1 GBP = 92.00INR                       

BREAKING NEWS

നാളെ മഞ്ജു വാര്യരും സിദ്ദിഖും ബിന്ദു പണിക്കരും; അടുത്ത ദിവസം ഗീതു മോഹന്‍ ദാസും സംയുക്താ വര്‍മ്മയും കുഞ്ചാക്കോ ബോബനും; പിന്നെ ശ്രീകുമാര്‍ മേനോന്‍; മാര്‍ച്ച് നാലിന് ബിന്ദു പണിക്കരും; ഇവരുടെ മൊഴി എതിരായാല്‍ ദിലീപിന് പണി കിട്ടുമെന്ന് ഉറപ്പ്; സിനിമാ താരങ്ങള്‍ മൊഴി മാറ്റുമെന്ന ആശങ്കയില്‍ പ്രോസിക്യൂഷന്‍; ഇരയ്ക്കൊപ്പം നിന്ന് പൊലീസിന് നല്‍കിയ പഴയ മൊഴിയെ തള്ളിപ്പറയില്ലെന്ന നിലപാടിലേക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ എത്തിയെന്നും റിപ്പോര്‍ട്ട്; മലയാള സിനിമ കണ്ണും കാതും കൂര്‍പ്പിച്ച് കോടതി ഹാളിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരം ബുധനാഴ്ച പുനരാരംഭിക്കുമ്പോള്‍ എല്ലാ കണ്ണുകളും മഞ്ജു വാര്യരിലേക്ക്. അതിനിടെ പ്രോസിക്യൂഷന് നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്ന സൂചന മഞ്ജു പൊലീസിന് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ ദിലീപിന് ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍. പള്‍സര്‍ സുനിയ്ക്കെതിരായ കുറ്റം തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. ദൃശ്യ തെളിവാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഗൂഡോലോചന വാദം സജീവായി നിലനില്‍ക്കാന്‍ മഞ്ജു അടക്കമുള്ളവരുടെ മൊഴി അതിനിര്‍ണ്ണായകമാകും.

ഈ മാസം 27ന് മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, 28 ന് ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍, 29 ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, അടുത്ത മാസം 4ന് റിമി ടോമി എന്നിവരാണ് മൊഴി നല്‍കാന്‍ എത്തുന്നത്. കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്. പിന്നീട് ദിലീപും കേസില്‍ പ്രതിയായി. ഈ സാഹചര്യത്തില്‍ സിനിമാക്കാരുടെ മൊഴി നിര്‍ണ്ണായകമാണ്.

താരങ്ങളില്‍ പലരും മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവര്‍ ഇതേ മൊഴി ആവര്‍ത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യുഷന്‍ കോടതിയെ അറിയിക്കും. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന യാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. ''അമ്മ''യുടെ നേതൃത്വത്തില്‍ എറണാകുളത്തു നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഇതേതുടര്‍ന്നാണു ദിലീപിലേക്ക് അന്വേഷണസംഘം എത്തിയതും അറസ്റ്റിലാകുന്നതും.

കുറ്റകൃത്യത്തിനുശേഷം കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) കോയമ്പത്തൂരില്‍ തങ്ങിയ താവളത്തിനു സമീപത്തെ നാലുപേരെയാണ് കോടതി കഴിഞ്ഞയാഴ്ച വിസ്തരിച്ചത്. ഇവര്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. സുനിയുടെ കൂട്ടുപ്രതി മണികണ്ഠന്‍ മൊബൈല്‍ഫോണ്‍ വാങ്ങിയ കടക്കാരന്‍, സ്വര്‍ണമാല പണയപ്പെടുത്തിയ ധനകാര്യസ്ഥാപനത്തിന്റെ ഉടമ എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലം പള്‍സര്‍ സുനിക്ക് എതിരാണ്.

നിര്‍ണായകസാക്ഷിയായ അഭിഭാഷകനെയും കോടതി കഴിഞ്ഞയാഴ്ച വിസ്തരിച്ചിരുന്നു. പള്‍സര്‍ സുനി ഏല്‍പ്പിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച അഭിഭാഷകനെയാണ് വിസ്തരിച്ചത്. 2017 ഫെബ്രുവരി 17-നാണു പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കാന്‍ എത്തുന്നത് അഞ്ചു വര്‍ഷം മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ്. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോള്‍ നടിയെ ആക്രമിച് കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി. അതുകൊണ്ട് തന്നെ ഈ കോടതി മുറി ദിലീപിനും മഞ്ജുവിനും എന്നും ജീവിതത്തില്‍ നിര്‍ണ്ണായകമാണ്. രഹസ്യവിചാരണയാണ് ഈ കേസില്‍ നടക്കുന്നത്.

2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂര്‍ത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവര്‍ത്തിച്ച മുറി എറണാകുളം പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. ഇതോടെ കേസ് ജഡ്ജി ഹണി വര്‍ഗ്ഗീസിന് മുമ്പിലെത്തി. 27 നാണ് മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം നടക്കുക. മുന്‍ ഭര്‍ത്താവിനെതിരായ കേസില്‍ സാക്ഷിയായി മഞ്ജു ഇതേ കോടതിയില്‍ വീണ്ടും എത്തുന്നത് തികച്ചും യാദൃശ്ചികമാണ്. ഇതേ കോടതി മുറിയുടെ പ്രതിക്കൂട്ടിലാണ് ദിലീപും നില്‍ക്കുന്നത്.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നാണ് മഞ്ജു വാര്യര്‍ എപ്പോഴും പറയുന്നത്. ഇതില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് പ്രോസിക്യൂഷന്‍. എന്നാല്‍ സിദ്ദിഖ് അടക്കമുള്ളവരുടെ കാര്യത്തില്‍ ഉറപ്പില്ല. മഞ്ജു മൊഴി മാറ്റിയാല്‍ പോലും കേസില്‍ ദിലീപ് രക്ഷപ്പെടും. അതുകൊണ്ട് കരുതലോടെയാണ് പ്രോസിക്യൂഷന്‍ നീങ്ങുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മില്‍ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇരയ്ക്കൊപ്പമാണ് താനെന്ന് തന്നെയാണ് മഞ്ജു ഇപ്പോഴു പറയുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നു മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയിലുണ്ട്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാന്‍ സിനിമാ മേഖലയില്‍നിന്നു പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നുവെന്നും സമ്മതിക്കുന്നു.

ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വച്ച് അവളുടെ അച്ഛന്‍ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞുവെന്നും മഞ്ജു ദിലീപിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നുവെന്നും മഞ്ജു പറയുന്നു. ഈ മൊഴി തന്നെയാകും ഇനിയും മഞ്ജു നല്‍കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category