1 GBP = 92.00INR                       

BREAKING NEWS

പ്രവാസിയായ ഭര്‍ത്താവ് വീട് വച്ചത് കുടുംബത്തോടൊപ്പം അന്തിയുറങ്ങാന്‍; വയറിങ് പണിക്ക് വന്ന അസമുകാരന്റെ മൂന്ന് ദിവസത്തെ പ്രണയത്തില്‍ മതിമറന്ന ഭാര്യയും; വീട് വിട്ട് കാമുകനുമായി ഗീത ഒളിച്ചോടി എത്തിയത് നക്സല്‍ ബാരിയില്‍; നാലു മാസത്തിന് ശേഷം സ്ഥലം തിരിച്ചറിഞ്ഞ കാളികാവ് പൊലീസിന് പ്രതികളുമായി മടങ്ങിയെത്താന്‍ സുരക്ഷയൊരുക്കിയത് കേന്ദ്ര സേനയും; തൊമ്മന്‍കുന്നിലെ അത്യപൂര്‍വ്വ പ്രണയവും എത്തിയത് അഴിക്കുള്ളില്‍; മൃദുല്‍ ഗൊഗോയി എന്ന മൈനയും കാമുകിയും കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

തൊടുപുഴ: ഭര്‍ത്താവിനെയും നാലും ഒന്‍പതും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു ദിവസം മാത്രം പരിചയമുള്ള ആസാം സ്വദേശിക്കൊപ്പം. പ്രവാസിയായ ഭര്‍ത്താവ് നിര്‍മ്മിക്കുന്ന വീടിന്റെ വയറിങ് ജോലിക്കു വന്ന മൈനയുമായി ഗീത അടുപ്പത്തിലാകുകയായിരുന്നു. മൂന്നു ദിവസത്തെ അടുപ്പത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് രാത്രിയാണ് ഗീത ഇയാളോടൊപ്പം ഇറങ്ങിപ്പോയി. ഇതോടെ ബന്ധുക്കളുടെ പരാതി പൊലീസിനെത്തി. കരുതലോടെയായി അന്വേഷണം. ഒടുവില്‍ ഒളിച്ചോട്ടം അഴിക്കുള്ളിലും.ജീവന്‍ പോലും പണയം വച്ച് പ്രതികളുമായി കേരളത്തിലേക്ക് തിരിച്ച പൊലീസിനു സിആര്‍പിഎഫാണ് സുരക്ഷയേകിയത്.

ആസാം ദിംബൂര്‍ഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ താമസക്കാരനായ മൈനയെന്നു വിളിക്കുന്ന മൃദുല്‍ ഗൊഗോയി (31) , തൊമ്മന്‍കുത്ത് സ്വദേശിനി ഗീത (32) എന്നിവരെയാണ് കാളിയാര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഗീതയ്ക്ക് മലയാളം മാത്രമേ അറിയൂ. എന്നിട്ടും ഭാഷ പോലും വശമില്ലാത്ത യുവതി കാമുകനൊപ്പം എത്തിയത് ആസാമിലെ നക്സല്‍ സാന്നിധ്യമുള്ള ഗ്രാമീണ മേഖലയിലാണ്. നാലു മാസത്തോളം ഇവിടെ ഒളിവില്‍ കഴിഞ്ഞു. നീണ്ട അന്വേഷണത്തിനൊടുവിലാണ് അതീവ സാഹസികമായി പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്.

തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശിയാണ് ഗീത. മൂന്നു ദിവസം മാത്രം പരിചയമുള്ള ഇതര സംസ്ഥാനക്കാരനായ കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടതാണ് കേസിന് വഴിത്തിരവായത്. ഇതോടെ ജുവൈനല്‍ ജസ്റ്റീസ് ആക്ട് ചുമത്തി. ഇതാണ് ഇരുവരേയും അഴിക്കുള്ളിലാക്കിയത്. വീട് വിട്ട ശേഷം തുടര്‍ന്ന് ട്രെയിനില്‍ ദിംബൂര്‍ഗറില്‍ എത്തി കാമുകനൊപ്പം താമസിക്കുകയായിരുന്നു ഗീത. പുറമെ നിന്നുള്ളവര്‍ക്ക് കടന്നുവരാന്‍ സാധിക്കാത്ത ഗ്രാമീണ മേഖലയിലാണ് യുവതിയെയും കൂട്ടി ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ക്ക് സ്വദേശത്ത് ഭാര്യയും കുട്ടിയുമുണ്ട്.

യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കാളിയാര്‍ എസ്ഐ വി സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവര്‍ എവിടെയുണ്ടെന്ന് കണ്ടെത്തി. കാളിയാര്‍ എഎസ്ഐ വിജേഷ്, സിപിഒമാരായ അജിത്, ഷൈലജ, ശുഭ എന്നിവര്‍ ആസാമിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സമീപത്തെ മൊറാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ മൈനയുടെ ഗ്രാമവാസികള്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. തുടര്‍ന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു തമിഴ്നാട് സ്വദേശിയായ ദിംബുഗര്‍ എസ്പി ശ്രീജിത്തുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടി.

പിന്നീട് സ്ഥലത്തു നിന്നും 500 ഓളം കിലോമീറ്റര്‍ അകലമുള്ള ഗുവാഹത്തി എയര്‍പോര്‍ട്ട് വരെ ആയുധധാരികളായ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും വിമാന മാര്‍ഗം കേരളത്തിലെത്തിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category