1 GBP = 93.00 INR                       

BREAKING NEWS

വസ്ത്രത്തിന് പകരം ആഭരണങ്ങള്‍ മാത്രം; നഗ്നരായി വേഷം കെട്ടി തെരുവില്‍ ഇറങ്ങിയത് നൂറു കണക്കിന് യുവതികള്‍; പതിവു തെറ്റിക്കാതെ സാംബ നൃത്തവുമായി സുന്ദരികള്‍ നിറഞ്ഞപ്പോള്‍ ആഹ്ലാദാരവങ്ങളില്‍ മുഴുകി റിയോ ഡി ജനീറോ; റിയോ കാര്‍ണിവലിന്റെ മാസ്മരിക ദൃശ്യങ്ങള്‍ കാണാം

Britishmalayali
kz´wteJI³

ര്‍ഷം തോറും നടത്തി വരുന്ന ലോകപ്രശസ്തമായ റിയോ ഡി ജനീറോ കാര്‍ണിവല്‍ ഇപ്രാവശ്യവും നിറച്ചാര്‍ത്തുകള്‍ നിറഞ്ഞ ഘോഷയാത്രയാലും നൃത്തച്ചുവടുകളാലും ശ്രദ്ധേയമായി. വസ്ത്രത്തിന് പകരം ആഭരണങ്ങള്‍ മാത്രം അണിഞ്ഞ സുന്ദരികളാണ് ഘോഷയാത്രയിലും മറ്റും അണിനിരന്നിരിക്കുന്നത്. നഗ്നരായി വേഷം കെട്ടി തെരുവില്‍ ഇറങ്ങിയത് ആയിരക്കണക്കിന് യുവതികളാണ്. പതിവു തെറ്റിക്കാരെ സാംബ നൃത്തവുമായി സുന്ദരികള്‍ നിറഞ്ഞപ്പോള്‍ ആഹ്ലാദാരവങ്ങളില്‍ മുഴുകിയിരിക്കുകയാണ് റിയോ ഡി ജനീറോ. റിയോ കാര്‍ണിവലിന്റെ മാസ്മരിക ദൃശ്യങ്ങള്‍ ആരുടെയും മനംകവരുന്നതാണ്.

വര്‍ഷം തോറും അഞ്ച് ലക്ഷത്തിലധികം പേരെയാണ് ഈ കാര്‍ണിവല്‍ ആകര്‍ഷിക്കുന്നത്. നഗരത്തിലെ ഏറ്റവും നല്ല 13 സാംബ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് സാംബ നൃത്തത്താല്‍ ഏവരുടെയും മനം കവര്‍ന്നിരിക്കുന്നത്. സാവോ ക്ലെമന്റ് സ്‌കൂളിന്റെ പരേഡില്‍ ബ്രസീലിയന്‍ നടനും കൊമേഡിയനുമായ മാര്‍സെലോ അഡ്‌നെറ്റ് അണിനിരന്നത് ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ബ്രസീസിലിയന്‍ പ്രസിഡന്റ് ജെയില്‍ ബോല്‍സൊനാരോയെ അഡ്‌നെറ്റ് അനുകരിച്ചത് ഏവരിലും ചിരി പടര്‍ത്തിയിരുന്നു. പതിവുപോലെ ഇപ്രാവശ്യത്തെ സാംബഡ്രോമും ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്ടായ ഓസ്‌കര്‍ നിയെമെയറായിരുന്നു.

1984 മുതല്‍ ആരംഭിച്ച സാംബ്രഡ്രോം റിയോ കാര്‍ണിവല്‍ പ്രേമികളെ ആകര്‍ഷിക്കുന്ന പ്രധാന പരിപാടിയാണ്. വിവിധ സ്‌കൂളുകള്‍ അണിനിരക്കുന്ന സാംബ്രഡ്രോമില്‍ വൈവിധ്യമാര്‍ന്നതും അത്ഭുതപ്പെടുതത്തുന്നതുമായ നിശ്ചല ദൃശ്യങ്ങളുമായി അണിനിരക്കാറുണ്ട്. നഗരത്തിലെ 13 പ്രശസ്തമായ സാംബ സ്‌കൂളുകള്‍ ഇതില്‍ പങ്കെടുക്കാനായി 12 മാസമാണ് കഠിനമായ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇതിനായി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതും പോസുകള്‍ അഭ്യസിക്കുന്നതും ശ്രമകരമായ പ്രവര്‍ത്തികളാണ്.

ഇത്തരം സ്‌കൂളുകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിന് നല്‍കുന്ന ഫണ്ട് വെട്ടിച്ചുരുക്കിയ റിയോ കൗണ്‍സിലിന്റെ നടപടിയില്‍ കടുത്ത വിമര്‍ശനം ഉയരവെയാണ് ഇപ്രാവശ്യത്തെ പരിപാടി അരങ്ങേറിയിരിക്കുന്നത്. ഈ വര്‍ഷത്തെ സാംബ സ്‌കൂള്‍ മത്സരത്തില്‍ വിജയിക്കുന്നവരെ ഇന്ന് നടക്കുന്ന ടിവിഷോയില്‍ പ്രഖ്യാപിക്കുന്നതാണ്. റിയോ കാര്‍ണിവലിന്റെ ഭാഗമായി നിരവധി സുന്ദരികളാണ് പ്രലോഭിപ്പിക്കുന്ന പോസുകളുമായി നഗരത്തിലൂടെ ഘോഷയാത്രയില്‍ അണിനിരന്ന് നീങ്ങിയിരുന്നത്.

ബ്രസീലിന്റെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ സുന്ദരികളും കാര്‍ണിവലിന് നിറം പകര്‍ന്നിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ണിവലായ റിയോ കാര്‍ണിവല്‍ 1723 മുതലാണ് ആരംഭിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category