1 GBP = 92.00INR                       

BREAKING NEWS

16 വയസ്സു കഴിഞ്ഞാല്‍ 10 വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കണം; അതിന് മുമ്പെങ്കില്‍ ഓരോ അഞ്ചു വര്‍ഷവും പുതുക്കണം; ബ്രിട്ടീഷ് പാസ്‌പോ ര്‍ട്ടിനെ കുറിച്ച് ചില വിവരങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് പാസ്പോര്‍ട്ടിനുളള അപേക്ഷ പൂരിപ്പിക്കുകയെന്നതും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും  ശ്രമകരമാണ്. ഇത് മിക്കവര്‍ക്കും ഇഷ്ടമുള്ള കാര്യവുമല്ല. എന്നാല്‍ നിങ്ങള്‍ എവിടേക്ക് പോകാന്‍ പദ്ധതിയിടുന്നുവെങ്കിലും പാസ്പോര്‍ട്ട് അത്യാവശ്യ വസ്തുവായതിനാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയെന്നത് അസാധ്യമാണ്. പാസ്പോര്‍ട്ട് കൈയില്‍ കിട്ടിയാലും അത് കാലാകാലങ്ങളില്‍ പുതുക്കിയില്ലെങ്കില്‍ അത് അസാധുവാകുമെന്നുമറിയുക. ഓരോ പ്രായത്തിലുള്ളവരും പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും വ്യത്യാസങ്ങളുണ്ട്.

അതായത് 16 വയസ്സിന് ശേഷമാണ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതെങ്കില്‍ ഓരോ പത്ത് വര്‍ഷം കൂടുന്തോറും ഇത് പുതുക്കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് അസാധുവാകും. ഇനി 16 വയസ്സിന് മുമ്പാണ് നിങ്ങള്‍ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതെങ്കില്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഇത് പുതുക്കേണ്ടതാണ്. ഇത്തരത്തില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില അത്യാവശ്യ വിവരങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും പുതുക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വസ്തുതകളാണിവ.

16ാം വയസില്‍ അല്ലെങ്കില്‍ അത് കഴിഞ്ഞാണ് നിങ്ങള്‍ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതെങ്കില്‍ അതിന് പത്ത് വര്‍ഷത്തേ സാധുതയാണുണ്ടാവുക. നിങ്ങളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ അല്ലെങ്കില്‍ മോഷ്ടിക്കപ്പെടുകയോ അല്ലെങ്കില്‍ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഇത് നിങ്ങള്‍ക്ക് മാറ്റി നല്‍കും. എന്നാല്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടാല്‍ ഇത് അടുത്ത പ്രാവശ്യെ യുകെയ്ക്ക് പുറത്തേക്ക് പോകുന്നതിന് മുമ്പ് ഇത് നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

പാസ്‌പോര്‍ട്ട് പുതുക്കാന്‍ എന്ത് ചെലവ് വരും?
ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് എത്ര ചെലവ് വരുമെന്നത് ചിലരുടെയെല്ലാം മനസില്‍ ഉയരുന്ന ചോദ്യമാണ്. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് ഓണ്‍ലൈനിലാണെങ്കില്‍ അതിന് 75.50 പൗണ്ടും പേപ്പര്‍ ഫോമിലാണ് അപേക്ഷിക്കുന്നതെങ്കില്‍ 85 പൗണ്ടുമാണ് ചെലവ് വരുന്നത്. മുതിര്‍ന്നവരുടെ 50 പേജ് ഫ്രീക്വന്റ് ട്രാവലര്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഓണ്‍ലൈനില്‍ 85.50 പൗണ്ടും പേപ്പര്‍ ഫോമില്‍ 95 പൗണ്ടും ചെലവ് വരും. സ്റ്റാന്‍ഡേര്‍ഡ് ചൈല്‍ഡ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഓണ്‍ലൈനില്‍ വരുന്ന ചെലവ് 49 പൗണ്ടും പേപ്പര്‍ ഫോമില്‍ 58.50 പൗണ്ടുമാണ് ചെലവ് വരുന്നത്.

ഫ്രീക്വന്റ് ട്രാവലര്‍ ചൈല്‍ഡ് പാസ്‌പോര്‍ട്ട് ഓണ്‍ലൈനില്‍ പുതുക്കാന്‍ 59 പൗണ്ടും പേപ്പര്‍ ഫോമില്‍ 68.50 പൗണ്ടുമാണ് ചെലവാകുന്നത്. നിങ്ങള്‍ 1929 സെപ്റ്റംബര്‍ രണ്ടിന് മുമ്പ് ജനിച്ചയാളാണെങ്കില്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ അല്ലെങ്കില്‍ പേപ്പര്‍ ഫോമിലാണ് പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കുന്നതെങ്കില്‍ പോലും ഇത് തികച്ചും സൗജന്യമാണ്. പാസ്‌പോര്‍ട്ട് അത്യാവശ്യമായി വേഗത്തില്‍ ലഭിക്കണമെങ്കില്‍ അധികമായ ഫീസ് നല്‍കേണ്ടി വരും. നിങ്ങള്‍ വിദേശത്ത് കഴിയുന്ന ബ്രിട്ടീഷുകാരനാണെങ്കില്‍ നിങ്ങള്‍ പാസ്‌പോര്‍ട്ടിനായി വ്യത്യസ്തമായ ഫീസായിരിക്കും നല്‍കേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് പുതുക്കേണ്ടതെങ്ങനെയെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വിശദമാക്കിയിട്ടുണ്ട്.

