1 GBP = 93.00 INR                       

BREAKING NEWS

അവധി ആഘോഷിക്കാന്‍ കാനറി ഐലന്റില്‍ പോയവരൊക്കെ പെട്ടു; ഇറ്റലിയില്‍ നിന്നും ഒരു കോറോണ രോഗി എത്തിയതോടെ സകലരെയും ക്വോറന്റ്‌റീന്‍ ചെയ്ത് അധികൃതര്‍; അവധി കഴിഞ്ഞ് മടങ്ങാന്‍ ഇരുന്നവര്‍ വരെ ഏകാന്തവാസത്തില്‍

Britishmalayali
kz´wteJI³

കാനറി ഐലന്റില്‍ അവധി ആഘോഷിച്ച് അടിച്ച് പൊളിക്കാന്‍ പോയവരെല്ലാം അവിടെ പെട്ട് പോയ അവസ്ഥയിലാണിപ്പോള്‍. ഇതില്‍ നിരവധി ബ്രിട്ടീഷുകാരും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയില്‍ നിന്നും ഒരു കൊറോണ രോഗി കാനറി ഐലന്റില്‍ എത്തിച്ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെയെത്തിയ  ടൂറിസ്റ്റുകളെയെല്ലാം മുന്‍കരുതലായി അധികൃതര്‍ ക്വോറന്റ്‌റീന് വിധേയമാക്കിയിരിക്കുന്നത്. ഇതോടെ ഇവിടെ നിന്നും അവധി കഴിഞ്ഞ് മടങ്ങാനിരുന്നവരെല്ലാം ഏകാന്തവാസത്തിന് നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്. കൊറോണ പേടിയാല്‍ കാനറി ഐലന്റിലെ ടെനെറിഫ് ഹോട്ടലിലാണ് നൂറ് കണക്കിന് ബ്രിട്ടീഷുകാര്‍ ഏകാന്ത തടവിലായിരിക്കുന്നത്.

ഫോര്‍ സ്റ്റാര്‍ എച്ച് 10 കോസ്റ്റ അഡെജെ പാലസ് ഹോട്ടലില്‍ ഏതാണ്ട് 700 അതിഥികളാണ് ഇത്തരത്തില്‍ ക്വോറന്റ്‌റീന് വിധേയമായിരിക്കുന്നത്. തങ്ങളുടെ ഹോളിഡേ എത്തരത്തിലാണ് ഈ വിധത്തില്‍ നരകസമാനമായിരിക്കുന്നതെന്ന് പരിതപിച്ച് നിരവധി ബ്ര്ിട്ടീഷ് ടൂറിസ്റ്റുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ സൗത്ത് വെസ്റ്റിലെ ഹോട്ടല്‍ പെട്ടെന്ന് അടയ്ക്കുകയും ആരെയും പുറത്ത് പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തത് നിരവധി ബ്രിട്ടീഷ് ടൂറിസ്റ്റുകളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

കാനറി ഐലന്റിലേക്ക് ഇറ്റലിയില്‍ നിന്നെത്തിയ ഡോക്ടര്‍ക്കും ഭാര്യക്കും കൊറോണ ബാധയുണ്ടായെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്‍കരുതല്‍ നടപടികള്‍ ഇവിടെ ശക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച നൂറ് കണക്കിന് ടൂറിസ്റ്റുകളെ ഹോട്ടലില്‍ തടഞ്ഞ് വച്ചിട്ടുണ്ടെന്നാണ് കാനറി ഐലന്റ്സ് പ്രസിഡന്റ് ആന്‍ഗെല്‍ വിക്ടര്‍ ടോറെസ് സ്ഥിരീകരിച്ചിരിക്കുന്നത്.  കൊറോണ രോഗികളുമായി സമ്പര്‍ക്കമുണ്ടാകാത്തവരെ ഇന്ന് വിട്ടയക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹോട്ടലിലെ മിക്ക ടൂറിസ്റ്റുകളെയും വ്യക്തിപരമായി നീരീക്ഷിക്കുമെന്നും ഇവരെ രണ്ടാഴ്ചത്തെ ക്വോറന്റ്‌റീന് വിധേയമാക്കുമെന്നുമാണ് ഇദ്ദേഹം പിന്നീട് ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.

മാര്‍ച്ച് മധ്യം വരെ കോസ്റ്റ അഡെജെ പാലസ് അടച്ചിടുമെന്നാണ് ഹോട്ടല്‍ തലവന്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണയില്‍ നിന്നും ഇവിടുത്തെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടിയാണിതെന്നും അവര്‍ വിശദീകരിക്കുന്നു. ഇവിടുത്തെ ഗസ്റ്റുകള്‍ക്ക് ഹോട്ടലില്‍ നിന്ന് പുറത്ത് പോകാതെ ഇവിടെ കഴിയാമെന്നാണ് കാനറി ഐലന്റ്സ് ഹെല്‍ത്ത് സര്‍വീസിലെ ഹെഡ് ഓഫ് എപിഡെമിയോളജി തലവനായ ഹി ഡോമിന്‍ഗോ ന്യുനെസ് പറയുന്നത്. ഇവിടെ പരിശോധനയ്ക്ക് വിധേയമായവരില്‍ പോസിറ്റീവ് ഫലമാണുള്ളതെങ്കില്‍ അവരെ ഹോസ്പിറ്റലിലേക്ക് മാറ്റുമെന്നും ന്യുനെസ് വെളിപ്പെടുത്തുന്നു.

ടെസ്റ്റില്‍ പോസിറ്റീവല്ലാത്തവരെ ഹോട്ടലില്‍ അവരുടെ റൂമുകളില്‍ തന്നെ കഴിയാന്‍ അനുവദിക്കുന്നതായിരിക്കും. ഇറ്റലിയില്‍ നിന്നും കൊറോണയും കൊണ്ടു വന്ന ഡോക്ടറും ഭാര്യയും ഫെബ്രുവരി 17ന് കാനറിയിലെത്തുകയും ആറു ദിവസം ഹോട്ടലില്‍ താമസിക്കുകയും ചെയ്തിരുന്നുവെന്നാണ് കാനറി ഐലന്റ്സ് പ്രസിഡന്റ് ആന്‍ഗെല്‍ വിക്ടര്‍ ടോറെസ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category