1 GBP = 94.20 INR                       

BREAKING NEWS

പ്രതിഷേധക്കാര്‍ ഡല്‍ഹിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്; ട്രംപ് ഇന്ത്യയിലുള്ളതു വരെ ഞങ്ങള്‍ ക്ഷമിക്കും; പൊലീസിനോട് എനിക്ക് പറയാനുള്ളതും അതു തന്നെയാണ്: ഡല്‍ഹിയില്‍ കലാപമുണ്ടാക്കിയത് ബിജെപി നേതാവിന്റെ പ്രസംഗമെന്ന ആരോപണവുമായി പ്രതിപക്ഷം; കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം; ട്രംപിന്റെ സന്ദര്‍ശനം കലക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമെന്ന് കേന്ദ്ര സര്‍ക്കാരും; പൗരത്വ നിയമ കലാപത്തില്‍ ഉയരുന്നത് പരസ്പര കുറ്റപ്പെടുത്തല്‍ മാത്രം; സുപ്രീംകോടതി നിലപാട് നിര്‍ണ്ണായകമാകും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷമുണ്ടാക്കിയത് ബിജെപി നേതാവിന്റെ പ്രസംഗമെന്ന് ആരോപണം. ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗമാണു സംഘര്‍ഷത്തിലേക്കു വഴിതുറന്നതെന്ന് ആക്ഷേപം. ജാഫറാബാദ് ഉള്‍പ്പെടെയുള്ള റോഡുകളില്‍ പ്രതിഷേധിക്കുന്നവരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് അദ്ദേഹം ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ പൊലീസിന്റെ വാക്കുകള്‍ക്കു ചെവികൊടുക്കില്ലെന്നായിരുന്നു ഭീഷണി. ഈ സാഹചര്യത്തില്‍ കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.

'പ്രതിഷേധക്കാര്‍ ഡല്‍ഹിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ട്രംപ് ഇന്ത്യയിലുള്ളതു വരെ ഞങ്ങള്‍ ക്ഷമിക്കും. പൊലീസിനോട് എനിക്ക് പറയാനുള്ളതും അതു തന്നെയാണ്' ഞായറാഴ്ച മൗജ്പുര്‍ ട്രാഫിക് സിഗ്നലിനു സമീപം പൗരത്വ നിയമ അനുകൂലികളുടെ റാലിയില്‍ മിശ്ര പറഞ്ഞു. ഡിസിപി വേദ് പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു കപില്‍ മിശ്രയുടെ പ്രകോപനം. ഇതിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഡൊണള്‍ഡ് ട്രംപ് ഡല്‍ഹിയിലുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണു കേന്ദ്രം സംഭവങ്ങളെ കാണുന്നത്. ആസൂത്രിത അക്രമ സംഭവങ്ങളാണ് അരങ്ങേറിയതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അമൂല്യ പട്നായിക്കിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പൊലീസുകാരന്റെ കൊലപാതത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും കല്ലേറും തീവെപ്പും നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഡല്‍ഹിയില്‍ ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുകയാണ് സര്‍ക്കാരന്റെ പ്രധാന ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. കലാപത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.


അതിനിടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ലക്ഷ്യമാക്കി മനഃപൂര്‍വം ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി രംഗത്ത് വന്നിരുന്നു. സംഭവത്തെ അപലപിക്കുന്നതായും ഇത്തരം അക്രമങ്ങളെ കേന്ദ്രസര്‍ക്കാര്‍ വെച്ചു പൊറുപ്പിക്കില്ലെന്നും കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. ഉത്തരവാദികള്‍ക്കു നേരെ കടുത്ത നടപടികള്‍ സ്വീകരിക്കും. ആഭ്യന്തരവകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഇരുപക്ഷങ്ങളുമായി തുടര്‍ച്ചയായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഡിസിപി വേദ് പ്രകാശ് സൂര്യ പ്രതികരിച്ചു. അതേസമയം, അക്രമത്തെ അപലപിച്ചു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. 'സമാധാനപരമായ പ്രതിഷേധങ്ങള്‍ നല്ല ജനാധിപത്യത്തിന്റെ ലക്ഷമാണ്. എന്നാല്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല. ഏതു തരം പ്രകോപനമുണ്ടായാലും സമചിത്തതയോടെ പ്രതികരിക്കാന്‍ ഡല്‍ഹിക്കാര്‍ ശ്രമിക്കണം' അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം നടത്തുന്നവരുമായി നടത്തിയ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് അഭിഭാഷക സമിതി രഹസ്യരേഖയായി സുപ്രീം കോടതിക്കു നല്‍കിയിരുന്നു. ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് കേസ് നാളെ പരിഗണിക്കാന്‍ മാറ്റി. അതിനിടെ ഈ കേസ് എന്ന് പരിഗണിക്കണമെന്ന ആവശ്യം കോടതിക്ക് മുമ്പില്‍ ഡല്‍ഹി പൊലീസ് ഇന്ന് ഉയര്‍ത്തും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരിലൊരാള്‍ പൊലീസിനു നേരെ തോക്കു ചൂണ്ടുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്കു പരുക്കറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു. സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

ഞായറാഴ്ച ബിജെപി നേതാവ് കപില്‍ മിശ്ര മേഖലയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശം സംഘര്‍ഷഭരിതമായിരുന്നു. അക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലുള്ള മുസ്ലിം വിഭാഗക്കാരുടെയും പട്ടികജാതിക്കാരുടെയും സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. അക്രമ സംഭവങ്ങള്‍ നടന്ന സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യത്തുനിന്നുള്ള അതിഥി ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷം രാജ്യത്തിന് നാണക്കേടാണെന്ന് എഐഎംഐഎം നേതാ അസദുദീന്‍ ഒവൈസി ഹൈദരാബാദില്‍ ആരോപിച്ചു.

സംഘര്‍ഷത്തിനിടെ വെടിവെപ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ചുവപ്പ് ടീഷര്‍ട്ട് ധരിച്ച് ഷാരൂഖ് എന്നയാളാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സംഘര്‍ഷത്തിനിടെ പൊലീസിനുനേരെ വെടിവച്ചതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈ മറൈന്‍ ഡ്രൈവിലും രാത്രി പ്രതിഷേധം നടന്നു. മെഴുകുതിരികള്‍ തെളിച്ചുകൊണ്ടാണ് നിരവധി പേര്‍ പ്രതിഷേധിക്കാനെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category