1 GBP = 93.00 INR                       

BREAKING NEWS

ജര്‍മനിയിലും ഫ്രാന്‍സിലും ഓസ്ട്രിയയിലും സ്വിറ്റ്‌സര്‍ലന്റിലും സ്‌പെയി നിലും ക്രൊയേഷ്യയിലുമെല്ലാം രോഗം പടരുന്നു; അതിര്‍ത്തികള്‍ അടച്ചും രോഗികളെ ഒറ്റപ്പെടുത്തിയും പ്രതിരോധിക്കുമ്പോഴും സകല രാജ്യങ്ങളും ഭീഷണിയില്‍; സ്‌കൂളുകള്‍ അടച്ച് ബ്രിട്ടന്‍ കരുതല്‍ തുടരുന്നു

Britishmalayali
kz´wteJI³

ചൈനയില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെങ്കിലും കൊലയാളി വൈറസായ കൊറോണ മരണം വിതച്ച് കൊണ്ട് യൂറോപ്പിനെയും കാര്‍ന്ന് തിന്നാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. കൊറോണ ഇറ്റലിയില്‍ കൊലവിളിയുമായി മുന്നേറുമ്പോള്‍ ജര്‍മനിയിലും ഫ്രാന്‍സിലും ഓസ്ട്രിയയിലും സ്വിറ്റ്സര്‍ലണ്ടിലും സ്പെയിനിലും ക്രൊയേഷ്യയിലുമെല്ലാം രോഗം പടരുന്നത് അനുദിനം പെരുകുകയാണ്. അതിര്‍ത്തികള്‍ അടച്ചും രോഗികളെ ഒറ്റപ്പെടുത്തിയും പ്രതിരോധിക്കുമ്പോഴും സകല രാജ്യങ്ങളും ഈ വൈറസുയര്‍ത്തിയ വമ്പന്‍ ഭീഷണിയിലാണ്.

കൊറോണ പേടിയില്‍ അനേകം സ്‌കൂളുകള്‍ അടച്ച് ബ്രിട്ടന്‍ കരുതല്‍ തുടരുന്നുണ്ടെങ്കിലും അതും പ്രതീക്ഷിച്ചത്ര ഫലം ചെയ്യുന്നില്ല. ഇറ്റലിയില്‍ കൊറോണ ബാധിച്ച് ഇതുവരെ 11 പേര്‍ മരിക്കുകയും 322 പേര്‍ രോഗികളായിത്തീരുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടും 80,000 പേര്‍ക്ക് കൊറോണ ബാധിക്കുകയും ചുരുങ്ങിയത് 2700 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ യൂറോപ്പിലാകമാനം കൊറോണ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയാണ് അനുദിനം ശക്തമാകുന്നത്. ഇറ്റലിയില്‍ രോഗത്തിന് യാതൊരു ശമനവുമുണ്ടാകുന്ന ലക്ഷണമില്ലെന്നിരിക്കെ സ്വിറ്റ്സര്‍ലണ്ട്, ഓസ്ട്രിയ, ക്രൊയേഷ്യ, മെയിന്‍ലാന്‍ഡ് സ്പെയിന്‍ എന്നിവിടങ്ങളില്‍ ഇന്നലെ ആദ്യത്തെ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

നിലവില്‍ ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിലേക്കും ടെറിട്ടെറികളിലേക്കുമാണ് വൈറസ് പടര്‍ന്നിരിക്കുന്നത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം ഇറ്റലിയില്‍ കൊറോണ കേസുകളില്‍ നാടകീയമായ വര്‍ധനവാണ് പ്രകടമായയിരിക്കുന്നത്. ഇതനുസരിച്ച് കൊറോണ ബാധിതരുടെ എണ്ണം ഇവിടെ ആറില്‍ നിന്നും 322 പേരായാണ് പെരുകിയിരിക്കുന്നത്. ഇറ്റലിയിലെ വെനെറ്റോവിലെ ട്രെവിസോ നഗരത്തില്‍ 76 വയസുള്ള ഒരു വൃദ്ധ മരിച്ചതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 11 ലെത്തിയിരിക്കുകയാണ്. ഇറ്റലിയില്‍ വെനെറ്റോ, ലോംബാര്‍ഡി  എന്നീ റീജിയണുകളിലെ ടൗണുകള്‍ കടുത്ത കൊറോണ ബാധ ഭീഷണിയിലായിരിക്കുന്നതിനാല്‍ അവയെ മറ്റുളള ഇടങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുയാണ്.

ഇറ്റലിയുടെ തെക്കന്‍ ഭാഗത്തും പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തെക്കന്‍ ജര്‍മനിയില്‍ ആ രാജ്യത്തെ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ മിലാന്‍ സന്ദര്‍ശിച്ച 25 കാരനും ബാഡെന്‍-വുയെര്‍ട്ടെംബെര്‍ഗ് സ്വദേശിയുമായ ആള്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇറ്റിയില്‍ ഇത്തരത്തില്‍ കൊറോണ പിടിമുറുക്കുന്ന അപകടകരമായ സാഹര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങളാണ് ഇറ്റലിയിലെ ഹോളിഡേസ് പകുതിക്ക് വച്ച് നിര്‍ത്തി ജീവനും കൊണ്ട് രക്ഷപ്പെടുന്നത്.

