1 GBP = 93.00 INR                       

BREAKING NEWS

ഭര്‍ത്താവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ശരണ്യ; കുടുംബം തകര്‍ത്തല്ലോടാ എന്നു പറഞ്ഞ് സ്റ്റേഷനില്‍ നിധിനുനേരെ ആക്രോശിച്ച് പാഞ്ഞടുത്തത് പ്രണവും; വിയാന്ഖെ കൊലപാതകത്തില്‍ കാമുകന്റെ പങ്ക് വ്യക്തമാകുമെന്ന പ്രതീക്ഷയില്‍ ചോദ്യം ചെയ്യല്‍ തുടരും; കുഞ്ഞിനെ കൊല്ലാന്‍ കാമുകന്‍ പ്രേരിപ്പിച്ചെന്ന അമ്മയുടെ മൊഴി നിര്‍ണ്ണായകം; തയ്യിലിലെ ക്രൂരതയില്‍ കാമുകനും പൊലീസ് കസ്റ്റഡിയില്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊന്ന കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റിമാന്‍ഡിലായിരുന്ന കുഞ്ഞിന്റെ മാതാവ് തയ്യില്‍ ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളത്തായിരുന്ന കാമുകന്‍ നിധിനെ വിളിച്ചുവരുത്തി മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. സംശയ ദൂരീകരണത്തിനായി ഭര്‍ത്താവ് പ്രണവിനേയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. പ്രണവിനെ കണ്ട ശരണ്യ പൊട്ടിക്കരഞ്ഞു. പിന്നീടാണ് കുഞ്ഞിനെ കൊല്ലാന്‍ കാമുകന്‍ പ്രേരിപ്പിച്ചെന്നു പൊലീസിനോടു പറഞ്ഞത്. സ്റ്റേഷനില്‍ നിധിനും പ്രണവും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

സ്റ്റേഷനില്‍ ഭര്‍ത്താവ് പ്രണവും എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് ശരണ്യ പൊട്ടിക്കരഞ്ഞു. ' കുടുംബം തകര്‍ത്തല്ലോടാ' എന്നുപറഞ്ഞ് സ്റ്റേഷനില്‍ നിധിനുനേരെ പ്രണവ് ആക്രോശിച്ച് പാഞ്ഞടുത്തത് പൊലീസും സുഹൃത്തുക്കളും തടഞ്ഞതിനാല്‍ അനിഷ്ടസംഭവങ്ങളൊഴിവായി. കൊലപാതകത്തില്‍ കാമുകന്റെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ശരണ്യയെ തെളിവെടുപ്പിന് പൊലീസ് എത്തിച്ചപ്പോള്‍ പോലും ഭാവഭേദമൊന്നുമില്ലായിരുന്നു. കുട്ടിയെ കടലിലേക്ക് വലിച്ചെറിഞ്ഞ സ്ഥലം പോലും കൂസലില്ലാതെ കാണിച്ചു കൊടുത്തു. എന്നാല്‍ ഇന്നലെ സ്റ്റേഷനില്‍ ഭര്‍ത്താവിനെ കണ്ടപ്പോള്‍ എല്ലാ നിയന്ത്രണവും വിട്ടു കരയുന്ന അമ്മയെയാണ് പൊലീസ് കണ്ടത്. നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും കൊലപാതകത്തില്‍ നിധിനു പങ്കുണ്ടെന്നു പൊലീസിനു സംശയമുണ്ട്. കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. സതീശന്റെ നേതൃത്വത്തില്‍ ശരണ്യയേയും നിധിനേയും വെവ്വേറെ മുറികളില്‍ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. നേരത്തേ കുറ്റം സ്വയമേറ്റ ശരണ്യ സംഭവത്തില്‍ കാമുകന്റെ പ്രേരണയെക്കുറിച്ചു സൂചന നല്‍കിയതോടെയാണു നിധിനെ കസ്റ്റഡിയിലെടുത്തത്.

നിധിന്‍ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതാണെന്നും രഹസ്യ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നു പലവട്ടം പറഞ്ഞതായും ശരണ്യ ആരോപിച്ചു. സാമ്പത്തിക ആവശ്യം പറഞ്ഞു നിരന്തരം സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നു കാമുകനുവേണ്ടി ബാങ്ക് വായ്പ തരപ്പെടുത്താന്‍ ശ്രമിച്ചതായും ചില മോഷണങ്ങള്‍ നടത്തിയതായും ശരണ്യ വെളിപ്പെടുത്തി. സിറ്റി സിഐയുടെ അപേക്ഷയില്‍ ഇന്നലെ ഉച്ചയോടെയാണു ശരണ്യയെ ഏഴു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍വിട്ടത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് കാമുകനൊപ്പം ചോദ്യംചെയ്തു. കാമുകനെതിരെ കൂടി മൊഴി നല്‍കി രക്ഷപെടാനുള്ള ശ്രമമാണ് ശരണ്യ നടത്തുന്നതെന്നാണ് പൊലീസിന് സംശയമുണ്ട്. കാമുകനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാല്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കാമുകനേയും കസ്റ്റഡിയില്‍ വയ്ക്കുന്നത്. ശരണ്യയുടെ കാമുകനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് 17 മിസ്ഡ് കോളുകള്‍ വന്നിരുന്നു. ഫെബ്രുവരി 17ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളില്‍ വീട്ടില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളായ ശരണ്യയെയും പ്രണവിനെയും പ്രത്യേകം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ മാതാപിതാക്കള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശരണ്യയിലേക്ക് സംശയമുന നീണ്ടു. ഫോറന്‍സിക് പരിശോധനാ ഫലം കൂടി എതിരായതോടെ ശരണ്യയ്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. റിമാന്‍ഡിലായിരുന്ന കുഞ്ഞിന്റെ മാതാവ് തയ്യില്‍ ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളത്തായിരുന്ന കാമുകന്‍ നിധിനെ വിളിച്ചുവരുത്തി മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനു തലേന്നു വൈകിട്ടു ശരണ്യയുമായി വീടിനു സമീപം കൂടിക്കാഴ്ച നടത്തിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്‍പു കാമുകനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ശരണ്യയെ വിവാഹത്തിനു നിര്‍ബന്ധിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നുമായിരുന്നു ആദ്യമൊഴി. കൊലപാതകത്തിന്റെ പ്രേരണയില്‍ ഇയാള്‍ക്ക് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടെന്ന ഒരു സൂചനയും പൊലീസിനു ലഭിച്ചിരുന്നില്ല. എന്നാല്‍, കൊലപാതകത്തലേന്ന് ഇയാളെ സംശയകരമായ സാഹചര്യത്തില്‍ ശരണ്യയുടെ വീടിനു സമീപം കണ്ടെന്ന അയല്‍വാസിയുടെ മൊഴിയാണു വിശദമായ മൊഴിയെടുപ്പിനു പൊലീസിനെ പ്രേരിപ്പിച്ചത്. തുടര്‍ന്നു നോട്ടിസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു.

തലേന്നു ശരണ്യയെ കാണാന്‍ പോയിരുന്നതായി കാമുകന്‍ സമ്മതിച്ചു. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട രേഖ കൈമാറാനായിരുന്നു കൂടിക്കാഴ്ചയെന്നാണു പുതിയ മൊഴി. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ ശരണ്യയെയും കാമുകനെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണു പൊലീസിന്റെ ആലോചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category