1 GBP = 93.00 INR                       

BREAKING NEWS

കള്ളന്മാരെ തുരത്താന്‍ ജനലുകള്‍ക്കു കമ്പി അഴി ഇടേണ്ട കാലം; സ്വര്‍ണ വില തകര്‍ത്തു കയറുമ്പോള്‍ മോഷ്ടാക്കള്‍ ഉന്നംവയ്ക്കുന്നത് മലയാളികളെ; ലണ്ടനില്‍ വീടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ വാതിലിനും ജനലിനും അഴികള്‍ സ്ഥാപിച്ചു തുടങ്ങി; പ്രത്യേക സുരക്ഷക്കായി ഇന്‍ഷുറന്‍സുകാരും രംഗത്ത്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങു തകര്‍ത്തപ്പോള്‍ വീടുകള്‍ക്ക് നേരെ കൈബോംബ് എറിഞ്ഞു വാതിലും ജനലും തകര്‍ത്ത് അകത്തു കടന്നു ആക്രമിക്കല്‍ കണ്ണൂരില്‍ ഒരു കാലത്തു സജീവമായ കാര്യമായിരുന്നു. ജീവനും സ്വത്തിനും യാതൊരു സുരക്ഷയും ഇല്ലെന്നു ബോധ്യമായപ്പോള്‍ വാതിലിനു പിന്നില്‍ ഇരുമ്പു കൊണ്ട് പ്രത്യേക പാളികള്‍ ഉള്ള ഗ്രില്ലുകള്‍ നിര്‍മ്മിച്ചാണ് അത്തരം അക്രമങ്ങളെ ഒരു പരിധിവരെ കണ്ണൂര്‍ക്കാര്‍ നേരിട്ടത്. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില അന്തം വിട്ടു പായുമ്പോള്‍ യുകെയിലെ ഏഷ്യാക്കാരുടെ വീടുകള്‍ തേടിയെത്തുന്ന മോഷ്ടാക്കളുടെ എണ്ണത്തിലും റെക്കോര്‍ഡ് ആയി മാറുകയാണ്.

മുന്‍പ് കൂട്ട മോഷണം നേരിടേണ്ടി വന്ന ലെസ്റ്റര്‍ മലയാളികളുടെ അനുഭവം ഇപ്പോള്‍ നേരിടുന്നത് ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളികളാണ്. ഇക്കാര്യം ഇന്നലെ ബ്രിട്ടീഷ് മലയാളി പുറത്തു വിടുകയും ചെയ്തിരുന്നു. നാലു വീടുകളില്‍ അടിക്കടി മോഷണം ഉണ്ടാവുകയും ഒരു വീട്ടില്‍ നിന്നും സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ളവ മോഷണം പോകുകയും ചെയ്തതോടെ അങ്കലാപ്പിലാണ് ഈ പ്രദേശത്തെ മലയാളി സമൂഹം. ഇതിനെ എങ്ങനെ നേരിടാം എന്ന ആലോചനകള്‍ ഒരെത്തും പിടിയും ഇല്ലാതെ കിടക്കുമ്പോഴാണ് ലണ്ടനിലെ ഏഷ്യന്‍ വീടുകളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഒരുങ്ങുന്നത്.

അല്‍പം ചിലവേറിയ ഏര്‍പ്പാട് ആണെങ്കിലും കള്ളന്മാരെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ആണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനല്‍ അഴികള്‍ ഇല്ലാത്ത യുകെയിലെ വീടുകളില്‍ ഗ്ലാസ് തകര്‍ത്തു അകത്തു കടക്കല്‍ നിഷ്പ്രയാസമാണ്. ഇത് പോലെ വാതിലുകളുടെ കീ തകര്‍ത്തും അകത്തു കടക്കാന്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ക്കു അധികം ബലപ്രയോഗം ഒന്നും വേണ്ടി വരില്ല. ഒരു ചുറ്റികയോ കമ്പിക്കഷണമോ കയ്യില്‍ ഉണ്ടെങ്കില്‍ ഏതു മികച്ച പൂട്ടും കള്ളന്‍ തകര്‍ക്കും. നിഷ്പ്രയാസം ജോലി തീര്‍ക്കാം എന്ന ഭാവത്തില്‍ എത്തുന്ന ഇത്തരക്കാരെ തുരത്താന്‍ അധികമായി കണ്ണൂര്‍ മോഡലില്‍ ഇരുമ്പു ഗ്രില്ലുകള്‍ സ്ഥാപിക്കുകയാണ് ലണ്ടനിലെ ഏഷ്യാക്കാര്‍. പ്രധാനമായും വാതിലുകള്‍ക്കാണ് ഇവിടെ ഇരുമ്പു ഗ്രില്ലുകള്‍ സ്ഥാപിക്കുന്നത്. ജനലുകള്‍ക്കും പലരും ഗ്രില്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ തീ പിടുത്തം അടക്കമുള്ള സുരക്ഷാ കാരണങ്ങളാല്‍ ഇളക്കി മാറ്റാന്‍ കഴിയാത്ത ജനല്‍ ഗ്രില്ലുകള്‍ സ്ഥാപിക്കുന്നതിന് ചില നിയമ തടസ്സങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു പരിഹാരമായി തള്ളി മാറ്റാവുന്ന ഇരുമ്പു ഗ്രില്ലുകളാണ് ജനല്‍ പാളികള്‍ക്കായി നിഷ്‌കര്‍ഷിക്കുന്നത്. ഇത്തരം അധിക സുരക്ഷയുള്ള വീടുകള്‍ക്ക് ഹോം ഇന്‍ഷുറന്‍സില്‍ ഗണ്യമായ കുറവ് ഉണ്ടാകാനും സാധ്യത ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോഷ്ടാക്കള്‍ എത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്കു നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ എത്തിയിട്ടും സുരക്ഷാ ഉറപ്പാക്കാന്‍ സാധിക്കാതെ പോകുന്ന സാഹചര്യത്തിലാണ് പഴയ കാല സംവിധാനത്തിലേക്ക് തന്നെ മടങ്ങാന്‍ ലണ്ടനിലെ ഏഷ്യാക്കാര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. തീര്‍ച്ചയായും ഈ മാര്‍ഗം മലയാളികള്‍ക്കും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