ഇറ്റലിയില്‍ സ്‌കൂള്‍ സ്‌കീയിംഗ് ട്രിപ്പിനെത്തിയെ ബ്രിട്ടീഷുകാരും അവ പാതിവഴിയില്‍ നിര്‍ത്തി മടങ്ങുന്നുണ്ട്. ഇറ്റലിയില്‍ ഐസൊലേഷനിലുള്ള 11 നോര്‍ത്തേണ്‍ ടൗണുകളിലേക്ക് കഴിയുന്നതും യാത്രകള്‍ ഒഴിവാക്കണമെന്നാണ് ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് പൗരന്‍മാര്‍ക്ക് കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്.ഇറ്റലി കൊറോണയുടെ പിടിയിലാകുന്നതിന് മുമ്പ് തന്നെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിരുന്നു. നിലവില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിലാകമാനം ഏതാണ്ട് 360 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ രാജ്യത്തിന്റെ തെക്കന്‍ഭാഗത്തേക്കും കൊറോണ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ടുസ്‌കാനിയില്‍ രണ്ട് കേസുകളും സിസിലിയില്‍ ഒരു കേസും സ്ഥിരീകരിച്ചുവെന്നും ഇറ്റാലിയന്‍ അധികര്‍ വെളിപ്പെടുത്തുന്നു. ആരില്‍ നിന്നാണ് രാജ്യത്ത് കൊറോണ എത്തിച്ചേര്‍ന്നതെന്ന് വെളിപ്പെട്ടിട്ടില്ലെന്നും രോഗത്തെ അടിച്ചമര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുവെന്നുമാണ് ഇറ്റലിയിലെ ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നത്. ഇത്തരത്തില്‍ ഇറ്റലിയില്‍ കൊറോണ പടരുമ്പോഴും ഇറ്റലിയും സമീപരാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടച്ച് പൂട്ടിയിട്ടില്ല. ഇത് അനുചിതവും ഫലപ്രദമല്ലാത്തതുമായ ചുവട് വയ്പായിരിക്കുമെന്നാണ് അവിടങ്ങളിലെ ഹെല്‍ത്ത് മിനിസ്റ്റര്‍മാര്‍ പറയുന്നത്. ഇറാനിലെ ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ക്ക് പോലും കൊറോണ ബാധിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത്  95 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 16 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

കൊറോണ പേടിയില്‍ അനേകം സ്‌കൂളുകള്‍ അടച്ച് പൂട്ടി ബ്രിട്ടന്‍
കടുത്ത കൊറോണ ഭീതിയില്‍ ബ്രിട്ടന്‍ ഡസന്‍ കണക്കിന് സ്‌കൂളുകളാണ് അടച്ച് പൂട്ടിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും സ്‌കീ ട്രിപ്പുകള്‍ പാതി വഴിയില്‍ മതിയാക്കി തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളോട് വീടുകളില്‍ സ്വയം ഐസൊലേഷന് വിധേയമാകാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലോകമാകമാനം പടരുന്ന കൊറോണ കേസുകളില്‍ താന്‍ അസ്വസ്ഥനാണെന്നാണ് യുകെയിലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ലൈവ് ടിവിയിലൂടെ പ്രതികരിച്ചിരിക്കുന്നത്. കഴിയുന്നതും ഇറ്റലിയിലെ വടക്കന്‍ ടൗണുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

യൂറോപ്പിന്റെ വിസ രഹിത യാത്രാ മേഖലയായ ഷെന്‍ഗന്‍ സോണ്‍ ഇപ്പോഴും യാത്രാ വിലക്കുകളില്ലാതെ തുറന്ന് കിടക്കുന്നതിനാല്‍ കൊറോണ യൂറോപ്യന്‍ ഭൂഖണ്ഡത്തിലാകമാനം വേഗത്തില്‍ പരക്കുന്നതിനുള്ള സാധ്യത ശക്തമാണ്. ഇറ്റലിയുടെ അയല്‍രാജ്യങ്ങളോട് അതിര്‍ത്തികള്‍ അടക്കരുതെന്ന നിര്‍ദേശവമുള്ളതും ഭീഷണി വര്‍ധിപ്പിക്കുന്നുണ്ട്. ചെഷയറിലെ നോര്‍ത്ത് വിച്ചിലുള്ള ക്രാന്‍സ്ലെ സ്‌കൂളും മിഡില്‍ ബറോയിലെ ട്രിനിറ്റി കത്തോലിക്ക് കോളജുമാണ് അടച്ചിരിക്കുന്നത്. ഇറ്റലിയില്‍ സ്‌കീ ട്രിപ്പ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികളുള്ള  കോണ്‍വാള്‍, ചെഷയര്‍, യോര്‍ക്ക്ഷെയര്‍, ബെര്‍ക്ക്ഷെയര്‍, പെംബ്രോക്ക്ഷെയര്‍, ലിവര്‍പൂള്‍ , ലണ്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട്, എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകളിലെ ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും വീടുകളില്‍  ക്വോറന്റീന് വിധേയമാകാന്‍ ആവശ്യപ്പെട്ട് സ്‌കൂളുകളില്‍ നിന്നും അവരുടെ വീടുകളിലേക്ക് ഇന്നലെ മടക്കി അയച്ചിരുന്നു.

നോര്‍ത്തേണ്‍ ഇറ്റലിയില്‍ നിന്നും ബ്രിട്ടനില്‍ തിരിച്ചെത്തിയ എല്ലാവരും ഇത്തരത്തില്‍ വീടുകളില്‍ രണ്ടാഴ്ചക്കാലം സ്വയം വേറിച്ച് താമസിക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അസുഖം തോന്നുന്നവര്‍ വീടുകളില്‍ തുടരുതെന്നും എന്‍എച്ച്എസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.ഇറ്റലിയില്‍ ട്രിപ്പിന് പോയവര്‍ ക്ലാസുകളിലേക്ക് കുറച്ച് ദിവസത്തേക്ക് വരേണ്ടെന്നാണ് ചില  ബ്രിട്ടീഷ് സ്‌കൂളുകള്‍ മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category