1 GBP = 93.00 INR                       

BREAKING NEWS

ഡല്‍ഹിയുടെ നിയന്ത്രണം അജിത് ഡോവിനെ ഏല്‍പ്പിച്ച് പ്രധാനമന്ത്രി; സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമെന്ന് പ്രതികരിച്ച് ഡല്‍ഹി പൊലീസ്; മരണ സഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ശക്തം; കലാപം പടരാതിരിക്കാന്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ രഹസ്യമായി തുടരും; സൈന്യത്തെ വിളിച്ചേ മതിയാകൂവെന്ന നിലപാടില്‍ കെജ്രിവാള്‍; മതിയായ സേനയുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും പ്രതികരിച്ച് ഡോവലും; സമുദായ നേതാക്കളുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍; ഗോകുല്‍പുരിയില്‍ സംഘര്‍ഷത്തിന് അയവില്ല; മരണം 20 ആകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സുരക്ഷാ ചുമതലയും മറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിന്റെ നിയന്ത്രണത്തില്‍. കലാപം കത്തി പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഡോവലിന് ചുമതല നല്‍കിയത്. സുരക്ഷാ കാര്യങ്ങള്‍ ഇനി ഡോവല്‍ നിയന്ത്രിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ നിരീക്ഷകന്റെ റോളിലുമുണ്ടാകും. അതിനിടെ ഡല്‍ഹിയില്‍ മതിയായ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അജിത് ഡോവല്‍ അറിയിച്ചു. നിയമം അനുസരിക്കുന്ന പൗരന്മാരെ ആരും ഒരുതരത്തിലും ഉപദ്രവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പൊലീസിന്റെ കഴിവിനേയും ഉദ്ദേശശുദ്ധിയേയും ജനങ്ങള്‍ സംശയിക്കുന്നു. ഇത് പരിഹരിക്കേണ്ടതുണ്ട്. ആളുകള്‍ പൊലീസിനെ വിശ്വസിക്കണമെന്നും ഡോവല്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയില്‍ ഡോവല്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ സംബന്ധിച്ച് അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. സേലാംപുര്‍, ജഫ്രാബാദ്, മൗജ്പുര്‍, ഗോകില്‍പുരി ചൗക്ക് എന്നിവിടങ്ങളിലാണ് ഡോവല്‍ സന്ദര്‍ശനം നടത്തിയത്. വിവിധ സമുദായനേതാക്കളുമായി ഡോവല്‍ ആശയവിനിമയം നടത്തി. ഡല്‍ഹിയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ചുമതലയാണ് ഡോവലിനുള്ളത്. വിവിധ മത നേതാക്കളുമായി ഡോവല്‍ ആശയ വിനിമയം തുടരും. അതിനിടെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. 55 പൊലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ്.എന്‍.ശ്രീവാസ്തവയെ നിയമിച്ചു. ഡോവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഗോകുല്‍പുരിയില്‍ ബുധനാഴ്ച രാവിലെയും അക്രമസംഭവങ്ങള്‍ നടന്നിരുന്നു. ഗോകുല്‍പുരിയിലെ ടയര്‍ മാര്‍ക്കറ്റിന് അക്രമികള്‍ തീയിട്ടു. അഗ്നിശമന സ്ഥലത്തെത്തി തീയണച്ചുകൊണ്ടിരിക്കുകയാണ്.

കലാപത്തിന് അയവുണ്ടാകാത്ത സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പൊലീസിനാവില്ലെന്നും അതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും കേജരിവാള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പൊലീസിനാവില്ലെന്നും അതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു. അക്രമം നിയന്ത്രിക്കാന്‍ സൈന്യത്തിന്റെ ആവശ്യമില്ലെന്ന് ചൊവ്വാഴ്ച കേജരിവാള്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് കേജരിവാളിന്റെ നിലപാട് മാറ്റം.

ആ രാക്ഷസര്‍ ഡല്‍ഹി നഗരത്തിലും പ്രവേശിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതികരിച്ചു. അവര്‍ ഡല്‍ഹിയിലെ സാധാരണ ജനങ്ങളെ പ്രിനിധീകരിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിസോദിയയുടെ പ്രതികരണം. ആ രാക്ഷസര്‍ നഗരത്തില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ സാധാരണ ജനങ്ങളല്ലത്. ഈ ആളുകള്‍ ഏത് മത്തിലോ ജാതിയിലോ പ്രദേശത്തോ നിന്നുള്ളവരാണെങ്കിലും അവരെ ഉടന്‍ പിടികൂടി ജയിലില്‍ അടയ്ക്കണം. ശക്തമായ ശിക്ഷ നല്‍കണമെന്നും ഹിന്ദിയില്‍ സിസോദിയ ട്വീറ്റ് ചെയ്തു.

നേരത്തെ അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍, ജാമിയ അലുമ്‌നി അംഗങ്ങള്‍, ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവരടങ്ങുന്ന പ്രതിഷേധക്കാരെയാണ് ഇന്ന് പുലര്‍ച്ചെയോടെ പൊലീസ് ഒഴിപ്പിച്ചത്. അര്‍ധ രാത്രിയോടെയാണ് പ്രതിഷേധക്കാര്‍ കെജ്രിവാളിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയത്. ഇവരെ വെളുപ്പിന് 3.30 ഓടെയാണ് ഒഴിപ്പിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെജ്രിവാളിനെ കാണണമെന്നും തലസ്ഥാനത്തെ അക്രമങ്ങളെക്കുറിച്ച് ധരിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ കെജ്രിവാളിനോട് അഭ്യര്‍ത്ഥിച്ചു. 'ഉത്കണ്ഠയുള്ള പൗരന്മാര്‍' എന്ന് സ്വയം വിശേഷിപ്പിച്ച പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി എംഎല്‍എമാര്‍ക്കൊപ്പം പ്രദേശം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഡല്‍ഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാരജാകണമെന്നും ജസ്റ്റിസ് മുരളീധര്‍ ഉത്തരവിട്ടിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമേ സംഘര്‍ഷ പ്രദേശങ്ങളില്‍ സേനയെ വ്യന്യസിക്കണം, അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും സാമൂഹികപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമികളുടെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യവിവരാവകാശ കമ്മിഷണര്‍ വജാഹത്ത് ഹബീബുള്ള നല്‍കിയ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതിയും പരിഗണിക്കുന്നുണ്ട്. ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ ഇന്നു ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. രണ്ട് ദിവസമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ചേരിതിരിഞ്ഞ് നടത്തുന്ന ഏറ്റുമുട്ടല്‍ വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വഴിമാറുകയും, കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുകയും ചെയ്തു. ഇരുമ്പ് ദണ്ഡുകളും മുളവടികളും കൊണ്ടുള്ള ആക്രമണങ്ങളും വെടിവയ്പും കല്ലേറും കടകള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തീവച്ചു.സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് അയവില്ല. പൊലീസുകാര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമങ്ങളും കൊള്ളിവയ്പും തടയുന്നതില്‍ പൊലീസ് നിഷ്‌ക്രിയമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category