1 GBP = 93.00 INR                       

BREAKING NEWS

വലിയ നോമ്പ് ഒരുക്ക ധ്യാനം മാര്‍ച്ച് ഒന്നിന് മിച്ചാമില്‍; ഫാ: ഷൈജു നടുവത്താനിയില്‍ നയിക്കും

Britishmalayali
kz´wteJI³

കേരള കത്തോലിക്ക സമൂഹത്തിനായുള്ള വലിയ നോമ്പ് ഒരുക്ക ധ്യാനം മാര്‍ച്ച് ഒന്നിനു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറു മണി വരെ സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകനും അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ: ഷൈജു നടുവത്താനിയില്‍ നയിക്കും. ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവ വചന പ്രഘോഷണം, കുമ്പസാരം, ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. കേരള കത്തോലിക്ക ചാപ്ലയിന്‍ ഒരുക്കിയിരിക്കുന്ന ആത്മീയ ശുശ്രൂഷയിലേയ്ക്ക് ചാപ്ലയിന്‍ ഫാ: ജോണ്‍സണ്‍ അലക്സാണ്ടര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോയ് പീറ്റര്‍ - 07776233434, ട്രെന്‍സ് ആന്റണി - 07862723589
ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം
St. Michael's Catholic Church, Pollards Hill, Mitcham CR4 1 LS

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category