1 GBP = 93.00 INR                       

BREAKING NEWS

രോഗം പടരുന്നത് തടഞ്ഞ് ചൈന മുന്നേറിയപ്പോള്‍ കൊറോണയെ പേടിക്കേണ്ടെന്ന് ലോകത്തിന് തോന്നിയതിന്റെ ശിക്ഷ ഇപ്പോള്‍; അതിര്‍ത്തി കടന്ന കൊലയാളി വൈറസ് ആടി തീര്‍ക്കുന്നത് മരണതാണ്ഡവം; ഇറാനും കൊറിയയും ഇറ്റലിയും ജപ്പാനും അടങ്ങിയ രാജ്യങ്ങള്‍ വമ്പന്‍ പ്രതിസന്ധിയിലേക്ക്

Britishmalayali
kz´wteJI³

നുഷ്യരാശിയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് കൊറോണ വൈറസ് മരണം വിതച്ച് കൊണ്ട് ലോകമെമ്പാടുമായി മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകമെമ്പാടും 80,000 പേര്‍ക്ക് കൊറോണ ബാധിക്കുകയും ചുരുങ്ങിയത് 2700 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 40രാജ്യങ്ങളിലേക്കും ടെറിട്ടെറികളിലേക്കുമാണ് കൊറോണ നിലവില്‍ വ്യാപിച്ചിരിക്കുന്നത്. ചൈനയിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ലോകത്തൊരു രാജ്യത്തിന് കഴിയാത്ത തരത്തില്‍ രോഗം പകരുന്നത് തടഞ്ഞ് മുന്നേറാന്‍ ചൈനയ്ക്ക് സാധിച്ചിരുന്നു.

ഇത്തരത്തില്‍ ചൈന കൊറോണയെ ഫലപ്രദമായി നേരിട്ടപ്പോള്‍ കൊറോണയെ പേടിക്കേണ്ടെന്ന തെറ്റിദ്ധാരണ ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്ക് തോന്നിയതിന്റെ ശിക്ഷ ഇപ്പോള്‍ ലോകം അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതായത് കൊറോണയെ ഫലപ്രദമായി നേരിട്ട ചൈന ഈ രോഗത്തെ അത്ര ഗുരുതരമായി കാണേണ്ടതില്ലെന്ന തെറ്റിദ്ധാരണ ലോകത്തിന് മുന്നില്‍ പരത്തിയെന്ന ആരോപണവും ഇപ്പോള്‍ ശക്തമാണ്. ഏറ്റവും പുതിയ പ്രവണത പ്രകാരം ചൈനീസ് അതിര്‍ത്തികള്‍ മറി കടന്ന് മുന്നേറിയ ഈ കൊലയാളി വൈറസ് ലോകമെമ്പാടും മരണതാണ്ഡവമാണ് ആടിത്തീര്‍ത്ത് കൊണ്ടിരിക്കുന്നത്.

ഇറാനും കൊറിയയും ഇറ്റലിയും ജപ്പാനും അടങ്ങിയ രാജ്യങ്ങള്‍ കൊറോണ തീര്‍ത്ത വമ്പന്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്. ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും കൊറോണയെ നേരിടുന്നതിന് പൂര്‍ണമായും സജ്ജമായിരുന്നില്ലെന്നാണ് ചൈനയില്‍ കൊറോണ  വൈറസിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ദരെ നയിച്ചിരുന്ന ബ്രൂസ് അയില്‍വാര്‍ഡ് വെളിപ്പെടുത്തുന്നത്. ബീജിംഗ് കൊറോണയെ അതിവിദഗ്ധവും ഫലപ്രദവുമായി നേരിട്ടത് കണ്ടപ്പോള്‍ കൊറോണയെ അത്രയധികം പേടിക്കേണ്ടതില്ലെന്ന തെറ്റായ ധാരണ അല്ലെങ്കില്‍ സന്ദേശം മറ്റ് രാജ്യങ്ങള്‍ക്ക് ലഭിക്കുകയായിരുന്നുവെന്നും അതിനാല്‍ അവര്‍ കൊറോണയെ നേരിടുന്നതിന് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും അതിന്റെ പെടാപ്പാടാണ് നിലവില്‍ കൊറോണ വിഴുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ബ്രൂസ് എടുത്ത് കാട്ടുന്നു.

