1 GBP = 93.00 INR                       

BREAKING NEWS

യുഡിഎഫിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതില്‍ മുസ്ലിം ലീഗിന്റെ ഇടപെടല്‍ ഫലപ്രദമോ! മൂവാറ്റുപുഴ വിട്ടു നല്‍കിയുള്ള ഫോര്‍മുല ജോസഫ് വിഭാഗം അംഗീകരിക്കാന്‍ സാധ്യത; കുട്ടനാട് സീറ്റ് കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വരും ദിവസങ്ങളില്‍ ഗതിവേഗം കൂട്ടാന്‍ നേതാക്കള്‍; ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ യുഡിഎഫ് നേതൃത്വം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ നാളുകളായി തുടരുന്ന അനിശ്ചിതത്വത്തിന് വഴിയൊരുക്കുന്ന സാഹചര്യത്തിന് മുതിര്‍ന്ന് യുഡിഎഫ് നേതാക്കള്‍. സീറ്റിനെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്താന്‍ യുഡിഎഫ് യോഗം നിര്‍ദേശിച്ചിരിക്കുന്നത്. 29 ന് കൊച്ചിയില്‍ ജോസഫ്, ജോസ് വിഭാഗങ്ങളെ കോണ്‍ഗ്രസ് നേതൃത്വം കാണുമെന്നാണ് സൂചന ലഭിക്കുന്നത്. വിജയസാധ്യതയ്ക്കാവണം മുന്‍ഗണനയെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

ഒരു ഉപതിരഞ്ഞെടുപ്പില്‍ കൂടി യുഡിഎഫിനു തോല്‍ക്കാന്‍ കഴിയില്ലെന്നു കണ്ടുള്ള ഐക്യവും വിട്ടുവീഴ്ചയും എല്ലാ ഭാഗത്തും നിന്നുണ്ടാകണമെന്ന കണ്‍വീനര്‍ ബെന്നി ബഹനാന്റെ വാക്കുകളും കോണ്‍ഗ്രസ് നീക്കത്തിന്റെ സൂചന നല്‍കി. കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന യുഡിഎഫ് യോഗത്തിനു മുന്‍പു തന്നെ പി.ജെ.ജോസഫ്, മോന്‍സ് ജോസഫ്, ജോയ് ഏബ്രഹാം എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്റേതാണെന്ന് ആദ്യം പ്രഖ്യാപിക്കണമെന്നു പി.ജെ.ജോസഫ് ആവശ്യപ്പെട്ട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിലെ ജേക്കബ് ഏബ്രഹാം മത്സരിച്ച സീറ്റ് എന്ന നിലയ്ക്കാണു ജോസഫിന്റെ അവകാശവാദം ഉന്നയിക്കുന്നത്. യോഗത്തിനു ശേഷവും ഇവരും ജോസ് വിഭാഗവും യുഡിഎഫ് നേതൃത്വത്തെ കണ്ടു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. വ്യക്തിപരമായ അസൗകര്യം മൂലം ഉമ്മന്‍ ചാണ്ടി എത്തിയിരുന്നില്ല. അദ്ദേഹം കൂടി പങ്കെടുത്തു ചര്‍ച്ച തുടരാനാണു ധാരണ. കേരള കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്തും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തിയും സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയാണു കോണ്‍ഗ്രസ് ആരായുന്നത്. അതേസമയം, മൂവാറ്റുപുഴ സീറ്റ് വച്ചുമാറാമെന്ന ഫോര്‍മുല പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാട് ജോസഫ് വിഭാഗത്തിന് ഉണ്ടെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് എം ലിജുവോ. ജോസഫ് വാഴക്കനോ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയും തള്ളിക്കളയാനാവില്ല. 29 ന് എറണാകുളത്ത് നടക്കുന്ന ചര്‍ച്ചയില്‍ സീറ്റ് മാറ്റം സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടാകുമെന്നാണ് കരുതുന്നതും.

കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ പിജെ ജോസഫ് പക്ഷം വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്ന് സൂചനയും ലഭിക്കുന്നത്. കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്സും. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന കടുത്ത നിലപാട് മുസ്ലിംലീഗ് യുഡിഎഫ് യോഗത്തില്‍ സ്വീകരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിലെ പിളര്‍പ്പ് യുഡിഎഫ് യോഗം പരിഗണിച്ചില്ല. പാര്‍ട്ടി വിട്ടു ജോസഫ് ഗ്രൂപ്പില്‍ ലയിക്കാന്‍ ഒരുങ്ങുന്ന മുന്‍ചെയര്‍മാന്‍ ജോണി നെല്ലൂരിനെ യുഡിഎഫ് സെക്രട്ടറി പദവിയില്‍ നിന്നു നീക്കണമെന്നു കേരള കോണ്‍ഗ്രസ് (ജേക്കബ്) ലീഡര്‍ അനൂപ് ജേക്കബ് യുഡിഎഫിനു കത്തു നല്‍കിയിരുന്നു. എന്നാല്‍ തനിക്കു ലഭിച്ചതു പാര്‍ട്ടി പരിഗണിച്ചുള്ള പദവിയല്ലെന്നും വ്യക്തിപരമാണെന്നുമാണു ജോണിയുടെ നിലപാട്.

കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യുഡിഎഫ് യോഗത്തില്‍ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ കണ്ട് ആശങ്ക അറിയിക്കുക കൂടി ചെയ്ത സാഹചര്യത്തിലാണ് ഇതു പറയുന്നത്. താനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്പരം ചര്‍ച്ച ചെയ്തും ഐക്യത്തോടെയുമാണു മുന്നോട്ടു പോകുന്നത്. മറ്റു ചില പ്രതികരണങ്ങള്‍ വന്നതു ഗൗരവത്തിലെടുക്കേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിനെ പോലെ അടിമക്കൂട്ടമല്ല കോണ്‍ഗ്രസെന്നും പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വരാറുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്നീടു പ്രതികരിച്ചു. കുട്ടനാട് കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ്. മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category