിരുന്നു എന്നാണ് നിധിന്‍ മറുപടി നല്‍കിയത്. മറ്റാരും അറിയാതിരിക്കാനാണ് ഈ സമയത്ത് എത്തിയത് എന്നും ഇയാള്‍ പറഞ്ഞു. പല രീതിയില്‍ ചോദ്യം ചെയ്തിട്ടും ഇയാള്‍ പറഞ്ഞ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ കൊലപാതകം താന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്, ഒരിക്കല്‍ പോലും ശരണ്യ കുട്ടിയെ കൊലപ്പെടുത്തുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ കൂടെ വരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്നും പറഞ്ഞിരുന്നതായും നിധിന്‍ പറഞ്ഞു.

മറ്റൊരു വിവരവും ഇയാള്‍ ചോദ്യം ചെയ്യലില്‍ പുതിയതായി പറഞ്ഞില്ല എന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പൊലീസ് നിധിന്റെ മൊഴി പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. രണ്ടാമത് ചോദ്യം ചെയ്യുവാനായി നോട്ടീസ് നല്‍കിയപ്പോള്‍ ഇയാള്‍ വരാതിരുന്നത് പൊലീസ് സംശയത്തോടെയാണ് നോക്കി കാണുന്നത്. ചോദ്യെ ചെയ്യലില്‍ പറയാനുള്ള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാനാവും ഇയാള്‍ എത്താന്‍ വൈകിയതെന്നാണ് പൊലീസ് നിഗമനം. നിധിന്റെ മൊഴി എടുത്ത നിലയ്ക്ക് ഉടന്‍ തന്നെ ശരണ്യയെ കസ്റ്റഡിയില്‍ വാങ്ങും. ശരണ്യയുടെ മൊഴിയും നിധിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ മാത്രമേ നിധിനെതിരെ നടപടി എടുക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്. നിലവിലെ സാഹചര്യത്തെളിവുകള്‍ അനുസരിച്ച് ഇയാള്‍ക്കെതിരെ കുറ്റം ചുമത്താന്‍കഴിയില്ല എന്നും പൊലീസ് പറഞ്ഞു.

അതേ സമയം സിപിഎം പ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന ആക്ഷേപമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. നിധിനെതിരെ കര്‍ശ്ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്. ക്രിമിനല്‍ സ്വഭാവമുള്ള ഒരാള്‍ പറയുന്നത് അപ്പാടെ വിശ്വസിച്ച് ചോദ്യം ചെയ്ത് പറഞ്ഞ് വിട്ടത് ശക്തമായ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. സാധാരണക്കാരനായ ഒരാള്‍ ആയിരുന്നെങ്കില്‍ പൊലീസിന് തെളിവും വേണ്ട പരാതിയും വേണ്ട അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചേനെ. സിപിഎം അനുകൂലിയായതിനാല്‍ തന്നെയാണ് പൊലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകന്‍ നിധിന്‍ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ് എന്നാണ് പുറത്ത് വരുന്ന വിവരം. നാട്ടിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളിലും ഇയാളുടെ പങ്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മോഷണക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകളിലും ഇയാള്‍ പ്രതിയാണ്. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതും നിധിന്റെ നേരം പോക്കുകലില്‍ ഒന്നാണ്. ഇതിന് വേണ്ടുവോളം മരുന്ന് നാട്ടുകാര്‍ കൊടുത്തിട്ടുമുണ്ട്. ഇയാളുടെ കാമുകി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തോടു കൂടിയാണ് നിധിന്‍ ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചാ വിഷയമായിത്താരുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും സൂചനയുണ്ട്.

വാരത്തുള്ള ഒരു കാവിലെ ഭണ്ഡാരത്തില്‍ നിന്നും ഭക്തര്‍ കാണിക്ക അര്‍പ്പിച്ച പണം മോഷ്ടിച്ചതിനായിരുന്നു ഇയാള്‍ക്കെതിരെ ഉയര്‍ന്ന മോഷണക്കുറ്റം. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്‍വശം സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തി തുറന്ന് പണം മുഴുവന്‍ ഇയാള്‍ അപഹരിച്ചു. പൊലീസ് ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച് വരുമ്പോഴാണ് സിസിടിവി ദൃശ്യങ്ങളില്‍ നിധിനെ കണ്ടത്. നിധിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് വാരത്തുള്ള ഒരു വീട്ടില്‍ നിന്നും പണം അടങ്ങിയ ബാഗുമായി ഇയാള്‍ കടന്നു കളയാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ ഇത് കാണുകയും ഒച്ചവച്ച് ആളുകളെ കൂട്ടി പിടികൂടുകയുമായിരുന്നു. അന്നും ആവിശ്യത്തിന് തല്ല് നിധിന്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

അതു പോലെ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാട്ടുകാരുടെ തല്ല് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ഇത് പാര്‍ട്ടീ നേതാക്കള്‍ ഇടപെട്ട് കേസാക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. കൂടാതെ സി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പെണ്‍കുട്ടികളെ ശല്യം ചെയ്തതിനും നാട്ടുകാര്‍ താക്കീത് നല്‍കിയിട്ടുണ്ട്. പൊതുവേ ക്രിമിനല്‍ സ്വഭാവമുള്ള ആളാണ് നിധിനെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനാല്‍ കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ ഇയാളുടെ കൈകളും ഉണ്ടാകാം എന്നും നാട്ടുകാര്‍ സംശയിക്കുന്നു. ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളയാളെ എന്തു കൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇയാളുടെ ഫെയ്സ് ബുക്കില്‍ നിറയുന്നത് കമ്മ്യൂണിസ്റ്റ് ബന്ധങ്ങളാണ്.

