കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ തലസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണ്. ആരാണ് ഈ കത്തിക്കലിന് തുടക്കം കുറിച്ചതെന്നും ആരാണ് അവിടെ ഇരകളാവുന്നതെന്നും എന്താണ് അവിടുത്തെ യഥാര്‍ത്ഥ പ്രശ്നമെന്നും വ്യക്തതയില്ലാത്തു കൊണ്ടായിരുന്നു എന്നെ പോലുള്ളവര്‍ മൗനം പാലിച്ചത്. രണ്ട് ഭാഗത്തുമുള്ളവര്‍ അവരാണ് ഇരകളെന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. രണ്ട് ഭാഗത്തുമുള്ളവര്‍ ന്യായികരിക്കുന്നതിന് വേണ്ടി മറുവശത്തെ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ താമസിക്കുകയും ഡല്‍ഹിയെ അറിയുകയും ചെയ്യുന്ന നിഷ്പക്ഷരായ മനുഷ്യരോട് സംസാരിച്ചപ്പോള്‍ വ്യക്തമായത് ഭരണകൂട ഭീകരത എന്ന യാഥാര്‍ത്ഥ്യമാണ്.ഡല്‍ഹിയിലെ തെരുവുകളില്‍ പൗരത്വഭേദഗതിക്കെതിരെ സമരം വ്യാപിപ്പിച്ചുകൊണ്ട് മുന്നേറുന്ന പ്രക്ഷോപകരെ തെരുവില്‍ നേരിടുന്നതിന് വേണ്ടി കപില്‍ മിശ്ര എന്ന ഡല്‍ഹിയുടെ ബാല്‍താക്കറെ എന്ന് സ്വയം വിളിക്കുന്ന ബിജെപി നേതാവ് തെരുവില്‍ ഇറങ്ങിയിടത്താണ്. ഈ കലാപം ഒക്കെ ഉണ്ടായത്. പൗരത്വ ഭേദഗതി നിയത്തിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനും ഉണ്ടെന്നുള്ളത് മറക്കരുത്. കൊള്ളയടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നതിന് ഡല്‍ഹിയിലെ ഓരോ ഇടങ്ങളിലെയും ഭൂരിപക്ഷം ഒരു ഘടകമായതിനാല്‍ ഏകപക്ഷിയമായ ആക്രമണമാണ് എല്ലായിടത്തും നടക്കുന്നതെന്ന് പറയാതെ വയ്യ.
എന്നാല്‍, ഇരകളാക്കപ്പെടുന്നതില്‍ കൂടുതലും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന നിരപരാധികളാണെന്ന് കാണാതിരുന്നു കൂട. കപില്‍ മിശ്ര എന്ന കൊള്ളരുതാത്ത നേതാവ് നടത്തിയ ആഹ്വാനമാണ് ഈ കലാപത്തിന്റെ തുടക്കം എന്ന് ഉറക്കെ പറയേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് ലോകത്തിന്റെ തലവനായ ഡോണാള്‍ഡ് ട്രംപ് ഡല്‍ഹിയില്‍ താമസിക്കുമ്പോള്‍ എത്ര പ്രകോപനം ഉണ്ടായാലും ഉത്തരവാദിത്വമുള്ള ഒരു ഭരണകക്ഷിയുടെ നേതാവ് തന്നെ തെരുവില്‍ ഇറങ്ങുകയും കലാപത്തിന് ആഹ്വാനം ചെയ്തു എന്നത് നിസാരകാര്യമല്ല.
ട്രംപ് പോയാല്‍ നിങ്ങളെ തീര്‍ത്ത് കളയും എന്ന് ഷഹീന്‍ബാഗ് സമരത്തില്‍ പോലും കപില്‍ മിശ്ര ഉറഞ്ഞു തുള്ളുകയായിരുന്നു. കപില്‍ മിശ്രയുടെ പ്രസംഗങ്ങളും ആളുകളുടെ അതിക്രമങ്ങളും മാത്രമാണ്. ഈ പ്രതിഷേധങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണമായിരിക്കുന്നത്. അതായത് ഡല്‍ഹിയിലെ കലാപത്തിന് തുടക്കമിട്ടിരിക്കുന്നത് കപില്‍ മിശ്ര എന്ന ബിജെപി നേതാവ് എന്നിട്ടും ആ നേതാവിനെതിരെ നടപടിയെടുക്കുന്നതോ അറസ്റ്റ് ചെയ്യുന്നതോ ചെയ്യുന്നില്ല എന്നതിന്റെ ഉത്തരം പറയേണ്ടത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. ഡല്‍ഹി പൊലീസ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് മാറ്റിവെച്ചതു കൊണ്ടാവാം ഡല്‍ഹിയിലെ ഈ കലാപം ആദ്യം തന്നെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോയത് ന്യായികരിക്കാന്‍ കഴിയുന്നതാണ്.
ഞായറാഴ്ച രാത്രിയില്‍ കലാപം ആരംഭിച്ചപ്പോള്‍ തന്നെ അടിച്ചമര്‍ത്താന്‍ ഡല്‍ഹി പൊലീസ് ഏറ്റെടുത്തില്ല എന്നത്. അമിത് ഷായുടെ പരാജയം അല്ലാതെ മറ്റൊന്നുമല്ല. ട്രംപ് ഡല്‍ഹിയിലുള്ളപ്പോള്‍ ഡല്‍ഹി ഒരു കലാപ ഭൂമിയായി മാറിയാല്‍ അതിന്റെ ഉത്തരവാദിത്വവും നാണക്കേടും എടുക്കേണ്ടത് അമിത് ഷാ തന്നെയാണ്. കരുത്തനാണെന്നും ഏത് കലാപവും അടിച്ചമര്‍ത്താന്‍ അനുഭവ ജ്ഞാനം ഉണ്ടെന്നുള്ള അവകാശപ്പെടുന്ന അമിത് ഷാ. ഡല്‍ഹിയില്‍ ഒരു വിഭാഗം ആളുകളെ കല്ലെറിയുകയും അവരുടെ ആരാധനായങ്ങള്‍ തീയിട്ട തകര്‍ക്കുകയും വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും നോക്കി നിന്നതിന് എങ്ങനെ മാപ്പ് നല്കാന് കഴിയും. പൂര്‍ണ രൂപം വീഡിയോയില്‍...