1 GBP = 93.00 INR                       

BREAKING NEWS

ഫോണിലൂടെ നിരവധി പേര്‍ വധഭീഷണി മുഴക്കി; രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ തന്നെ കുറ്റം പറയുന്നു; എന്നാല്‍ താന്‍ അതില്‍ ഭയപ്പെടുന്നില്ലെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കപില്‍ മിശ്ര; കേസെടുക്കണമെന്ന ആവശ്യവുമായി ഗൗതം ഗംഭീര്‍ അടക്കമുള്ളവരും; കെജ്രിവാളിനെതിരേയും പ്രതിഷേധമുയര്‍ത്തി ജാമിയാ സംഘടന; ഡല്‍ഹിയില്‍ കലാപം തുടരുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനു കാരണമായെന്നു കരുതപ്പെടുന്ന വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുക മാത്രമാണു ചെയ്തതെന്നും കപില്‍ മിശ്ര പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ജനത്തെ ഇളക്കുന്നതില്‍ ഏറെ തല്‍പരനായ കപില്‍ മിശ്ര ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചാണ് ബിജെപിയില്‍ എത്തിയത്. മുന്‍ ഡല്‍ഹി മേയര്‍ അന്നപൂര്‍ണ മിശ്രയുടെ മകനാണ് 39 വയസുകാരനായ മിശ്ര. 

കലാപാഹ്വാനം നടത്തിയ കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ബിജെപി എംപി ഗൗതം ഗംഭീര്‍ അടക്കം ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

ഫോണിലൂടെ നിരവധി പേര്‍ വധഭീഷണി മുഴക്കി. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ തന്നെ കുറ്റംപറയുന്നു. എന്നാല്‍ താന്‍ അതില്‍ ഭയപ്പെടുന്നില്ല. കാരണം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കപില്‍ മിശ്ര പറയുന്നു. ഞായറാഴ്ച കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി ബില്‍ സമരങ്ങള്‍ക്കെതിരായ റാലി ഡല്‍ഹിയിലെ ജാഫറാബാദില്‍ നടത്തിയിരുന്നു. ഈ റാലിയില്‍ പ്രകോപനപരമായ പ്രസംഗമാണ് മിശ്ര നടത്തിയത്. മാത്രമല്ല, ജാഫറാബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിച്ചു കൂടാ എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഈ റാലിക്കും ട്വീറ്റിനും പിന്നാലെ പൗരത്വ പ്രതിഷേധങ്ങളെ എതിര്‍ക്കുന്നവര്‍ ഒരുവശത്തും അനുകൂലിക്കുന്നവര്‍ മറുവശത്തുമായി സംഘര്‍ഷങ്ങള്‍ തുടങ്ങി. സംഘര്‍ഷം നേരിയ തോതില്‍ കുറഞ്ഞപ്പോഴേയ്ക്കും കപില്‍ മിശ്രയുടെ മറ്റൊരു പ്രകോപനപരമായ പ്രസ്താവന വന്നു. ജാഫറാബാദിലേയും ചാന്ദ്ബാഗിലേയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍ ഡല്‍ഹി പൊലീസിന് മൂന്നു ദിവസത്തെ സാവകാശം തരികയാണെന്നും അതു കഴിഞ്ഞാല്‍ തങ്ങള്‍ ഇടപെടണമെന്നുമാണ് മിശ്ര പറഞ്ഞത്. പിന്നെ ആരു പറഞ്ഞാലും തങ്ങള്‍ കേള്‍ക്കില്ലെന്ന മുന്നറിയിപ്പും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരുന്നതിനാല്‍ തല്‍ക്കാലം അക്രമപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടു നില്‍ക്കാനും മിശ്ര പറയുന്നതായി വീഡിയോ പുറത്തുവന്നു. എന്നാല്‍ പ്രകോപിതരായ അണികള്‍ ട്രംപിനെയൊന്നും പരിഗണിക്കാതെ അക്രമപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുവെന്നാണ് ആരോപണം.

ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുതല്‍ അതില്‍ അംഗമായിരുന്നു കപില്‍ മിശ്ര. കേജരിവാളിന്റെ വിശ്വസ്തനായി 2015-ല്‍ മന്ത്രിയുമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ മിശ്ര പിന്നീട് കേജരിവാളിന്റെ വലിയ വിമര്‍ശകനായി ബിജെപിയിലേക്കു ചേക്കേറുകയായിരുന്നു. രണ്ട് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ മോജ്പുരയും ഗോകുല്‍പുരിയും കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത്. ഡല്‍ഹി പൊലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കെയാണ് രാജ്യ തലസ്ഥാനത്ത് കലാപം വ്യാപിക്കുന്നത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ടയര്‍ മാര്‍ക്കറ്റിലെ നൂറിലധികം കടകള്‍ക്ക് അക്രമികള്‍ തീയിട്ടു.

ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തി. ജാമിയാ മില്ലീയ കോ ഓര്‍ഡിനേഷന്‍ സമിതിയാണ് കെജ്രിവാളിനെതിരെ പ്രതിഷേധിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category