1 GBP = 93.00 INR                       

BREAKING NEWS

സ്വന്തം ഭവനത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയരുതേയെന്ന കൂട്ടനിലവിളികള്‍ ആരും കേള്‍ക്കുന്നില്ല; നിയമവ്യവസ്ഥയുടെ കാല് പിടിക്കുകയാണെന്ന അപേക്ഷയും വെറുതെയായി; പിറവത്തിന് പിന്നാലെ കോതമംഗലത്തും വിശ്വാസികളെ കാത്തിരിക്കുന്നതെന്ന് നിരാശ; അപ്പീല്‍ നല്‍കലിലും വലിയ പ്രതീക്ഷ വേണ്ട; ജസ്റ്റീസിന് വധഭീഷണികത്ത് കിട്ടിയതിന് പിന്നിലും കള്ളക്കളി സംശയിച്ച് സഭാ നേതൃത്വം; കളക്ടറെ ശിക്ഷിച്ച് ജയിലില്‍ അടയ്ക്കുമെന്ന കോടതി പരമാര്‍ശത്തില്‍ പ്രതിസന്ധിയിലാകുന്നത് യാക്കോബായക്കാര്‍ തന്നെ

Britishmalayali
kz´wteJI³

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ ഇനി സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് യാക്കോബായക്കാര്‍. ഉത്തരവ് നടപ്പാക്കാന്‍ രണ്ടുമാസം വേണ്ടിവരുമെന്ന എറണാകുളം ജില്ലാകളക്ടറുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. അതിനിടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിഴവിന്റെ പേരില്‍ ഡിവിഷന്‍ബെഞ്ച് ചൊവ്വാഴ്ച പരിഗണിച്ചില്ല. പിഴവുതീര്‍ത്ത് ബുധനാഴ്ച വീണ്ടും സമര്‍പ്പിക്കാമെന്ന് ജസ്റ്റിസ് എ.എം. ഷഫീക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ ബഞ്ച് അപ്പീലില്‍ എടുക്കുന്ന തീരുമാനം ഏറെ നിര്‍ണ്ണായകമായി. പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവിന്റെ പേരില്‍ തനിക്ക് വധഭീഷണിക്കത്ത് കിട്ടിയതായി ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ വാദത്തിനിടെ പറഞ്ഞതും ഏവരേയും ഞെട്ടിച്ചു.

'ഞങ്ങള്‍ നീതി പീഠത്തോട് ആദരവ് കാണിക്കുന്നവര്‍ തന്നെയാണ്. സ്വന്തം ഭവനത്തില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയുമ്പോള്‍ ആരും സ്വയം ഒഴിഞ്ഞുപോകില്ലല്ലോ. ബലമായിട്ട് ഇറക്കി വിടണം. ജില്ലാഭരണകൂടവും പൊലീസ് ഓഫീസേഴ്‌സും ഞങ്ങളോട് സഹകരിക്കണം. ഞങ്ങള്‍ വൈദികരെ അടക്കം അറസറ്റ് ചെയ്താല്‍ സമാധാനമുണ്ടാകുമെന്നാണ് ഓര്‍ത്തഡോക്‌സ വിഭാഗവും കോടതികളും കരുതുന്നതെങ്കില്‍ അങ്ങനെ ചെയ്‌തോളൂ. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല. നിയമ വ്യവസ്ഥയുടെ കാല് പിടിക്കുകയാണ്.' പിറവം പള്ളി പൊലീസ് സംഘം ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ യാക്കോബായ സഭാ പ്രതിനിധികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പിന്നീട് കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി പള്ളിയെ ജില്ലാ കളക്ടര്‍ സുഹാസ് ഒഴിപ്പിച്ചെടുത്തു. ഇനി ഈ നിലവിളികള്‍ കോതമംഗലത്തും ഉയരും. ഈ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ ബാധ്യത പെടുത്തുന്ന കോടതി നിരീക്ഷണമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയത്.

ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവുള്ളതിനാല്‍ സിഗിംള്‍ ബഞ്ചിന്റെ അപ്പീല്‍ ഡിവിഷന്‍ ബഞ്ചിലെത്തിയാലും യാക്കോബായ സഭയ്ക്ക് പ്രതീക്ഷകള്‍ക്ക് വകയില്ല. അങ്ങനെ കോതമംഗലത്തെ പള്ളികേസില്‍ സമ്പൂര്‍ണ്ണ നിരാശയിലേക്ക് വഴി മാറുകയാണ് യാക്കോബയ വിഭാഗം. പള്ളിയില്‍ നിന്ന് ഒഴിയില്ല. ഓര്‍ത്തഡോക്‌സ് -യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റെടുക്കും മുമ്പ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആരുപിന്‍വാങ്ങും ആരു കീഴടങ്ങും എന്നതല്ല, രക്തച്ചൊരിച്ചില്‍ ഇല്ലാതെ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കാന്‍ കഴിയുമോയെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേകിച്ച് കളക്ടര്‍ എസ്.സുഹാസിന്റെ തന്റേടത്തോടെയുള്ള ഇടപെടലും കോടതി വിധി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും യാക്കോബായ പക്ഷത്തെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചതോടെയാണ് സംഘര്‍ഷം ഒഴിഞ്ഞത്. ഏറ്റുമുട്ടലോ, ലാത്തി വീശലോ ഇല്ലാതെ സംഘര്‍ഷം ഒഴിഞ്ഞു. എന്നാല്‍ കോതമംഗലം പള്ളിയില്‍ യാക്കോബായക്കാര്‍ കുറച്ചു കൂടി അവേശത്തോടെയാണ് പ്രതികരിക്കുന്നത്. അതുകൊണ്ടാണ് ജില്ലാ കളക്ടര്‍ക്ക് കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്താനാവാത്തത്. ഇതാണ് ഹൈക്കോടതി ചോദ്യം ചെയ്യുന്നത്.

