1 GBP = 93.00 INR                       

BREAKING NEWS

രാഷ്ട്രപതിഭവനിലേക്കെത്തിയത് അശ്വാരൂഢ സേനയുടെ അകമ്പടിയോടെ; അമേരിക്കന്‍ പ്രസിഡന്റിനെയും പത്നിയേയും രാഷ്ട്രപതി സ്വീകരിച്ചത് ഭാര്യാസമേതനായി; രാം നാഥ് കോവിന്ദ് നല്‍കിയ അത്താഴവിരുന്നിന് എത്തിയത് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഉള്‍പ്പെടെയുള്ള നേതാക്കളും; 36 മണിക്കൂര്‍ നീണ്ട ഇന്ത്യാസന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷം രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മടങ്ങി. ഭാര്യ മെലാനിയ ട്രംപിനൊപ്പമാണ് അമേരിക്കന്‍ പ്രസിഡന്റ് രാഷ്ട്രപതി ഭവനില്‍ എത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്നി സവിത കോവിന്ദും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അത്താഴ വിരുന്നിലും പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും രാഷ്ട്രപതി ഭവനില്‍ എത്തിയിരുന്നു.

രാഷ്ട്രപതി ഭവനിലെ വിരുന്നില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുമെന്നറിയിച്ചിരുന്നു. രാത്രി പത്ത് മണിയോടെ 36 മണിക്കൂര്‍ നീണ്ട ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി എയര്‍ ഫോഴ്‌സ് വിമാനത്തില്‍ ട്രംപും ഭാര്യ മെലേനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങി.

അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി ഭവനിലെത്തിയ ട്രംപ് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. പിന്നീട് ട്രംപും മെലനിയയും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ട്രംപിന്റെ ഭാര്യ മെലനിയ ഡല്‍ഹിയില്‍ മോട്ടി ബാഗിലുള്ള സര്‍വോദയ വിദ്യാലയം സന്ദര്‍ശിച്ചു.
ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സംയുക്ത വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തീവ്രവാദത്തില്‍നിന്ന് ഇരു രാജ്യങ്ങളിലെയും പൗരന്മാരെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപും പ്രഖ്യാപിച്ചു. മാത്രമല്ല, പാക്ക് മണ്ണിലെ ഭീകരരെ തുടച്ചുനീക്കാന്‍ ആ രാജ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അമേരിക്കയില്‍ നിന്ന് 21,629 കോടിയുടെ ഹെലികോപ്റ്റര്‍ ഇന്ത്യ വാങ്ങുന്നതിനുള്ള കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പുവച്ചു. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുവരും കരാറില്‍ ഒപ്പിട്ടത്. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സമഗ്ര തന്ത്രപ്രധാന സഹകരണത്തിന് ധാരണയായെന്ന് പിന്നീട് ട്രംപ് വ്യക്തമാക്കി. ചികില്‍സാ സഹകരണം, പ്രകൃതിവാതക നീക്കം തുടങ്ങി മറ്റ് മൂന്ന് ധാരണാപത്രങ്ങളില്‍ക്കൂടി ഇരുനേതാക്കളും ഒപ്പുവച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category