1 GBP = 93.00 INR                       

BREAKING NEWS

55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 26ന്: പതിനേഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത് ഏപ്രിലില്‍; മാര്‍ച്ച് ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഏപ്രിലില്‍ ഒഴിവുവരുന്ന രാജ്യസഭയിലെ 55 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 26ന് നടക്കും.17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 അംഗങ്ങളുടെ കാലാവധിയാണ് ഏപ്രിലില്‍ അവസാനിക്കുന്നത്. മാര്‍ച്ച് ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 12 ആണ്. 26-ന് രാവിലെ ഒന്‍പതു മുതല്‍ നാലുവരെയാണ് വോട്ടെടുപ്പ്. അന്ന് അഞ്ചു മുതല്‍ വോട്ടെണ്ണും.

സഭാ ഉപാധ്യക്ഷനായ ജനതാദള്‍-യുവിലെ ഹരിവംശ് ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ഏപ്രിലില്‍ വിരമിക്കുന്നത്. കേന്ദ്രമന്ത്രി രാംദാസ് അഠാവ്ളെ (ആര്‍.പി.ഐ.), കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ, മുന്‍ മന്ത്രിമാരായ വിജയ് ഗോയല്‍ (ബിജെപി.), കുമാരി ഷെല്‍ജ, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ് (ഇരുവരും കോണ്‍ഗ്രസ്) തുടങ്ങിയവരും വിരമിക്കുന്നവരുടെ കൂട്ടത്തില്‍പ്പെടും. ഏറ്റവും കൂടുതല്‍ ഒഴിവ് മഹാരാഷ്ട്രയിലാണ് - ഏഴ്. തമിഴ്നാട്ടിലും ബംഗാളിലും ആറുവീതം, ബിഹാര്‍-അഞ്ച്, ഒഡിഷ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്-നാല്, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍-മൂന്ന്, തെലങ്കാന, ഛത്തീസ്ഗഢ്, ഹരിയാണ, ജാര്‍ഖണ്ഡ്-രണ്ട്, ഹിമാചല്‍പ്രദേശ്, മണിപ്പുര്‍, മേഘാലയ-ഒന്ന് എന്നിങ്ങനെയാണ് മറ്റൊഴിവുകള്‍.

തൃണമൂല്‍ കോണ്‍ഗ്രസിനും വൈ.എസ്.ആര്‍. കോണ്‍ഗ്രസിനും ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാവുമെന്നാണ് കരുതുന്നത്. ഗുജറാത്ത്, ബിഹാര്‍, മേഘാലയ, മണിപ്പുര്‍ എന്നിവിടങ്ങളില്‍ ബിജെപി.ക്ക് നേട്ടമുണ്ടാകും. 2018 ഡിസംബറില്‍ വിജയിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാവും.

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളുടെ എണ്ണം

1. മഹാരാഷ്ട്ര- 7
2. ഒഡീഷ-4
3. തമിഴ്നാട്- 6
4. പശ്ചിമബംഗാള്‍- 5(ഈ നാല് സംസ്ഥാനങ്ങളിലെയും നിലവിലെ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും)
5. ആന്ധ്രാപ്രദേശ്- 4
6. തെലങ്കാന- 2
7. അസം- 3
8. ബിഹാര്‍-5
9. ഛത്തീസ്ഗഡ്- 2
10. ഗുജറാത്ത്- 4
11. ഹരിയാന- 2
12. ഹിമാചല്‍ പ്രദേശ്- 1
13. ജാര്‍ഖണ്ഡ്- 2
14. മധ്യപ്രദേശ്- 3
15. മണിപ്പൂര്‍- 1
16. രാജസ്ഥാന്‍- 3
(ഈ 12 സംസ്ഥാനങ്ങളിലെ നിലവിലെ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ ഒന്‍പതിന് അവസാനിക്കും)
17. മേഘാലയ- 1
(നിലവിലെ അംഗത്തിന്റെ കാലാവധി ഏപ്രില്‍ 12ന് അവസാനിക്കും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category