1 GBP = 93.00 INR                       

BREAKING NEWS

തെരുവുകളില്‍ ഇരുമ്പുവടികളും ആയുധങ്ങളുമേന്തി അക്രമികള്‍; ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ കലാപം അതിരൂക്ഷം; കേരള സന്ദര്‍ശനം റദ്ദാക്കി രാജ്യ തലസ്ഥാനത്ത് തുടരാന്‍ അമിത് ഷായുടെ തീരുമാനം; അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് ചികില്‍സ നിഷേധിക്കുന്നുവെന്നും ആരോപണം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും അതിക്രൂര ആക്രമണം; പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരം; മരണ സംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്; ഡെല്‍ഹി കലാപം ജീവനെടുത്തവരുടെ എണ്ണം 15ലേക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപത്തില്‍ ഡല്‍ഹിയില്‍ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. പരുക്കേറ്റത് 160 പേര്‍ക്ക്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നാണു സൂചന.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ബുധനാഴ്ച വൈകിട്ടാണ് സമ്മേളനം. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കലാപം നിയന്ത്രിക്കാന്‍ ഇതുവരെ പൊലീസിനോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോ കഴിഞ്ഞിട്ടില്ല.

ഡല്‍ഹി സംഘര്‍ഷം സംബന്ധിച്ച ഹര്‍ജിയില്‍ അര്‍ധരാത്രിയില്‍ വാദം കേട്ട് കോടതിയും പ്രശ്നത്തില്‍ ഇടപെട്ടു. ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡല്‍ഹി പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് വീണ്ടും പരിഗണിക്കും. അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ സൗകര്യം ഒരുക്കണമെന്ന് ചൂണ്ടിക്കാട്ടി വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഫോറമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. മുസ്തഫാബാദിലെ അല്‍ ഹിന്ദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനം ഏറ്റു. ജെകെ 24ഃ7 ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആകാശ് നാപ്പയ്ക്കു വെടിയേറ്റു. മനോരമ ന്യൂസ് ചാനല്‍ സംഘത്തെയുള്‍പ്പെടെ അക്രമികള്‍ തടഞ്ഞു. എന്‍ഡിടിവി സംഘത്തിന്റെ അഞ്ചിലേറെപ്പേര്‍ക്കും മര്‍ദനമേറ്റു.മൗജ്പുരില്‍ അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണു ആകാശിന്റെ നെഞ്ചില്‍ വെടിയേറ്റത്. ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആകാശിന്റെ നില ഗുരുതരമാണ്. തീവയ്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ അരവിന്ദ് ഗുണശേഖരയും സൗരഭ് ശുക്ലയും ആക്രമിക്കപ്പെട്ടത്. ഇവരെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകയെത്തി അപേക്ഷിച്ചശേഷമാണു ഇവരെ വിട്ടയച്ചത്.

എന്‍ഡിടിവിയുടെ മലയാളി റിപ്പോര്‍ട്ടര്‍ മറിയം അല്‍വി, ശ്രീനിവാസ് ജെയിന്‍ എന്നിവരും ആക്രമിക്കപ്പെട്ടു. സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്നു നീക്കം ചെയ്യിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.

പ്രശ്ന പരിഹാരത്തിന് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി
ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു ബുധനാഴ്ച അവധിയായിരിക്കും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ്.എന്‍. ശ്രീവാസ്തവയെ നിയമിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. തെരുവുകളില്‍ ഇരുമ്പുവടികളും ആയുധങ്ങളുമേന്തി അക്രമികള്‍ നില്‍ക്കുകയാണ്. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യാപക കല്ലേറുണ്ടായി.

ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. അഭ്യൂഹങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ടെന്നും അത് അക്രമങ്ങള്‍ക്കു വഴിതെളിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. സമാധാനശ്രമങ്ങള്‍ നടത്തുന്നതിനായി പൊലീസും ജനപ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റികള്‍ രൂപീകരിച്ചു. ജനങ്ങളുമായി നേരിട്ട് സംസാരിക്കാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കപില്‍ മിശ്രയ്ക്കെതിരെ പ്രതിഷേധം വ്യാപകം
വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. വിദ്വേഷ പ്രചാരണം നടത്തുന്നത് ആരായാലും കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു ബിജെപിയുടെ ഈസ്റ്റ് ഡല്‍ഹി ലോക്സഭാംഗവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ പ്രതികരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കപില്‍ മിശ്രയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

'പ്രതിഷേധക്കാര്‍ ഡല്‍ഹിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ റോഡുകള്‍ അടച്ചത്. ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളതു വരെ ഞങ്ങള്‍ ക്ഷമിക്കും. പൊലീസിനോട് എനിക്ക് പറയാനുള്ളതും അതു തന്നെയാണ്. ഇതു പൊലീസിനുള്ള അന്ത്യശാസനമാണ്. ചെവിക്കൊണ്ടില്ലെങ്കില്‍ പിന്നെ നിങ്ങളുടെ വാക്കുകള്‍ക്കും ചെവികൊടുക്കില്ല-ഇതായിരുന്നു കപില്‍ മിശ്രയുടെ പ്രസ്താവന. ഞായറാഴ്ച മൗജ്പുര്‍ ട്രാഫിക് സിഗ്നലിനു സമീപം പൗരത്വ നിയമ അനുകൂലികളുടെ സമ്മേളനത്തില്‍ ഈ പ്രസ്താവനയ്ക്കു ശേഷമാണു സംഘര്‍ഷം ആരംഭിച്ചത്.

ഈ മാസം 8നു നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യപാക്കിസ്ഥാന്‍ പോരാട്ടമായി വിശേഷിപ്പിച്ചതിനെ തുടര്‍ന്നു കപില്‍ മിശ്രയ്ക്കു 48 മണിക്കൂര്‍ പ്രചാരണ വിലക്കു നേരിടേണ്ടി വന്നിരുന്നു. ഇക്കുറി മോഡല്‍ ടൗണ്‍ നിയോജക മണ്ഡലത്തില്‍ നിന്നു ബിജെപി ടിക്കറ്റില്‍ മത്സരിച്ച കപില്‍ മിശ്ര എഎപിയുടെ അഖിലേഷ് ത്രിപാഠിയോടു 11,000 വോട്ടുകള്‍ക്കാണു പരാജയപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category