1 GBP = 94.20 INR                       

BREAKING NEWS

പൗരത്വ ഭേദഗതി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി; കല്ലേറില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരം; വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം നിയന്ത്രണാതീതം; പത്തിടങ്ങളില്‍ നിരോധനാജ്ഞ; അക്രമം അടിച്ചമര്‍ത്താന്‍ കേന്ദ്ര സേന രംഗത്ത്; അക്രമ സംഭവങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ കര്‍ശന നടപടികളെടുക്കാന്‍ അമിത് ഷാ; ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് സോണിയ; രാജ്യത്തുടനീളം അതീവ ജാഗ്രതയ്ക്ക് കേന്ദ്ര നിര്‍ദ്ദേശം; കേരളത്തിലും മുന്‍കരുതല്‍ നടപടികള്‍; സിഎഎ പ്രക്ഷോഭം വീണ്ടും സജീവമാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണം ഏഴായി. പ്രക്ഷോഭത്തിനിടെ വെടിയേറ്റ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളും കല്ലേറില്‍ പരുക്കേറ്റ ആറു സമരക്കാരുമാണ് മരിച്ചത്. പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ (42) ആണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് അംഗങ്ങള്‍, ഡല്‍ഹി പൊലീസ്, സമരക്കാര്‍ എന്നിവരുള്‍പ്പെടെ അന്‍പതിലേറെ പേര്‍ക്കു പരുക്കേറ്റു. പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഡല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തുട നീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. കേരളത്തിലും സുരക്ഷ കൂട്ടി. രാജ്ഭവന് മുമ്പില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ കനത്ത സുരക്ഷയാണുള്ളത്.

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ജാഫറാബാദ്, മൗജ്പുര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷമാണ് ഇന്നലെ വിവിധയിടങ്ങളില്‍ ചേരിതിരഞ്ഞുള്ള കല്ലേറിലേക്കും അക്രമത്തിലേക്കും വഴിമാറിയത്. സീലംപുര്‍, മൗജ്പുര്‍, ഗൗതംപുരി, ഭജന്‍പുര, ചാന്ദ്ബാഗ്, മുസ്തഫബാദ്, വസീറാബാദ്, ശിവ്്വിഹാര്‍ തുടങ്ങിയ വടക്കു കിഴക്കന്‍ ഡല്‍ഹി പ്രദേശങ്ങളില്‍ കടുത്ത സംഘര്‍ഷാവസ്ഥയാണു നിലനില്‍ക്കുന്നത്. പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ - സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇന്റേണല്‍ പരീക്ഷ അടക്കമുള്ളവ സ്‌കൂളുകളില്‍ ചൊവ്വാഴ്ച ഉണ്ടാവില്ല.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ജില്ലയിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേഷ് പൊഖ്രിയാലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സിസോദിയ വ്യക്തമാക്കി. എന്നാല്‍ ചൊവ്വാഴ്ച നടക്കുന്ന പരീക്ഷകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ പരീക്ഷാ കേന്ദ്രങ്ങളില്ലെന്ന് സിബിഎസ്ഇ വക്താവ് അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ബന്ദ് ആഹ്വാനം ഏറ്റെടുത്താണു ജാഫറാബാദ് മെട്രോ സ്റ്റേഷനു മുന്നില്‍ സീലംപുരില്‍ നിന്നു മൗജ്പുരിലേക്കും യമുനാ വിഹാറിലേക്കും പോകുന്ന 66ാം നമ്പര്‍ റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ സ്ത്രീകള്‍ പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തിലുള്ള പൗരത്വ നിയമ അനുകൂലികള്‍ പ്രകടനം നടത്തിയതു സംഘര്‍ഷത്തിനു വഴിതുറന്നു. ഇന്നലെ രാവിലെ മുതല്‍ പല സ്ഥലത്തും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കു നേരെ പലയിടത്തും കല്ലേറുണ്ടായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. ചിലര്‍ 'ജയ് ശ്രീറാം' വിളികളോടെ ആക്രമണം അഴിച്ചുവിടുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് എട്ടു കമ്പനി സിആര്‍പിഎഫിനെയും രണ്ടു കമ്പനി ദ്രുതകര്‍മ്മ സേനയെയും നിയോഗിച്ചു. സംഘര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി അറിയിച്ചു. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍ എന്നിവിടങ്ങളിലാണു സംഘര്‍ഷം. 24 മണിക്കൂറിനിടെ രണ്ടാം തവണയാണു സംഘര്‍ഷമുണ്ടാകുന്നത്. കല്ലേറുമുണ്ടായി. അക്രമത്തിനിടെ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കു വീടുകള്‍ക്കും തീയിട്ടു.

ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനാണ് ജീവന്‍ നഷ്ടമായത്. രാജസ്ഥാനിലെ സികര്‍ സ്വദേശിയാണ് രത്തന്‍. സെക്ഷന്‍ 144 പ്രകാരം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഫറാബാദിലെ സംഘര്‍ഷത്തിനിടെ നിരായുധനായി നില്‍ക്കുന്ന പൊലീസ് ഓഫീസറുടെ അടുക്കലേക്ക് കയ്യില്‍ തോക്കുമായി ഒരു യുവാവ് ഓടിച്ചെല്ലുന്നത് ഉള്‍പ്പെടെയുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും കാണാം. മുഹമ്മദ് ഷാരൂഖ് എന്ന പേരുള്ള ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥ നീങ്ങിയതിനു പിന്നാലെ പ്രദേശത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. ഡല്‍ഹി മെട്രോയുടെ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്‌റി എന്‍ക്ലേവ്, ശിവ് വിഹാര്‍ സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, ജന്‍പഥ് സ്റ്റേഷനുകളും അടച്ചിരുന്നെങ്കിലും ഇപ്പോള്‍ തുറന്നു

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എ.കെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. അക്രമ സംഭവങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികള്‍ അമിത്ഷാ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹിയിലെ ജനങ്ങള്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. സംഘര്‍ഷത്തിനിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ അക്രമത്തിന് സ്ഥാനമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇവിടെ വിജയിക്കാനാവില്ല - സോണിയ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category