1 GBP = 94.20 INR                       

BREAKING NEWS

ആദ്യ ഭര്‍ത്താവിനെതിരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മൊഴി നല്‍കാനെത്തുന്നത് 2015ല്‍ വിവാഹ മോചനം നേടി നിറകണ്ണുകളുമായി പുറത്തിറങ്ങിയ അതേ കോടതി മുറിയില്‍; കുടുംബ കോടതി മഹാരാജാസിന് അടുത്തേക്ക് മാറിയപ്പോള്‍ പകരം അത് സിബിഐ കോടതിയായി; വനിതാ ജഡ്ജി വേണമെന്ന ഇരയുടെ ആവശ്യം അംഗീകരിച്ചപ്പോള്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ എത്തിയത് ഹണി വര്‍ഗ്ഗീസിന്റെ കോര്‍ട്ടില്‍; മഞ്ജുവിനെ നഷ്ടമാക്കിയ കോടതി മുറി ഇത്തവണ ദിലീപിന് നല്‍കുന്നത് എന്ത്? വിചാരണയ്ക്ക് മഞ്ജു വാര്യര്‍ എത്തുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കാന്‍ എത്തുന്നത് 5 വര്‍ഷം മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയില്‍. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോള്‍ നടിയെ ആക്രമിച് കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി. അതുകൊണ്ട് തന്നെ ഈ കോടതി മുറി ദിലീപിനും മഞ്ജുവിനും എന്നും ജീവിതത്തില്‍ നിര്‍ണ്ണായകമാണ്. രഹസ്യവിചാരണയാണ് ഈ കേസില്‍ നടക്കുന്നത്.

2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂര്‍ത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവര്‍ത്തിച്ച മുറി എറണാകുളം പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലാണ് നടേക്കണ്ടിയിരുന്നത്. എന്നാല്‍ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. ഇതോടെ കേസ് ജഡ്ജി ഹണി വര്‍ഗ്ഗീസിന് മുമ്പിലെത്തി.

27 നാണ് മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം നടക്കുക. മുന്‍ ഭര്‍ത്താവിനെതിരായ കേസില്‍ സാക്ഷിയായി മഞ്ജു ഇതേ കോടതിയില്‍ വീണ്ടും എത്തുന്നത് തികച്ചും യാദൃശ്ചികമാണ്. ഇതേ കോടതി മുറിയുടെ പ്രതിക്കൂട്ടിലാണ് ദിലീപും നില്‍ക്കുന്നത്. സിനിമാരംഗത്തെ പ്രമുഖരയാകും ഇത്തവണ വിസ്തരിക്കുക.മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, റിമി ടോമി, സിദ്ദിഖ് എന്നിവരെയാണ് ഇത്തവണ വിസ്തരിക്കുക. പ്രതിക്ക് കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തെളിയിക്കുന്ന സാക്ഷികളാണിവര്‍.

താരങ്ങളില്‍ പലരും മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവര്‍ ഇതേ മൊഴി ആവര്‍ത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യുഷന്‍ കോടതിയെ അറിയിക്കും. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്.

നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന യാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. ''അമ്മ''യുടെ നേതൃത്വത്തില്‍ എറണാകുളത്തു നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഇതേതുടര്‍ന്നാണു ദിലീപിലേക്ക് അന്വേഷണസംഘം എത്തിയതും അറസ്റ്റിലാകുന്നതും.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നാണ് മഞ്ജു വാര്യര്‍ എപ്പോഴും പറയുന്നത്. ഇതില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് പ്രോസിക്യൂഷന്‍. എന്നാല്‍ സിദ്ദിഖ് അടക്കമുള്ളവരുടെ കാര്യത്തില്‍ ഉറപ്പില്ല. മഞ്ജു മൊഴി മാറ്റിയാല്‍ പോലും കേസില്‍ ദിലീപ് രക്ഷപ്പെടും. അതുകൊണ്ട് കരുതലോടെയാണ് പ്രോസിക്യൂഷന്‍ നീങ്ങുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മില്‍ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവര്‍ ഏറെയാണ്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു-മഞ്ജു വാര്യര്‍ പൊലീസിന് നല്‍കിയ മൊഴി
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നു മഞ്ജു വാര്യര്‍. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയിലുണ്ട്.

ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാന്‍ സിനിമാ മേഖലയില്‍നിന്നു പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു.

ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വച്ച് അവളുടെ അച്ഛന്‍ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category