പാസ്‌പോര്‍ട്ട് എത്ര കാലമെടുക്കും?
സാധാരണയായി അപേക്ഷിച്ചതിന് ശേഷം മൂന്നാഴ്ചയാണ് പാസ്‌പോര്‍ട്ട് ലഭിക്കാനെടുക്കുന്നത്. എന്നാല്‍ അത്യാവശ്യമായി വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് വഴികളുണ്ട്. ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ പ്രീമിയം സര്‍വീസിലൂടെ നിങ്ങള്‍ക്ക് അത്യാവശ്യമായി വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് അപേക്ഷിക്കാം. പേപ്പര്‍ പ്രീമിയം സര്‍വീസിലൂടെയും ഇത്തരത്തില്‍ അപേക്ഷിക്കാം. വണ്‍ വീക്ക് ഫാസ്റ്റ് ട്രാക്ക് സര്‍വീസിലൂടെ ഒരാഴ്ച കൊണ്ട് പാസ്‌പോര്‍ട്ട് ലഭിക്കും.

ബ്രെക്‌സിറ്റ് നിങ്ങളുടെ പാസ്‌പോര്‍ട്ടിനെ എങ്ങനെ ബാധിക്കും?
ജനുവരി 31ന് യുകെ യൂറോപ്യന്‍ യൂണിയനോട് വിട്ട് പോ കുന്ന ബ്രക്‌സിറ്റ് പ്രക്രിയ പൂര്‍ത്തിയായിരിക്കുന്നതിനാല്‍ ഇത് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിനെ എങ്ങനെ ബാധിക്കുമെന്ന ചോദ്യം ഏവരുടെയും മനസില്‍ ഉയരുന്നുണ്ട്. ബ്രക്‌സിറ്റിനെ തുടര്‍ന്ന് ഉണ്ടാക്കുന്ന വ്യാപാരക്കരാറിനെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ബ്രസല്‍സുമായി ചര്‍ച്ചകള്‍ നടത്തി വരുകയാണ്. അതിനാല്‍ ട്രാന്‍സിഷന്‍ കാലത്തിന് ശേഷം ബ്രിട്ടീഷുകാര്‍ യൂണിയനിലേക്കും യൂണിയന്‍കാര്‍ ബ്രിട്ടനിലേക്കും യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ടുന്ന നിയമങ്ങള്‍ക്ക അന്തിമരൂപമായിട്ടില്ല.

അതിനാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകാര്‍ എന്തെല്ലാം അനുവര്‍്ത്തിക്കണമെന്ന വിഷയത്തില്‍ തീരുമാനമാകാന്‍ പോവുന്നതയേള്ളൂ.2021 ജനുവരി ഒന്നിന് ശേഷം യൂറോപ്യന്‍ യൂണിയനിലേക്ക് യാത്ര പോകുന്ന ബ്രിട്ടീഷുകാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരാന്‍ ചുരുങ്ങിയത് ആറ് മാസങ്ങളെങ്കിലും അവശേഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിര്‍ദേശിക്കുന്നത്. നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ച്‌ടെന്‍സ്റ്റെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര പോകുന്ന ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുടമകള്‍ക്കും ഇത് ബാധകമാണ്.

ഈ തിയതിക്ക് ശേഷം നിങ്ങള്‍ യൂറോപ്യന്‍ യൂണിയനിലേക്ക് യാത്ര പോകുന്നുവെങ്കില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടിന് പത്ത് വര്‍ഷത്തില്‍ കുറവ് പ്രായം മാത്രമേ ഉണ്ടാകാവൂ. എന്നാല്‍ ഈ നിയമങ്ങള്‍ അയര്‍ലണ്ടിലേക്കുള്ള യാത്രകള്‍ക്ക് ബാധകമല്ലെന്നാണ് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നത്. യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡിന് അഥവാ എഹിക് കാര്‍ഡ് 2020 ഡിസംബര്‍ 31 വരെ മാത്രമേ സാധുതയുണ്ടാവുകയുളളൂ. ഇതിന് ശേഷം ട്രാവല്‍ ഇന്‍ഷുരന്‍സ് എടുത്തതിന് ശേഷം മാത്രമേ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവര്‍ യൂറോപ്പിലേക്ക് പോകാവൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category