1 GBP = 92.00INR                       

BREAKING NEWS

ഈ 20കാരിക്ക് ഉണ്ണി പിറന്നത് 13കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന്; ബാലപീഡനത്തിന് അറസ്റ്റിലായ യുവതിക്ക് ഇനി ജയിലില്‍ സുഖജീവിതം; പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുഞ്ഞിന്റെ അച്ഛനെതിരെ കേസില്ല

Britishmalayali
kz´wteJI³

വിന്‍ഡ്സറിലെ വിവാഹിതയും നഴ്സറി വര്‍ക്കറുമായ 20 കാരി ലിയാഹ് കോര്‍ഡിസിന് ഇനി ജയിലില്‍ കഴിയാം. 13 കാരനെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും അതില്‍ ഒരു കുട്ടി പിറക്കുകയും ചെയ്ത കേസിലാണ് കോര്‍ഡിസിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഒരു വര്‍ഷക്കാലം ഈ 13 കാരനുമായി യുവതി സുരക്ഷിതമല്ലാത്ത വിധത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. ബാലപീഡനം കുറ്റം ചുമത്തിയാണ് അവസാനം ഈ യുവതിയെ പിടികൂടി ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കുഞ്ഞിന്റെ അച്ഛനായ 13കാരനെതിരെ കേസൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


13 കാരന്‍ തന്റെ മുറിയില്‍ കമ്പ്യൂട്ടര്‍ ഗെയിംസ് കളിച്ചിരിക്കുമ്പോള്‍ യുവതി അവിടേക്ക് പോയി അവന്റെ ട്രൗസേര്‍സ് ബലമായി പിടിച്ചഴിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് ഒരു വര്‍ഷക്കാലം മാസത്തില്‍ ശരാശരി രണ്ട് തവണ യുവതി ഈ 13 കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. തന്റെ കുഞ്ഞിനെയാണ് കോര്‍ഡിസ് പ്രസവിച്ചതെന്നായിരുന്നു അവരുടെ ഭര്‍ത്താവ് വിശ്വസിച്ചിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ഈ കുഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 13 കാരന്റേതാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് റീഡിംഗ് ക്രൗണ്‍ കോടതിക്ക് മുന്നില്‍ ഇന്നലെ ബോധിപ്പിക്കപ്പെട്ടു.

താനും 13കാരനും തമ്മിലുള്ള ബന്ധം യുവതി അതീവരഹസ്യമായി സൂക്ഷിച്ചിരുന്നു. ലോക്കല്‍ നഴ്സറിയില്‍ ജോലി ചെയ്യുന്നതിനിടെ കോര്‍ഡിസ് ചൈല്‍ഡ് കെയര്‍ പഠിക്കുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ബാലനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ അഞ്ച് കൗണ്ടുകളാണ് കോര്‍ഡിന് മേല്‍ ചാര്‍ജ് ചെയ്തിരുന്നത്. ഇതില്‍ രണ്ട് കൗണ്ടുകള്‍ കോര്‍ഡിസിന് 17വയസുള്ളപ്പോഴും രണ്ടെണ്ണം 18 വയസുള്ളപ്പോഴും സംഭവിച്ച കുറ്റങ്ങളുടെ പേരിലാണ് ചുമത്തിയിരിക്കുന്നത്.  താന്‍ യുവതിയുമായി നടത്തിയ ലൈംഗി ബന്ധത്തെ പിന്നീട് ഇഷ്ടപ്പെട്ടിരുന്നുവെന്നും തങ്ങള്‍ അന്യോന്യം സ്നേഹിച്ചിരുന്നുവെന്നുമാണ് പിന്നീട് ഈ 13 കാരന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിക്ക് മുന്നില്‍ ബോധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ യുവതി തന്നെ  പരിഗണിക്കാതെ സ്വാര്‍ത്ഥമായ സുഖത്തിന് വേണ്ടി തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും ബാലന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. 2017 ജനുവരിയില്‍ യുവതി 13 കാരന്റെ വീട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുകയും ബാലന്റെ ട്രൗസേര്‍സ് അഴിച്ച് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നുവെന്ന് ജൂറിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. യുവതിക്ക് ബാലനോട് കടുത്ത ലൈംഗിക ആസക്തിയുണ്ടായിരുന്നുവെന്നും അതിനെ തുടര്‍ന്നാണീ ചെയ്തികള്‍ നടത്തിയതെന്നും പ്രോസിക്യൂട്ടറായ ഗ്രേസ് ഓന്‍ഗ് പറയുന്നു.2018 ആദ്യം വരെ യുവതിയും ബാലനും സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗിക ബന്ധം തുടര്‍ന്നിരുന്നു. അപ്പോഴേക്കും ബാലന് 14 വയസാവുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category