1 GBP = 93.00 INR                       

BREAKING NEWS

മരത്തില്‍ കൂടുകൂട്ടിയ തത്തമ്മയെ പിടിക്കാനെത്തിയത് രണ്ട് കൂട്ടുകാര്‍ക്കൊപ്പം അടിച്ചു ഫിറ്റായി; ഇനിയും ഒരു പക്ഷിയെ കൂടെ തനിക്ക് പിടിക്കാനുണ്ടെന്ന് പറഞ്ഞ് മറ്റുള്ളവരെ പറഞ്ഞു വിട്ടത് ദൂരെയുള്ള ഇരയെ കണ്ടപ്പോള്‍; പശുവിന്റെ കൂട്ടാനെത്തിയ അമ്പതു വയസ്സുകാരിയുടെ അടുത്ത് കൂടിയത് 500 രൂപയ്ക്ക് തത്തയെ നല്‍കാമെന്ന് പറഞ്ഞും; കത്തികൊണ്ട് തലയ്ക്കടിച്ച് കൊന്ന് ബലാത്സംഗം; ഡൈമുക്കിലെ ക്രൂരന്‍ ലൈംഗിക അതിക്രമങ്ങളുടെ ഉസ്താദ്; വണ്ടിപ്പെരിയാറിനെ നടുക്കിയ രതീഷിനെ പൊക്കിയത് അതിവേഗം

Britishmalayali
kz´wteJI³

 

കുമിളി: വണ്ടിപ്പെരിയാറിനെ നടുക്കിയ ഡൈമുക്കിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിയെ പൊലീസ് കുടുക്കിയത് മണിക്കൂറുകള്‍ക്കുള്ളില്‍. ഡൈമൂക്കിലെ തേയിലത്തോട്ടത്തിലാണ് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ രതീഷ് മുന്‍പും ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകളോട് ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കുടുംബങ്ങളുടെ മാനക്കേടു ഭയന്ന് ഇവ പരാതികളാക്കാന്‍ ഇരകളായവര്‍ മടിച്ചു.

ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ചുവന്ന ഷര്‍ട്ടുകാരന്‍ ഓടി മറയുന്നത് കണ്ടെന്ന് നാട്ടുകാരനായ ഒരാള്‍ മൊഴി നല്‍കിയതാണ് നിര്‍ണ്ണായകമായത്. മൂന്ന് യുവാക്കള്‍ തേയില തോട്ടത്തിലൂടെ കറങ്ങി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് കൃത്യം നടന്നത്. രണ്ടര മണിക്കൂറിനുള്ളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കറങ്ങി നടന്ന മൂവരെയും കസ്റ്റഡിയില്‍ എടുത്തു.

മൂന്ന് ഭാഗങ്ങളില്‍ ഇരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലും പൊലീസ് നിരത്തിയ തെളിവുകളിലും പിടിച്ചു നില്‍ക്കാനാവാതെ പ്രതിയായ രതീഷ് കുറ്റം സമ്മതിച്ചു. കൃത്യം നടത്തി വീട്ടിലേക്ക് ഓടിയ രതീഷിന്റെ ഫോണ്‍ സംഭവസ്ഥലത്തിന് സമീപം നഷ്ടപ്പെട്ടിരുന്നു. ഇതും തെളിവായി. കൃത്യം നടത്തിയശേഷം വീട്ടിലേക്ക് ഓടിയ പ്രതി വീട്ടമ്മയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി ബിഗ് ഷോപ്പര്‍ സഹിതം തേയിലച്ചുവട്ടില്‍ ഒളിപ്പിച്ചിരുന്നു. വീട്ടിലെത്തിയ പ്രതി രക്തക്കറയുള്ള ഷര്‍ട്ട് തുണിക്കിടയില്‍ ഒളിപ്പിച്ചു. പുതിയ വസ്ത്രം ധരിച്ച ശേഷം പുറത്തേക്കിറങ്ങി. വീണ്ടും ഫോണ്‍ തപ്പി തിരികെ അല്‍പ ദൂരം എത്തിയ ശേഷം മടങ്ങി. വീട്ടമ്മയെ പുലി പിടിച്ചെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു.

