1 GBP = 93.00 INR                       

BREAKING NEWS

അവസാന റോയല്‍ ഡ്യൂട്ടികള്‍ പൂര്‍ത്തിയാക്കാനായി ഹാരി യുകെയിലെത്തി; മാര്‍ച്ച് 31 ന് മുമ്പ് സകല ജോലികളും തീര്‍ത്ത് ഭാര്യയ്ക്കും കുഞ്ഞിനും അടുത്തേക്ക് പോകും; ഭാര്യയുടെ വാക്ക് കേട്ട് ചാടി പുറപ്പെട്ട രാജകുമാരന് ഇനി ബ്രിട്ടനിലേക്ക് മടക്കമില്ലേ?

Britishmalayali
kz´wteJI³

ര്‍ക്കിംഗ് റോയല്‍ എന്ന നിലയില്‍ തന്റെ അവസാന റോയല്‍ ഡ്യൂട്ടികള്‍ പൂര്‍ത്തിയാക്കാനായി ഹാരി രാജകുമാരന്‍ യുകെയിലെത്തിയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 ന് മുമ്പ് സകല ജോലികളും തീര്‍ത്തു ഭാര്യയ്ക്കും കുഞ്ഞിനും അടുത്തേക്ക് ഇദ്ദേഹം പോകുന്നതായിരിക്കും. ഭാര്യയായ മേഗന്റെ വാക്ക് കേട്ട് രാജപദവികളെല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കാനായി ചാടി പുറപ്പെട്ട രാജകുമാരന് ഇനി ബ്രിട്ടനിലേക്ക് മടക്കമില്ലേ? എന്ന ആശങ്ക നിറഞ്ഞ ചോദ്യം ഇപ്പോള്‍ ഉയരുന്നുമുണ്ട്.

സീനിയര്‍ റോയല്‍ എന്ന നിലയില്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും വിട്ട് പോകുന്നുവെന്ന് ജനുവരിയില്‍ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായിട്ടാണ് ഹാരി യുകെയിലെത്തിയിരിക്കുന്നത്. സസ്റ്റെയിനബിള്‍ ട്രാവല്‍ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നതിനായി  എഡിന്‍ബര്‍ഗിലെ വേവര്‍ലി സ്റ്റേഷനിലാണ് ഇന്നലെ വൈകുന്നേരം ഹാരിയെത്തിയിരിക്കുന്നത്. ബ്ലാക്ക് ജാക്കറ്റും ക്യാപുമായിരുന്നു ഹാരിയുടെ വേഷം. ഇന്ന് ട്രാവലിസ്റ്റിനാിയ നടക്കുന്ന ഒരു സമ്മിറ്റില്‍ ഹാരി ഹോസ്റ്റായി വര്‍ത്തിക്കുന്നതായിരിക്കും. പരിസ്ഥിതി സൗഹാര്‍ദം പുലര്‍ത്തുന്ന വിമാനങ്ങളില്‍ ടൂറിസ്റ്റുകളെ കൊണ്ടു പോകുന്നതിന് സഹായിക്കുന്ന സ്‌കോറിംഗ് സിസ്റ്റം സഹിതമുള്ള ഹോളിഡേ സ്‌കീമിനെ കുറിച്ച് ഇതില്‍ വച്ച് ഹാരി വെളിപ്പെടുത്തുന്നതായിരിക്കും.

യുദ്ധത്തില്‍  രോഗബാധിതരും പരുക്കേറ്റവരുമായ മുന്‍ സൈനികര്‍ക്കായുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ മാര്‍ച്ച് അഞ്ചിന് ലണ്ടനില്‍ മേഗന്‍ ഹാരിക്കൊപ്പം പങ്കെടുക്കാനെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ മേഗനും മകന്‍ ആര്‍ച്ചിയും ഹാരിക്കൊപ്പം വന്നിട്ടുണ്ടോ അതല്ല അവര്‍ കാനഡയിലാണോ എന്ന കാര്യം വ്യക്തമല്ല. വില്യം രാജകുമാരന്‍, ഭാര്യ കേയ്റ്റ് എന്നിവല്‍ ഇന്നലെ ലണ്ടനിലെ ഒരു തിയേറ്ററില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. വരും ദിവസങ്ങളില്‍ ഹാരി തന്റെ ജ്യേഷ്ഠനായ വില്യമിനെ കാണുമോയെന്ന കാര്യവും വ്യക്തമായിട്ടില്ല.

സീനിയര്‍ റോയല്‍ പദവിയില്‍ നിന്നും വിട്ട് പോകുന്നതിന് മുമ്പ് വരും ദിവസങ്ങളില്‍ നിരവധി പരിപാടികളിലാണ് ഹാരിക്ക് പങ്കെടുക്കാനുളളത്. ഫെബ്രുവരി 28ന് അദ്ദേഹം ഇന്‍വിക്ടസ് ഗെയിംസ് കൊയറില്‍ പങ്കെടുക്കുന്നതായിരിക്കും. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന്  ഹാരിയും മേഗനും എന്‍ഡ്യൂവര്‍ ഫണ്ട് അവാര്‍ഡ് പരിപാടിയില്‍ ഭാഗഭാക്കാകും. മാര്‍ച്ച് ആറിന് സില്‍വര്‍സ്റ്റോണ്‍ എക്സ്പീരിയന്‍സില്‍ ഹാരിയുടെ സാന്നിധ്യമുണ്ടായിരിക്കും. മാര്‍ച്ച് ഏഴിന് മൗണ്ട് ബാറ്റണ്‍ മ്യൂസിക്ക് ഫെസ്റ്റിവലില്‍ ഹാരിയും മേഗനും പങ്കെടുക്കും. മാര്‍ച്ച് എട്ടിന് ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡേയുടെ പ്രോഗ്രാമിന് മേഗന്റെ സാന്നിധ്യമുണ്ടാകും.

മാര്‍ച്ച് ഒമ്പതിന് കോമണ്‍വെല്‍ത്ത് സര്‍വീസില്‍ ഹാരിയും മേഗനും ഒരുമിച്ച് പങ്കെടുക്കും. ബിസിനസ് ചെയ്തും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയും സ്വന്തം കാലില്‍ ജീവിക്കാന്‍ വേണ്ടിയാണ് ഹാരിയും മേഗനും രാജപദവികള്‍ ഉപേക്ഷിച്ച് പോകുകയെന്ന വിവാദ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ തങ്ങളുടെഓഫീസ് ഇവര്‍ അടച്ചു പൂട്ടുകയും ജീവനക്കാരെ പിരിട്ട് വിടുകയും ചെയ്തിരുന്നു. ശേഷിക്കുന്ന കാലം യുകെയിലും കാനഡയിലുമായി ചെലവഴിക്കാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ ശേഷിക്കുന്ന രാജകീയ ഡ്യൂട്ടികള്‍ ചെയ്ത് തീര്‍ത്താല്‍ പിന്നീട് ഹാരി യുകെയിലേക്ക് വളരെ അപൂര്‍വമായി മാത്രമേ വരുകയുള്ളൂവെന്ന ആശങ്ക രാജഭക്തര്‍ ഇപ്പോള്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category