ഹൈക്കോടതി ജഡ്ജിക്ക് വധഭീഷണി ഉണ്ടായെന്ന കോടതി പരാമര്‍ശം ഗൗരവമായി പരിഗണിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു. കോടതികളെ പ്രകോപിപ്പിച്ച് യാക്കോബായ സഭയ്ക്ക് എതിരാക്കുവാനുള്ള മറുവിഭാഗത്തിന്റെ ഗൂഢതന്ത്രമാണ് ഇതെന്ന് സംശയിക്കുന്നുവെന്നും സഭാ വക്താക്കള്‍ പറഞ്ഞു. സാമൂഹികമാധ്യമങ്ങള്‍ വഴി എതിര്‍വിഭാഗം യാക്കോബായ സഭയ്ക്ക് എതിരേ പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ സംശയത്തിന് ബലം കൂട്ടുന്നു. ഇതില്‍ എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യാക്കോബായക്കാര്‍ ആവശ്യപ്പെടുന്നു. യാക്കോബായ സഭയുടെ നാല്പതോളം പള്ളികളില്‍നിന്ന് വിശ്വാസികളെ തെരുവിലേക്കിറക്കി വിട്ടപ്പോഴും അക്രമത്തിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ റോഡരുകില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും സഹന സമരമുറകള്‍ സ്വീകരിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സഭ മീഡിയാസെല്‍ ചെയര്‍മാന്‍ ഡോ. കുരിയാക്കോസ് മാര്‍ തെയ്യോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് എറണാകുളം കളക്ടര്‍ എസ്. സുഹാസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായതിനെ ഗൗരവത്തോടെയാണ് യാക്കോബയക്കാര്‍ കാണുന്നത്. ഇക്കാര്യത്തില്‍ പരിമിതമായ മാര്‍ഗങ്ങളേ മുന്നിലുള്ളൂവെന്ന് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാര്‍ വാദത്തിനിടെ ഓര്‍മിപ്പിച്ചു. ഒന്നുകില്‍ കളക്ടറെ ശിക്ഷിച്ച് ജയിലിലേക്കയക്കാം. അല്ലെങ്കില്‍ ഉത്തരവ് നടപ്പാക്കാന്‍ മറ്റേതെങ്കിലും സേനയോട് ആവശ്യപ്പെടാം. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടിരിക്കുന്നു. അത് സംസ്ഥാനത്തിനുതന്നെ നാണക്കേടാണ്. കോതമംഗലം മാര്‍ത്തോമ പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നുകാണിച്ച് ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോള്‍ റമ്പാന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണിത്. രാവിലെ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ കളക്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഉടന്‍ ഹാജരാവണമെന്ന നിര്‍ദേശത്തോടെ അല്പനേരം കഴിഞ്ഞ് വീണ്ടും പരിഗണിച്ചപ്പോഴാണ് കളക്ടറെത്തിയത്.

ഒരുവിഭാഗം ആള്‍ക്കാരുടെ പ്രതിഷേധം, ചിലരുടെ ആത്മഹത്യാ ഭീഷണി തുടങ്ങിയവമൂലമാണ് കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതെന്നായിരുന്നു കളക്ടര്‍ എസ്. സുഹാസ് ബോധിപ്പിച്ചത്. എന്നാല്‍, പ്രതിഷേധക്കാരുടെ സാന്നിധ്യവും ആത്മഹത്യാ ഭീഷണിയുമൊന്നും നടപടി വൈകാനുള്ള കാരണമല്ല. ഉത്തരവിനോടുള്ള അവഗണന കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. വിധി നടപ്പാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാവും. നിയമസംവിധാനത്തെയാകെ അത് ബാധിക്കും. കോടതി ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ താത്പര്യം കാണിക്കാത്തത് കോടതിക്ക് നാണക്കേടാണ്. സിങ്കിള്‍ ബെഞ്ചിന്റെ ഏറ്റെടുക്കല്‍ ഉത്തരവിന് സ്റ്റേ ഇല്ലെന്നിരിക്കെ അത് നടപ്പാക്കാന്‍ കളക്ടര്‍ ബാധ്യസ്ഥനാണ്. ഉത്തരവ് നടപ്പാക്കാന്‍ ഗൗരവമായ ശ്രമം നടത്താത്തതാണ് നടപടി നീളാന്‍ കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഫലപ്രദമായ എന്തെങ്കിലുമൊരു നടപടിയെടുത്തതായി കാണിക്കാനാവുമോയെന്നും കോടതി ചോദിച്ചു.

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പള്ളിയിലെ യാക്കോബായ വിശ്വാസികളെ പൂര്‍ണ്ണമായും ഒഴിപ്പിച്ച ശേഷം പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പള്ളിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് തടസമുണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു.പള്ളിയില്‍നിന്നും യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവ് കളക്ടര്‍ നടപ്പാക്കിയില്ല. ഇതാണ് ഹൈക്കോടതിയുടെ പുതിയ നിരീക്ഷണങ്ങള്‍ക്ക് കാരണം.

കോതമംഗലം ചെറിയ പള്ളിയുെട നിയന്ത്രണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. സഭക്ക് വേണ്ടി വികാരി തോമസ് പോള്‍ റമ്പാന്‍ ആണ് ഹരജി നല്‍കിയത്. യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category