വന്‍തോതില്‍ കൊറോണയെ നേരിടാന്‍ എല്ലാ രാജ്യങ്ങളും അന്നേ തയ്യാറെടുക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ ചൈന ഇതിനെ നേരിടുന്നത് കണ്ട് മിക്ക രാജ്യങ്ങളും ഇതത്ര കാര്യമായെടുത്തില്ലെന്നും  ബ്രൂസ് ആരോപിക്കുന്നു. ഇനിയെങ്കിലും ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തരുതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. കൊറോണയ്ക്കെതിരെ ഏറ്റവും ശക്തമായി പോരാടുന്നതിന് എല്ലാ രാജ്യങ്ങളും ഇപ്പോള്‍ തന്നെ തയ്യാറാവണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.ലോകമെമ്പാടുമുള്ള 40ല്‍ അധികം രാജ്യങ്ങളിലേക്ക് കൊറോണ പടര്‍ന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ബ്രൂസിന്റെ ഈ മുന്നറിയിപ്പിന് പ്രസക്തിയേറെയുണ്ട്. നിലവില്‍ സൗത്ത് കൊറിയ, ഇറ്റലി, ജപ്പാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ കൊറോണ കടുത്ത കൊലവിളിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 77,660 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇവിടെ 2663 പേരാണ് മരിച്ചത്. യൂറോപ്പില്‍ ആദ്യത്തെ കൊറോണ മരണം ഫ്രാന്‍സിലാണ് നേരത്തെ സ്ഥിരീകരിച്ചതെങ്കിലും നിലവില്‍ യൂറോപ്പില്‍ ഏറ്റവും അധികം കൊറോണ താണ്ഡവമാടുന്നത് ഇറ്റലിയിലാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ കൊറോണ ബാധിച്ച് ഇതുവരെ 11 പേര്‍ മരിക്കുകയും 322 പേര്‍ രോഗികളായിത്തീരുകയും ചെയ്തിട്ടുണ്ട്.ഫ്രാന്‍സില്‍ 12 പേര്‍ക്ക് രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരിക്കുന്നു. കാനഡയില്‍ 11 പേര്‍ക്കും യുഎസില്‍ 53പേര്‍ക്കും യുകെയില്‍ 13 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

സ്പെയിനില്‍ അഞ്ച് പേര്‍ക്കും ജര്‍മനിയില്‍ 16 പേര്‍ക്കും  രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഇറാനില്‍ 95 പേര്‍ക്ക് വൈറസ് ബാധയുണ്ടാവുകയും 16 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് കൊറിയയില്‍ 977 പേര്‍ക്ക് കൊറോണ ബാധിക്കുകയും 10 പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. സ്വീഡനിലും ഫിന്‍ലന്‍ഡിലും സ്വിറ്റ്സര്‍ലണ്ടിലും ലെബനണിലും ഈജിപ്തിലും  ശ്രീലങ്കയിലും നേപ്പാളിലും അഫ്ഗാനിലും കംബോഡിയയിലും ഓരോരുത്തര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്.ജപ്പാനില്‍ 160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളാണ് ഇവിടെ മരിച്ചത്.

ഡയമണ്ട് പ്രിന്‍സസില്‍ 691 പേര്‍ക്ക് രോഗബാധയുണ്ടാവുകയും നാല് പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. തായ് വാനില്‍ 31 പേര്‍ക്ക് രോഗബാധിക്കുകയും ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരിക്കുന്നു. ഹോംഗ് കോംഗില്‍ 84 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ട്പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. മക്കാവുവില്‍ പത്ത് പേര്‍ക്കാണ് രോഗം ബാധിച്ചത്. ഫിലിപ്പീന്‍സില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരിക്കുന്നു.ഇന്ത്യയില്‍ മൂന്ന് പേര്‍ക്കും സിംഗപ്പൂരില്‍ 90 പേര്‍ക്കും ഓസ്ട്രേലിയയില്‍ 22 പേര്‍ക്കും മലേഷ്യയില്‍ 22 പേര്‍ക്കും മക്കാവുവില്‍ 10 പേര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. കൊറോണ ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലെ സാമ്പത്തിക രംഗം പാടെ തകര്‍ന്നിരിക്കുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളിലെ ഓഹരി വിപണികളും കുത്തനെ  ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്ന ആശങ്കയും ശക്തമാണ്. 

കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈന അതിനെ പരമാവധി രഹസ്യമാക്കി വയ്ക്കുന്നതിനാണ് ശ്രമിച്ചിരുന്നത്. രോഗം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലും മരണസംഖ്യയും വ്യാപനത്തോതും കുറച്ച് വെളിപ്പെടുത്താന്‍ ചൈന ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് കൊറോണയോടുള്ള ഗൗരവം കുറഞ്ഞുവെന്നും തല്‍ഫലമായി അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഈ രാജ്യങ്ങള്‍ നടത്തിയില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കൊറോണ മരണം വിതച്ച് കൊണ്ട് ഇപ്പോള്‍ സംഹാര താണ്ഡവമാടി പടര്‍ന്ന് പിടിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category