കാട്ടില്‍ നിന്നു ഉച്ചത്തില്‍ കരച്ചിലും ബഹളവും കേട്ടതോടെ സമീപവാസി ബഹളം വച്ചിരുന്നു. ഇതോടെ കാട്ടില്‍ നിന്നു ഒരാള്‍ ഇറങ്ങി ഓടി. പിന്നാലെ ഇയാള്‍ നാട്ടുകാരെ വിവരം അറിയിച്ചു. സംഘം ചേര്‍ന്നു ഇവര്‍ കാട്ടില്‍ കയറി തിരച്ചില്‍ നടത്തിയപ്പോഴാണ് വിജയമ്മയുടെ മ്യതദേഹം കമഴ്ന്ന നിലയില്‍ കിടക്കുന്ന കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതോടെ കൊലപാതകം ആണെന്ന് ഉറപ്പിച്ചു. നാട്ടുകാരുടെ മൊഴി മനസ്സിലാക്കി പൊലീസ് പെട്ടന്നു സംഘത്തില്‍പെട്ട യുവാക്കളുടെ വീടുകളില്‍ പരിശോധന നടത്തി കസ്റ്റഡിയിലെടുത്തിനാല്‍ രതീഷിനു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നു രതീഷിന്റെ മൊബൈല്‍ഫോണ്‍ പൊലീസിനു ലഭിച്ചു.

രതീഷിന് ഒപ്പം പക്ഷിയെ പിടിക്കാന്‍ പോയ മറ്റു രണ്ടു പേരും തങ്ങള്‍ സ്ഥലത്തു നിന്നു പോയ ശേഷവും ഒരു പക്ഷിയെ കൂടി പിടിക്കാനുണ്ടെന്ന് പറഞ്ഞു രതീഷ് സംഭവ സ്ഥലത്ത് നില്‍ക്കുകയായിരുന്നുവെന്ന് മൊഴി നല്‍കുകയും ചെയ്തു. പ്രതി രതീഷിനെ തെളിവെടുപ്പിനായി ഡൈമുക്കില്‍ എത്തിച്ചപ്പോള്‍ തടിച്ചുകൂടിയ നാട്ടുകാര്‍ കൊലയാളിയെ തങ്ങള്‍ക്ക് വിട്ടു നല്‍കമെന്നും ആവശ്യപ്പെട്ട് പാഞ്ഞടുത്തു. 'ഞങ്ങളുടെ സഹോദരിയെ കൊന്ന ഇവനെ ഞങ്ങള്‍ ശിക്ഷിച്ചു കൊള്ളാം' എന്നു പറഞ്ഞു ജനക്കൂട്ടം ആക്രോശിച്ചതോടെ പ്രതിയുമായി എത്തിയ പൊലീസിന്റെ തെളിവെടുപ്പ് പ്രതിന്ധിയിലായി. പിന്നീടു സ്റ്റേഷനില്‍ നിന്നു കൂടുതല്‍ പൊലീസിനെ വിളിച്ചു വരുത്തിയ ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. വിജയമ്മ പശുവിനെ അഴിക്കാനെത്തിയ സ്ഥലവും ആക്രമിച്ച രീതിയുംമെല്ലാം കൂസലില്ലാതെ തന്നെ രതീഷ് പൊലീസിനു വിവരിച്ചു നല്‍കി.

രതീഷും രണ്ടു സുഹൃത്തുക്കളും ഡൈമുക്കിനു സമീപത്തെ തേയിലത്തോട്ടത്തോടു ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ഇരുന്നു മദ്യപിക്കുകയായിരുന്നു. സമീപത്തെ മരത്തില്‍ കൂടുകൂട്ടിയിരുന്ന തത്തയെ പിടിക്കുന്നതിനിടെയാണു പ്രതി വീട്ടമ്മയെ കാണുന്നത്. പിന്നീട് പ്രതി കൂട്ടുകാരെ പറഞ്ഞയച്ചു. പിന്നീട് വീട്ടമ്മയുടെ സമീപത്തെത്തി തത്തയെ 500 രൂപയ്ക്ക് നല്‍കാമെന്നു പറഞ്ഞു. പണമില്ലെന്നു പറഞ്ഞ വീട്ടമ്മയെ പ്രതി കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞ വീട്ടമ്മയെ കൈവശമുണ്ടായിരുന്ന കത്തിയുടെ പിന്‍ഭാഗം കൊണ്ട് തലയ്ക്കടിച്ചു ബോധരഹിതയാക്കിയശേഷം പീഡിപ്പിച്ചു.

പിന്നീട് തേയിലച്ചുവട്ടിലേക്കു വലിച്ചു മാറ്റിയിടുന്നതിനിടെ ബോധം വീണ്ടെടുത്ത വീട്ടമ്മയെ വീണ്ടും കത്തി ഉപയോഗിച്ചു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category