1 GBP = 93.00 INR                       

BREAKING NEWS

കാറോടിക്കുമ്പോള്‍ കലി പിടിച്ചാലും ക്ഷമാശീലരാവുക; കൈവിരല്‍ ഉയര്‍ത്തിക്കാട്ടുകയോ കോപം പ്രകടിപ്പിക്കുകയോ ചെയ്താല്‍ കൊടുക്കേണ്ടി വരിക 1000 പൗണ്ട്

Britishmalayali
kz´wteJI³

യുകെയിലെ റോഡുകളിലൂടെ കാറോടിക്കുമ്പോള്‍ മറ്റ് ഡ്രൈവര്‍മാരുടെ അല്ലെങ്കില്‍ കാല്‍നട യാത്രക്കാരുടെ പെരുമാറ്റം മൂലമോ മറ്റ് കാരണങ്ങളാലോ നിങ്ങള്‍ക്ക് കലിയിളകുകയും അത് തല്‍സമയം മുന്‍പിന്‍ നോക്കാതെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ടോ...? എന്നാല്‍ ആ ദുശ്ശീലം ഇന്ന് തന്നെ മാറ്റുന്നതായിരിക്കും നല്ലത്. കാരണം ഇത്തരത്തില്‍ പെരുമാറുന്നത് പോലീസിന്റെ കണ്ണില്‍ പെട്ടാല്‍ അതിന്റെ പേരില്‍ നിങ്ങളുടെ മേല്‍ 1000 പൗണ്ട് വരെ പിഴ ചുമത്താന്‍ പോലീസിന് സാധിക്കുമെന്ന് ഓര്‍ക്കുക. കോപം കാരണം കൈവിരല്‍ ഉയര്‍ത്തിക്കാട്ടുകയോ അല്ലെങ്കില്‍ അടച്ചിട്ട ഗ്ലാസിനുള്ളിലൂടെ കോപം പ്രകടിപ്പിക്കുകയോ ഒക്കെ ചെയ്താല്‍ നിങ്ങള്‍ വന്‍ തുക പിഴ കൊടുക്കേണ്ടി വരുമെന്നുറപ്പാണ്.

അതായത് മറ്റെല്ലാം ട്രാഫിക് നിയമങ്ങളും പാലിച്ച് കൊണ്ട് നിങ്ങള്‍ വണ്ടിയോടിച്ചാലും ഇത്തരത്തില്‍ കോപം പ്രകടിപ്പിച്ച് കൊണ്ടുള്ള അംഗചലനങ്ങള്‍ അനുവര്‍ത്തിച്ചാല്‍ പിഴ കൊടുക്കാന്‍ ബാധ്യസ്ഥരായിരിക്കും എന്ന് പ്രത്യേകം ഓര്‍ക്കണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്. അതിനാല്‍ വളയം പിടിക്കുമ്പോള്‍ എന്ത് കാരണത്താല്‍ ദേഷ്യം വന്നാലം ക്ഷമാശീലരാകാന്‍ പരിശീലിക്കേണ്ടതാണ്. നമ്മെ മറ്റ് ഡ്രൈവര്‍മാര്‍ ടെയില്‍ഗേറ്റ് ചെയ്താല്‍ അല്ലെങ്കില്‍ ഓവര്‍ സ്പീഡ് എടുത്താല്‍ ആര്‍ക്കായാലും കോപം വന്നെന്നിരിക്കും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പോലും കോപം വെളിപ്പെടുത്തുന്ന ആംഗ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ക്ഷമ അഭിനയിക്കുകയെങ്കിലും വേണമെന്നാണ് നിര്‍ദേശം.

ഇത്തരക്കാരുടെ ആഴ്ചയിലെ ശമ്പളത്തിന്റെ 75 ശതമാനം പിഴയായി നല്‍കേണ്ടി വരുന്ന സന്ദര്‍ഭങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.' ഡിസ്ഓര്‍ഡര്‍ലി കണ്ടക്ട്' എന്ന കുറ്റത്തിന്റെ കാറ്റഗറിയില്‍ പെടുത്തിയാണ് ഇത്തരക്കാരില്‍ നിന്നും പിഴ ഈടാക്കുന്നത്. ക്രൈം ആന്‍ഡ് ഡിസ് ഓര്‍ഡര്‍ ആക്ട് 1998 പ്രകാരം ഇവരില്‍ നിന്നും ക്രിമിനല്‍ പിഴ ചുമത്താന്‍ വകുപ്പുണ്ട്. ഇതിനാല്‍ നിങ്ങളുടെ പാര്‍ക്കിംഗ് സ്പേസ് കവര്‍ന്നെടുത്താല്‍ പോലും അയാള്‍ക്കെതിരെ കോപത്താല്‍ ആംഗ്യം കാണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് പോലീസിന്റെയോ അധികൃതരുടെയോ, ക്യാമറയുടെയോ ശ്രദ്ധയില്‍ പതിഞ്ഞാല്‍ നിങ്ങള്‍ പിഴ കൊടുക്കേണ്ടി വരും.

ഇത്തരത്തില്‍ കോപാകുലരായി കൈ കൊണ്ട് ആംഗ്യങ്ങള്‍ കാണിക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നിങ്ങളില്‍ നിന്നും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന പേരിലാണ് പിഴ ഈടാക്കുന്നത്. ഇതിന്റെ പേരില്‍ 1000 പൗണ്ട് വരെ പിഴ കൊടുക്കുന്നതിന് പുറമെ നിങ്ങളുടെ ലൈസന്‍സിന് മേല്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകളും ചുമത്തും. ഇത്തരം കുറ്റം ചെയ്താല്‍ ശിക്ഷയുണ്ടെന്ന് അറിവില്ലാത്ത മോട്ടോറിസ്റ്റുകളുണ്ടെന്നാണ്  എഎയുടെ റോഡ്സ് പോളിസി തലവനായ ജാക്ക് കൗസെന്‍സ് വെളിപ്പെടുത്തുന്നത്. ഇത്തരം സാമൂഹ്യ വിരുദ്ധമായ കൈയാംഗ്യങ്ങള്‍ നിങ്ങളെ കോടതി കയറ്റുമെന്നും വന്‍ തുക പിഴ നല്‍കേണ്ടി വരുമെന്നും ലൈസന്‍സിന് മേല്‍ പെനാല്‍റ്റി പോയിന്റുകള്‍ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category