പോലീസും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒന്നും കള്ളന്മാരെ തടയാന്‍ ഫലപ്രദം അല്ലെന്ന ചിന്ത കരുത്താര്‍ജ്ജിച്ചതോടെയാണ് ഇരുമ്പു ഗ്രില്ലുകള്‍ എന്ന ആശയം പിറക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ലണ്ടന്‍ പ്രദേശത്തെ വീടുകളില്‍ നിന്നും 60000 പൗണ്ട് വരെ വിലയുള്ള സ്വര്‍ണ ആഭരണം മോഷ്ടാക്കള്‍ക്കു ലഭിച്ചതോടെയാണ് വ്യാപകമായി മോഷണം ശ്രദ്ധയില്‍ പെട്ട് തുടങ്ങിയത്. കാര്‍ഡിഫില്‍ നിന്നും വിക്രം സിന്‍ഹ എന്നയാളുടെ വീട്ടില്‍ നിന്നും 30000 പൗണ്ടിന്റെ ആഭരണവും മോഷ്ടാക്കള്‍ കൈക്കലാക്കിയിട്ടുണ്ട്.

ഈ രണ്ടു കേസില്‍ പോലീസ് സജീവമായ അന്വേഷണവും നടത്തിയെങ്കിലും മോഷ്ടാക്കളെ പതിവ് പോലെ കണ്ടെത്താനായിട്ടില്ല. പണവും സ്വര്‍ണവും ഒരു പരിധി വിട്ടു വീടുകളില്‍ സൂക്ഷിക്കുന്നത് പോലീസും നിരുത്സാഹപ്പെടുത്തുകയാണ്. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യം പ്രത്യേകമായി കാണിച്ചിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം കിട്ടുന്നതിലും നിയമ പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങിയിരിക്കുകയാണ്.
വന്‍തോതില്‍ ഉള്ള സ്വര്‍ണ കവര്‍ച്ചകള്‍ ശ്രദ്ധിക്കാക്കപ്പെട്ടിരിക്കുന്നത് ഈസ്റ്റ് ലണ്ടന്‍, നോര്‍ത്ത് വെയില്‍സ്, ഷ്രോപ്‌ഷെയര്‍, ചെഷയര്‍, മെഴ്‌സിസൈഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്. പത്തുപവന്‍ സ്വര്‍ണം നഷ്ടമായാല്‍ നാലായിരം പൗണ്ടോളം ഒറ്റയടിക്ക് കൈമോശം സംഭവിക്കുകയാണ് എന്ന നിലയിലേക്കാണ് സ്വര്‍ണ വില ഉയരുന്നത്. വില കൂടുന്നത് അനുസരിച്ചു മോഷ്ടാക്കള്‍ക്കു ഇക്കാര്യത്തില്‍ താല്‍പ്പര്യവും വര്‍ദ്ധിക്കുകയാണ്. നാട്ടില്‍ ഇരുന്ന സ്വര്‍ണം പോലും മലയാളികള്‍ പലരും യുകെയില്‍ എത്തിച്ചതോടെ മോഷ്ടാക്കള്‍ തങ്ങളെയും തേടി എത്തുമോ എന്ന ഭീതിയാണ് പലരും പങ്കു വയ്ക്കുന്നത്.

പകല്‍ എന്നോ രാത്രി എന്നോ നോക്കാതെ കടന്നു വരാന്‍ മോഷ്ടാക്കള്‍ ധൈര്യപ്പെടുന്നു എന്നാണ് ലെസ്റ്ററിലെയും ഹേവാര്‍ഡ്‌സ് ഹീത്തിലെയും മലയാളി അനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. മലയാളി സംഘടനാ പരിപാടികള്‍ നടക്കുമ്പോഴും പള്ളിയിലും മറ്റും പ്രാര്‍ത്ഥന ചടങ്ങിന്റെ സമയത്തും കൃത്യമായി മോഷണം നടന്ന അനുഭവങ്ങളാണ് പലര്‍ക്കും പങ്കിടാന്‍ ഉള്ളത്. ഇതിനര്‍ത്ഥം മലയാളിയുടെ ഓരോ ചലനവും മോഷ്ടാക്കള്‍ നിരീക്ഷിക്കുന്നു എന്നു തന്നെയാണ്. ഇതോടെ ആരും സുരക്ഷിതര്‍ അല്ലെന്ന സന്ദേശവുമാണ് സമൂഹത്തിനു ലഭിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category