1 GBP = 93.00 INR                       

BREAKING NEWS

യുവാവിനെ തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചത് മോഷ്ടാവെന്ന് പറഞ്ഞ്: സുഖമില്ലാത്ത ആളാണെന്നും ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ ജനക്കൂട്ടം: യുവതി മര്‍ദിക്കുന്നവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതോടെ പ്രകോപിതരായ ആളുകള്‍ യുവതിക്ക് നേരെയും ആക്രമണം; സമൂഹമാധ്യമങ്ങളില്‍ യുവതിക്ക് നേരെ പോസ്റ്റ് ഇട്ട് അപമാനിച്ച് പ്രതികള്‍; ആള്‍ക്കൂട്ടാക്രമണം നടത്തിയ പ്രതികള്‍ പൊലീസ് പിടിയില്‍

Britishmalayali
kz´wteJI³

കുറുപ്പന്തറ: ബന്ധുവായ യുവാവിന് നേരെ ആള്‍ക്കൂട്ടാക്രമണം തടയാന്‍ ശ്രമിച്ച യുവതിക്ക് നേരെയും ആക്രമണം. കഴിഞ്ഞ 17 ന് കോട്ടയം മാഞ്ഞൂര്‍ സൗത്ത് ഉള്ളാട്ടില്‍ ജംഗ്ഷന് സമീപത്താണ് യുവാവിനും യുവതിക്കും ക്രൂര മര്‍ദ്ദനം നേരിടേണ്ടി വന്നത്. സംഭവത്തില്‍ മാഞ്ഞൂര്‍ യോഹന്നാന്‍ (58), മക്കളായ ഷെറിന്‍ (25), ഷെബിന്‍ (28) എന്നിവരെയാണ് യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവായ യുവാവിനെ ആളുകള്‍ കൂട്ടം കൂടി മര്‍ദിക്കുന്നതു തടയാന്‍ ശ്രമിക്കുകയും ഇത് പരാജയപ്പെട്ടതോടെ മര്‍ദിക്കുന്നവരുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത യുവതിയെ ഉപദ്രവിച്ച കേസില്‍ പിതാവിനെയും രണ്ടു മക്കളെയും കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുവതിയുടെ ബന്ധുവായ യുവാവിനെ മോഷ്ടാവ് എന്ന പേരിലാണ് നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിതാവും യുവതിയും സ്ഥലത്ത് എത്തിയപ്പോള്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതാണു കണ്ടത്. തങ്ങളുടെ ബന്ധുവാണെന്നും സുഖമില്ലാത്ത ആളാണെന്നും പറഞ്ഞെങ്കിലും ആള്‍ക്കൂട്ടം കേട്ടില്ല. തുടര്‍ന്ന് യുവതി തന്നെ പൊലീസിനെ വിളിച്ചു. മര്‍ദനം തുടര്‍ന്നതോടെ യുവതി മര്‍ദിക്കുന്നവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി.

ഇതില്‍ പ്രകോപിതരായ ആള്‍ക്കൂട്ടം യുവതിക്കു നേരെ തിരിയുകയും യുവതിയെ ഉപദ്രവിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ യുവതിയുടെ പിതാവ് ബോധരഹിതനായി വീണു. തുടര്‍ന്ന് അയല്‍വാസികള്‍ പിതാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉപദ്രവിക്കാന്‍ ശ്രമിച്ചവര്‍ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട് അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പൊലീസ് തക്ക സമയത്ത് എത്തിയതോടെയാണ് യുവാവിനെ രക്ഷിക്കാനായത്. യുവാവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 3 പേരെ കൂടി പിടികൂടാനുണ്ടെന്ന് കടുത്തുരുത്തി എസ്ഐ ടി. റെനീഷ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category