1 GBP = 93.00 INR                       

BREAKING NEWS

മേയാന്‍ വിട്ട പശുവിനെ കൊണ്ടുവരാന്‍ നടന്നുപോയ വീട്ടമ്മയെ ലക്ഷ്യമിട്ടിരുന്നത് മരത്തില്‍ കയറിയിരുന്ന്: സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം വീട്ടമ്മയെ ആക്രമിച്ച് യുവാവ്; കത്തിയുടെ പിടി കൊണ്ട് കഴുത്തില്‍ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡനം; തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോള്‍ നാട്ടുകാരുടെ വക പൊതിരെ തല്ല്

Britishmalayali
kz´wteJI³

ണ്ടിപ്പെരിയാര്‍ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കത്തിയുടെ പിടി കൊണ്ട് കഴുത്തില്‍ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നു പ്രതിയുടെ മൊഴി. ഇതിനിടെ വീട്ടമ്മ ഉണര്‍ന്നപ്പോള്‍ കത്തി കൊണ്ടു തലയ്ക്കു പിന്നില്‍ 3 തവണ വെട്ടി മരണം ഉറപ്പാക്കി. ഇതിനു ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും മൊഴിയില്‍ പറയുന്നു. ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന്‍ നായരുടെ ഭാര്യ വിജയമ്മ (50) ആണു കൊല്ലപ്പെട്ടത്. കേസില്‍ ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണു സംഭവം. രാത്രിയോടെയാണു വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതും കൊലപാതകം എന്നു സ്ഥിരീകരിച്ചതും.

പക്ഷികളെ പിടിക്കുന്നതിനു മരത്തില്‍ കയറിയിരുന്ന രതീഷ്, മേയാന്‍ വിട്ട പശുവിനെ തിരിച്ചു കൊണ്ടുവരാന്‍ തേയിലത്തോട്ടത്തിലെ മൊട്ടക്കുന്നിലേക്കു നടന്നുപോകുന്ന വിജയമ്മയെ കണ്ടു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം രതീഷ് വിജയമ്മയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കു പിന്നില്‍ കത്തി കൊണ്ടു വെട്ടിയപ്പോള്‍ രക്തം വാര്‍ന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.

കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിജയമ്മയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തെളിവെടുപ്പിനായി പ്രതി രതീഷിനെ എത്തിച്ചപ്പോള്‍ നാട്ടുകാരുടെ വക പൊതിരെ തല്ല്. കൂട്ടത്തോടെ എത്തിയ നാട്ടുകാര്‍ ഇയാളെ വളഞ്ഞിട്ടു തല്ലുകയായിരുന്നു. പൊലീസുകാരെ തള്ളി മാറ്റിയാണു പ്രതിയെ, നാട്ടുകാര്‍ കൈകാര്യം ചെയ്തത്. അടി കൊണ്ടു നിലത്തു വീണ രതീഷിനെ നാട്ടുകാര്‍ തൊഴിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഏറെ പാടു പെട്ടാണ് പ്രതിയെ നാട്ടുകാരില്‍ നിന്നു പൊലീസുദ്യോഗസ്ഥര്‍ രക്ഷിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category