1 GBP = 93.00 INR                       

BREAKING NEWS

അപ്പാഷെ, എംഎച്ച്-60 റോമിയോ ഹെലികോപ്ടറുകള്‍ കേട്ടിട്ടില്ലേ? ലോകത്തിലെ ഏറ്റവും മികവേറിയ ഈ അമേരിക്കന്‍ അത്യാധുനിക സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് അടക്കം 22,000 കോടിയുടെ പ്രതിരോധ കരാറുകള്‍ക്ക് ഇന്ത്യയുമായി ധാരണയായെന്ന് ട്രംപ്; ഊര്‍ജ്ജ മേഖലയില്‍ അടക്കം ഒപ്പുവച്ചത് മൂന്നു ധാരണാപത്രങ്ങളില്‍; ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും സംയുക്ത പ്രസ്താവന; സമഗ്ര വാണിജ്യ കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Britishmalayali
kz´wteJI³

ഹൈദാബാദ്: ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് പോകാന്‍ വഴി തുറക്കുന്ന മൂന്നുകരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതില്‍ 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറാണ് പ്രധാനം. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. അത്യാധുനിക അമേരിക്കന്‍ സൈനിക ഉപകരണങ്ങള്‍ വാങ്ങാനാണ് കരാര്‍. ലോകത്തിലെ ഏറ്റവും മികവേറിയ അപ്പാഷെ, എംഎച്ച്-60 റോമിയോ ഹെലികോപ്ടറുകള്‍ ഉള്‍പ്പടെയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്നത്. ഈ കരാര്‍, സംയുക്ത പ്രതിരോധ ശേഷിയെ പോഷിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ നിന്ന് സീഹോക്ക് ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു. പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജരംഗത്തെ തന്ത്രപ്രധാന പങ്കാളിത്തം, വാണിജ്യം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഇങ്ങനെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ എല്ലാ പ്രധാനപ്പെട്ട വശങ്ങളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഇന്ത്യ-യുംഎസ് ബന്ധം ജനങ്ങളെ കേന്ദ്രീകരിച്ചാണെന്നും മോദി പറഞ്ഞു. 21 ാം നൂറ്റാണ്ടില്‍ ഈ ബന്ധം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദത്തെ നേരിടാന്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്ലാമിക ഭീകരതയെ ചെറുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇസ്ലാമിക ഭീകരവാദത്തില്‍ നിന്ന് ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന കാര്യവും ചര്‍ച്ചയായി. സമഗ്രമായ വാണിജ്യ കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ അതിന് മറുപടി പറയേണ്ട സാഹചര്യം സൃഷ്ടിക്കാന്‍ ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാണിജ്യ മന്ത്രിമാരുടെ ചര്‍ച്ചകള്‍ വളരെ ശുഭകരമായി. ഈ ചര്‍ച്ചകള്‍ക്ക് നിയമപ്രാബല്യം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. വിപുലമയ വാണിജ്യ കരാറിനായി ചര്‍ച്ചകള്‍ തുടരും.

മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണം, വൈദ്യ ശാസ്ത്ര ഉപകരണങ്ങളും ഗുണമേന്മ ഉറപ്പാക്കല്‍, പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്സോണ്‍ മൊബില്‍ സഹകരണം എന്നിവയിലാണ് ഇന്ന് ഇന്ത്യയും അമേരിക്കയും തമ്മില്‍ കരാറൊപ്പിട്ടത്. വിശാലമായ വ്യാപാരക്കരാര്‍ അണിയറയിലാണെന്നാണ് ഇരു നേതാക്കളും അറിയിച്ചിരിക്കുന്നത്.

തന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാനപാദത്തിലാണ് ട്രംപ് മോദിയുമായി പ്രതിനിധിതല ചര്‍ച്ച നടത്തിയത്. ഊര്‍ജ്ജ മേഖലയില്‍ അടക്കം മൂന്നുമേഖലകളിലാണ് ധാരണാപത്രം ഒപ്പുവച്ചത്. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ എന്നിവയാണ് മറ്റു മേഖലകള്‍. ആന്ധ്രാപ്രദേശിലെ 1100 മെഗാവാട്ടിന്റെ ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നിലവില്‍ ധാരണയായിട്ടില്ല.

ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ കയറ്റുമതി 60 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. 5 ജി ടെലേേികാം ടെകനോളജിയും ചര്‍ച്ചയില്‍ വിഷയമായി. സമഗ്ര വാണിജ്യ കരാര്‍ ഒപ്പുവയ്ക്കുന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യ-യുഎസ് ബന്ധം മുമ്പത്തേക്കാള്‍ ശക്തമാണ്. ഈ സന്ദര്‍ശനം മഹത്തരമായിരുന്നു. ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം അവിസ്മരണീയമാണ്, ട്രംപ് പ്രകീര്‍ത്തിച്ചു. ഇന്ത്യാ സന്ദര്‍ശനം വളരെ ഫലപ്രദമായെന്നും മെലാനിയയും താനും സ്വീകരണത്തില്‍ വിസ്മയഭരിതരാണെന്നും ട്രംപ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category