നിധിന്‍ ശരണ്യയുടെ വീടിന്റെ പരിസരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് നിധിന്‍ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയും ഭര്‍ത്താവ് പ്രണവും പ്രണയബദ്ധരായത് ഫെയ്സ് ബുക്ക് എന്ന സോഷ്യല്‍ മീഡിയ വഴിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞ് വിവാഹത്തിലെത്തി നില്‍ക്കുമ്പോള്‍ ശരണ്യയെ മറ്റൊരാള്‍ പ്രണയിക്കുന്നുണ്ടായിരുന്നു. ശരണ്യയും പ്രണവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നിധിന്‍ തന്നെ പ്രണയിച്ചിരുന്നു എന്ന് ശരണ്യ അറിയുന്നത്. ശരണ്യയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് പ്രണയിച്ചിരുന്ന കാര്യം വിവാഹത്തിന് മുന്‍പ് പറയാതിരുന്നത് എന്ന് ചോദിച്ചു. അത് തനിക്കറിയില്ലെന്നും നേരിട്ട് ചോദിക്കാനും സുഹൃത്ത് പറഞ്ഞു. നിധിന്‍ തന്റെ ഫെയ്സ് ബുക്ക് സുഹൃത്താണ് എന്നതിലുപരി മറ്റൊന്നും ഇയാളെ പറ്റി ശരണ്യയ്ക്ക് അറിയില്ലായിരുന്നു.

ഒരു ദിവസം ഇക്കാര്യം ഫെയ്സ് ബുക്ക് മെസ്സെഞ്ചര്‍ വഴി നിധിനോട് ശരണ്യ ചോദിച്ചു. ഒരാപാടിഷ്ടമായിരുന്നു എന്നും തന്റെ ജീവന്റെ പാതിയാക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും നിധിന്‍ മറപടി പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്നും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം എന്നും നിധിന്‍ പറഞ്ഞു. അങ്ങനെ ഇരിക്കെയാണ് പ്രണവ് ഗള്‍ഫിലേക്ക് പോകുന്നത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കായിട്ടാണ് പോയത്. ഗള്‍ഫില്‍ പോയ ശേഷം ഭര്‍തൃമാതാവുമായി സ്ഥിരം കലഹിക്കുന്നത് പതിവായി. ഇതിനിടയിലാണ് നിധിനോട് ഇതേപറ്റിയുള്ള വിഷമങ്ങളും ആകുലതകളും പറയുന്നത്. നിധിന്‍ ഇത് പരമാവധി മുതലെടുക്കാന്‍ തീരുമാനിച്ചു.

വിഷമങ്ങള്‍ക്ക് ആശ്വാസ വാക്കേകി കൂടുതല്‍ ശരണ്യയുമായി അടുത്തു. അങ്ങനെ എല്ലാ ദിവസവും നിധിനുമായി ഫോണില്‍ സംസാരിക്കുന്നത് പതിവായി. ഒരു ദിവസം നിധിന്‍ ശരണ്യയെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഇരുവരും കണ്ണൂരിലുള്ള ഒരു ബേക്കറിയില്‍ കൂടിക്കാഴ്ച നടത്തി. പിന്നീട് കൂടിക്കാഴ്ചകള്‍ പതിവാക്കി. അങ്ങനെയാണ് ഇരുവരും പ്രണയത്തിലേക്ക് കടന്നത്. കുഞ്ഞില്ലായിരുന്നുവെങ്കില്‍ ഒന്നിച്ച് ജീവിക്കാമെന്ന് നിധിനോട് ശരണ്യ പറഞ്ഞതായി പൊലീസ് മൊഴിയില്‍ പറയുന്നുണ്ട്. പുറത്തുള്ള കൂടിക്കാഴ്ചകള്‍ മാറി വീട്ടില്‍ വച്ചായി പിന്നെ. ഇതോടെ ശരണ്യ പൂര്‍ണ്ണമായും നിധിന് വഴങ്ങി.

ഭര്‍തൃവീട്ടിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മമൂലം ഗള്‍ഫില്‍ നിന്നും പ്രണവ് മടങ്ങിയെത്തി ശേഷം വാടക വീട്ടിലേക്ക് മാറി. ഗള്‍ഫിലെ ജോലി മതിയാക്കിയായിരുന്നു പ്രണവ് എത്തിയത്. പിന്നീട് നാട്ടില്‍ പോളിഷിങ് ജോലിക്കായി പോകുകയായിരുന്നു. ഗള്‍ഫിലേക്ക് തിരികെ പോകാന്‍ ശരണ്യ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവിടെ വലിയ ശമ്പളം ഇല്ലാത്തതിനാല്‍ പോയിട്ട് കാര്യമില്ല എന്ന് പ്രണവ് പറഞ്ഞു. ഭര്‍ത്താവ് നാട്ടിലായതിനാല്‍ നിധിനുമായുള്ള കൂടിക്കാഴ്ചകള്‍ നടക്കാതെയായി. ഇതുമൂലമാകണം ശരണ്യ സ്വന്തം വീട്ടിലേക്ക് മാറിയത് എന്നാണ് നിഗമനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category