1 GBP = 93.00 INR                       

BREAKING NEWS

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയും രഹസ്യമായി പിന്‍വാതിലിലൂടെ അവരെ തളര്‍ത്തുകയും ചെയ്യുന്ന പിണറായി വിജയന്‍! കെമാല്‍ പാഷ വര്‍ഗീയ ശക്തികളുടെ മെഗാഫോണല്ല; അമിത് ഷായുടെ വാക്കുകള്‍ക്കു മുഖ്യമന്ത്രി എന്തിനാണു വില കല്‍പിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്; വിവാദത്തില്‍ സിപിഎം പ്രതികരണം കരുതലോടെ മാത്രം; കെമാല്‍ പാഷയുടെ വിമര്‍ശനം കൊള്ളുന്നത് മുഖ്യമന്ത്രിക്ക് തന്നെ; സിഎഎയില്‍ ഇടത് കള്ളത്തരം ചര്‍ച്ചയാക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്

Britishmalayali
kz´wteJI³

കൊച്ചി: പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയും രഹസ്യമായി പിന്‍വാതിലിലൂടെ അവരെ തളര്‍ത്തുകയുമാണു സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ തിരിച്ചടി കൊള്ളുന്നത് ഇടതു പക്ഷത്തിന് തന്നെ. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി തന്നെ ചേര്‍ത്തു പറയുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ പാപ്പരത്തമാണു വ്യക്തമാകുന്നതെന്നും കെമാല്‍പാഷ പറയുന്നു.

വിവരശേഖരണത്തിനുള്ള ചോദ്യാവലിയിലെ വിവാദമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലെങ്കില്‍ പ്രശ്നമാണ്. ആ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്നു മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടായില്ല. ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയില്ലെങ്കില്‍ അവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിനു നടപടി സ്വീകരിക്കാം. കാരണം, ഇതു പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. ആ ചോദ്യങ്ങളില്ലാത്ത ചോദ്യാവലി നല്‍കുകയാണു വേണ്ടതെന്നും കെമാല്‍ പാഷ പറയുന്നു. അതായത് കേന്ദ്ര സര്‍ക്കാരിനൊപ്പമാണ് പിണറായി എന്ന വാദമാണ് മുന്‍ ജസ്റ്റീസ് പറഞ്ഞു വയ്ക്കുന്നത്.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ഹൈക്കോടതി മുന്‍ ജഡ്ജി പറഞ്ഞു. അതേ സമയം, സമരങ്ങള്‍ അക്രമങ്ങളിലേക്കു നീങ്ങുന്നതിനോടു യോജിക്കുന്നില്ല. വാളയാര്‍ പെണ്‍കുട്ടികളുടെ പ്രശ്നത്തിലുള്‍പ്പെടെ ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമര്‍ശനങ്ങളാവാം ഇത്തരം പ്രസ്താവന നടത്താനുള്ള മുഖ്യമന്ത്രിയുടെ ചേതോവികാരമെന്നും. കെമാല്‍പാഷ വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമ പ്രതിഷേധത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു സിപിഎം. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള നല്ലൊരവസരമായി അതിനെ കണ്ടു. ഈ സാഹചര്യത്തിലാണ് കെമാല്‍ പാഷയുടെ വാക്കുകളുയര്‍ത്തി സിപിഎമ്മിനെ തുറന്നു കാട്ടാനുള്ള യുഡിഎഫ് ശ്രമം.

കെമാല്‍ പാഷയെ അനുകൂലിച്ച് യുഡിഎഫും രംഗത്തു വന്നു. എന്‍പിആറും എന്‍ആര്‍സിയും യോജിപ്പിച്ചാണു കേന്ദ്ര സര്‍ക്കാരിന്റെ സെന്‍സസ് നടപടികള്‍. സംസ്ഥാനവും അതേ മാതൃക തുടരുന്നതു പ്രതിഷേധാര്‍ഹമാണ്. എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പറയുമ്പോഴും ആദ്യം പുറത്തിറക്കിയ ഉത്തരവു പിന്‍വലിച്ചിട്ടില്ല. ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം പ്രതിഷേധാര്‍ഹമാണ്. കെമാല്‍ പാഷ വര്‍ഗീയശക്തികളുടെ മെഗാഫോണല്ല. അമിത് ഷായുടെ വാക്കുകള്‍ക്കു മുഖ്യമന്ത്രി എന്തിനാണു വില കല്‍പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി സ്വീകരിക്കുന്നത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ സഹായിക്കുന്ന നിലപാടാണെന്നും പൊലീസിനെതിരെ താന്‍ വിമര്‍ശനം നടത്തുന്നതാകാം മുഖ്യമന്ത്രിയെ പ്രകോപിച്ചതെന്നും ജസ്റ്റിസ് കെമാല്‍ പാഷ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പൊലീസിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് കൊള്ളും.അതില്‍ ഞാന്‍ കുറ്റം പറയുന്നില്ല. കാരണം പൊലീസ് ആഭ്യന്തര വകുപ്പിന് കീഴിലാണ്. പക്ഷേ പൊലീസില്‍ അദ്ദേഹത്തിന് നിയന്ത്രണമുള്ളതായി തനിക്ക് തോന്നുന്നില്ല.പൊലീസില്‍ ഒന്നുകില്‍ അദ്ദേഹത്തിന് നിയന്ത്രണമില്ല. അല്ലെങ്കില്‍ നിയന്ത്രണമണ്ടായിട്ടും ഇല്ലായെന്ന് നടിക്കുന്നുവെന്നും കെമാല്‍പാഷ ചോദിച്ചിരുന്നു.

ഈ രീതിയിലാണ് തനിക്ക് മനസിലാകുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.ഈ സാഹചര്യത്തില്‍ താന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരിക്കാം. തനിക്ക് ഒരു അജണ്ടയും ഉള്ള വ്യക്തിയല്ല. താന്‍ ജമാത്തെ ഇസ് ലാമിയെയോ എസ്ഡിപി ഐയെയോ ഒന്നും പ്രതിനിധീകരിക്കുന്ന വ്യക്തിയല്ല. അത് അദ്ദേഹം തിരിച്ചറിയുകയാണ് വേണ്ടതെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒപ്പമാണെന്ന് പറയുകയും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.

ഒരു മുന്‍ ന്യായാധിപകന്‍ ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category