1 GBP = 93.00 INR                       

BREAKING NEWS

രാജ്യത്ത് ആദ്യ സാന്ത്വന പരിചരണ കേന്ദ്രത്തിനു തുടക്കമിട്ട കാന്‍സര്‍ രോഗ വിദഗ്ധന്‍: സമ്പന്നമായ കുടുംബത്തില്‍ ജനിച്ചിട്ടും ദരിദ്രരെ നെഞ്ചോട് ചേര്‍ത്ത് നിന്നു; പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കാന്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച കാന്‍സര്‍ ചികിത്സകന്റെ സമാനതകളില്ലാത്ത സമര്‍പ്പണം; 'പാവങ്ങളുടെ ഡോക്ടറായ' പോള്‍ മാമ്പിള്ളി ഓര്‍മയാകുമ്പോള്‍

Britishmalayali
kz´wteJI³

അങ്കമാലി: നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി തന്റെ സമ്പത്തും ജീവിതവും കാഴ്ചവച്ച കാരുണ്യത്തിന്റെ നേര്‍സാക്ഷ്യം... ഡോ. പോള്‍ മാമ്പിള്ളി ഓര്‍മ്മയായി. ഋഷിതുല്യനായ ഭിക്ഷഗ്വോരന്‍ നഗ്നപാദനായി വിശുദ്ധിയുടെ വസ്ത്രമണിഞ്ഞു പവിത്രമായ മനസുമായി കടന്നുപോയി. കറുകുറ്റി കരയാംപറമ്പ് എളവൂര്‍ ജംഗ്ഷന് സമീപം ഔസേഫ് മറിയം കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകനായ അദ്ദേഹത്തിന്റെ വിയോഗം നാടിന്റെ നൊമ്പരവും ജനമനസുകളില്‍ തീരാനഷ്ടവുമാണ്.

തികച്ചും സന്ന്യാസജീവിതം നയിച്ച പ്രശസ്തനായ ഈ ആതുര ശുശ്രുഷകന്‍ 1973-ല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സര്‍ജറി ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായിരിക്കെ ജോലി രാജി വച്ചാണ് തന്റെ കര്‍മ്മമണ്ഡലം വിപുലപ്പെടുത്തിയത്. കാന്‍സര്‍ രോഗികളെ സൗജനൃമായി കിടത്തി ചികല്‍സിക്കാന്‍ അദ്ദേഹത്തിന്റെ ഞാറയ്ക്കല്‍ മാമ്പിള്ളി തറവാട്ടില്‍ നിന്നും വീതം കിട്ടിയ തന്റെ സ്വത്ത് വിറ്റ് ആശുപത്രി സ്ഥാപിക്കുകയായിരുന്നു.ജര്‍മ്മനി ഫ്രാന്‍സ് എന്നീ രാജൃങ്ങളിലെ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്ന അദ്ദേഹം അതില്‍ നിന്നും കിട്ടിയിരുന്ന റോയല്‍ട്ടിയും സൗജനൃ ചികല്‍സയ്ക്ക് ഉപയോഗിച്ചിരുന്നു.ജീവിതാവസാനം വരെ ഇന്ത്യയില്‍ എല്ലായിടത്തും റയില്‍വേ അദ്ദേഹത്തിന് സൗജനൃയാത്ര അനുവദിച്ചിരുന്നു.

ഇവിടെആശുപത്രിയില്‍ കിടത്തി ചികല്‍സിക്കുന്ന രോഗികള്‍ക്ക് മേജര്‍ ഓപ്പറേഷന്‍ വേണ്ടി വന്നാല്‍ അങ്കമാലി എല്‍ എഫ്, എറണാകുളം ലിസി, ചാലക്കുടി സെന്റ് ജയിംസ് , മെഡിക്കല്‍ കോളേജുകള്‍ എന്നിവടങ്ങളിലെ ഓപ്പറേഷന്‍ തിയേറ്ററുകള്‍ എല്ലാ സൗകര്യങ്ങളോടും കൂടി സൗജനൃമായി വിട്ട് കൊടുക്കുമായിരുന്നു.കേരളത്തിലാദൃമായി കൃന്‍സര്‍ രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ ആരംഭിച്ചത് അദ്ദേഹം സൗജനൃമായി നടത്തിയിരുന്ന ഔസേഫ് മറിയം കാന്‍സര്‍ ആശുപത്രിയാണ്.

അതൃസന്ന നിലയിലുള്ള കൃന്‍സര്‍ രോഗികളെ വീടുകളില്‍ അദ്ദേഹവും സേവനതല്‍പരരായ സന്ന്യാസിനികളും കൂടി യാതൊരു പ്രതിഫലവും കൂടാതെ സന്ദര്‍ശിച്ച് ചികല്‍സിക്കുമായിരുന്നു. പ്രാര്‍ത്ഥനയും ആതുരരുടെ വീടുകള്‍ സന്ദര്‍ശനവുമാണ് പ്രധാന ഹോബി. ലളിത ജീവിതം നയിച്ച പൂര്‍ണ്ണമായും സസൃഭുക്കായിരുന്നു. കാന്‍സര്‍ രോഗികള്‍ക്കും ആതുരര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം 1973-ല്‍ ആശുപത്രി തുടങ്ങിയകാലം മുതല്‍ കറുകുറ്റി ക്രിസ്തുരാജ ആശ്രമ ദേവാലയത്തിലെ അന്തേവാസിയാണ്.

അധികാരങ്ങള്‍ക്കും പ്രശസ്തിക്കും പിറകെ പോകുന്ന ഇന്നത്തെ മലയാളി മനസിന് എതിര്‍ദിശയിലൂടെ സഞ്ചരിച്ച് , ഉന്നത ജീവിത സാഹചര്യങ്ങളെ മാറ്റിനിറുത്തി, ധരിച്ചിരുന്ന ധവള വസ്ത്രത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിച്ച ലാളിത്യത്തിന്റെ നിറകുടമാണ് ഡോ. പോള്‍ മാമ്പിള്ളി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ഞാറയ്ക്കല്‍ ഇടവക പള്ളിയില്‍ നടക്കും. രാവിലെ കറുകുറ്റി ക്രിസ്തു രാജ ആശ്രമത്തിലും ഉച്ചയോടെ എളവൂര്‍ ഔസേഫ് മറിയം ആശുപത്രിയിലും പൊതുദര്‍ശനത്തിന് വയ്ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category