1 GBP = 93.00 INR                       

BREAKING NEWS

സമീക്ഷ യുകെയുടെ 21-ാം ബ്രാഞ്ച് ഷെഫീല്‍ഡില്‍; ആദ്യ പ്രസിഡന്റ് ഡോ. അര്‍ച്ചനാ സോമന്‍; യോഗത്തിന് ഊര്‍ജ്ജം പകര്‍ന്നത് യുവാക്കളുടെ സാന്നിധ്യം

Britishmalayali
ബിജു ഗോപിനാഥ്

ടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെയുടെ പുതിയ ബ്രാഞ്ചിന് യുകെയുടെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്ന ഷെഫീല്‍ഡില്‍ തുടക്കമായി. ഷെഫീല്‍ഡില്‍ ഡോ. സീന ദേവകിയുടെ വസതിയില്‍ ജോഷി ഇറക്കത്തിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവരെ ഡോ. സീന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.

സമീക്ഷ എന്ന സംഘടനയ്ക്ക്  യുകെയിലെ മലയാളി സമൂഹത്തിന്റെ ഇടയിലുള്ള പ്രസക്തി വര്‍ദ്ധിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു യോര്‍ക്ഷെയറിലെ ഒരു പ്രധാന പട്ടണമായ ഷെഫീല്‍ഡിലെ ബ്രാഞ്ചു രൂപീകരണയോഗത്തിലെ പങ്കാളിത്തം. വനിതകളും യുവാക്കളും അടക്കം നിരവധി പേരാണ് പങ്കെടുത്തത്. പ്രമുഖ യൂണിവേഴ്‌സിറ്റികളായ ഷെഫീല്‍ഡ് യൂണിവേഴ്സിറ്റി, ഹല്ലാം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭാസം നടത്തുന്ന യുവാക്കളുടെ ആവേശകരമായ സാന്നിധ്യം യോഗത്തിനു ഊര്‍ജ്യം പകര്‍ന്നു.

യോഗത്തിന് നേരിട്ടെത്തിച്ചേരാന്‍ കഴിയാതിരുന്ന സമീക്ഷ ദേശീയ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു യോഗത്തിനെത്തിച്ചേര്‍ന്നവര്‍ക്ക് സമീക്ഷയുടെ ദേശിയ സമിതിയുടെ പേരില്‍ അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന് സംസാരിച്ച ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടന ഭാവിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് എല്ലാവരും സംഘടനയില്‍ അംഗത്വം സ്വീകരിച്ചു.

സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു.
പ്രസിഡന്റ്: ഡോ. അര്‍ച്ചന സോമന്‍
വൈ. പ്രസിഡന്റ്: അഭിന്‍ വിജു
സെക്രട്ടറി: ജോഷി ഇറക്കത്തില്‍
ജോ. സെക്രട്ടറി: ഷാജു സി ബേബി
ട്രെഷറര്‍: സ്റ്റാന്‍ലി ജോസഫ്

ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കാനായി യോഗത്തില്‍ പങ്കെടുത്തവര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ബ്രാഞ്ചിന്റെ ആദ്യ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ. അര്‍ച്ചന യോഗത്തില്‍ പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category