1 GBP = 93.00 INR                       

BREAKING NEWS

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ മദ്യനയത്തില്‍ കാര്യമായ പൊളിച്ചെഴുത്തിന് ശ്രമിക്കാതെ സര്‍ക്കാര്‍; പബ്ബും പുതിയ ബ്രൂവറികകളും തുറക്കില്ല; ഡ്രൈഡേ ഒഴിവാക്കില്ല; ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തും; ബ്രൂവറികളില്‍ നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥ; ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീ എടുത്ത് കളയും; കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം; മദ്യ നയത്തിന്റെ കരട് തയ്യാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മദ്യനയത്തില്‍ കാര്യമായ പൊളിച്ചെഴുത്തിന് തയ്യാറാകാാതെ സര്‍ക്കാര്‍. രാത്രി ഉല്ലാസ കേന്ദ്രങ്ങളുടെ ഭാഗമായി പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോയി. സംസ്ഥാനത്ത് പബ്ബുകള്‍ തുറക്കേണ്ടതില്ലെന്നാണ് പുതിയ മദ്യനയം അനുസരിച്ചുള്ള തീരുമാനം. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചതായി സൂചന. ഇതു രണ്ടും ഒഴിവാക്കിയുള്ള പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്. പുതിയ മദ്യനയത്തിന്റെ കരട് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും.

ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം ചൊവ്വാഴ്ച മന്ത്രിസഭയുടെ മുന്നില്‍ വരുന്നത്. നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടേറ്റില്‍ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ തത്കാലം പബ്ബുകള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു.

കള്ളു ഷാപ്പുകള്‍ ലേലം ചെയ്യാനും നയത്തില്‍ നിര്‍ദേശമുണ്ടാകും. സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിട്ടുള്ള കള്ളു ഷാപ്പുകള്‍ 5,171 ആണ്. ഇതില്‍ 4,247 ഷാപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കള്ളു ഷാപ്പുകള്‍ക്ക് ലേലം നടത്തിയിട്ടില്ല. നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്. ഐടി രംഗത്ത് കൂടുതല്‍ വികസനം കൊണ്ടുവരാനും വിനോദസഞ്ചാര മേഖലയിലേക്കു സഞ്ചാരികളെ എത്തിക്കാനും കൂടുതല്‍ വിനോദ അന്തരീക്ഷം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയില്‍നിന്നടക്കം സര്‍ക്കാരിനു നിവേദനങ്ങള്‍ ലഭിച്ചിരുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഐടി കമ്പനികളുള്ള മേഖലകളിലും പബ്ബുകള്‍ക്കു കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്നു സര്‍ക്കാര്‍ കരുതുന്നു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂണ്‍ ഒന്‍പതിനാണ്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തള്ളിയ എല്‍ഡിഎഫ്, ത്രീ സ്റ്റാറിനും അതിനു മുകളിലുള്ളവര്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category