1 GBP = 93.00 INR                       

BREAKING NEWS

ഞങ്ങള്‍ ഇങ്ങ് എടുത്ത് കെട്ടോ! മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കേരളാ പൊലീസ്; മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് വീഡിയോ പങ്കുവച്ചത് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രന്‍; വീഡിയോയില്‍ നിറഞ്ഞത് അസഭ്യവര്‍ഷവും; അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ട്രോളുമായി പൊലീസും; പന്തളം ജിയുടെ പകരക്കാരനെന്ന് സോഷ്യല്‍ മീഡിയ; ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി കെ.ടി ജലീലും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഡല്‍ഹി കലാപ പശ്ചാത്തലത്തില്‍ മതസ്പര്‍ദ്ധത വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ച യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി പൊലീസ്. ഫേസബുക്കിലൂടെ അപകീര്‍ത്തികരമായ സംഭാഷണം നടത്തുകയും ചെയ്ത അട്ടപ്പാടി പടിഞ്ഞാറേക്കര വീട്ടില്‍ ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിലായിരുന്നു ശ്രീജിത്തിന്റെ വീഡിയോ. മുസ്ലിം ജനതയെ കടന്നാക്രമിച്ചാണ് മതവിദ്വേഷകരമായ പ്രസംഗം ഇയാള്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയത്. ഷാഹിന്‍ബാഗിലെ സമരക്കാരെ വിമര്‍ശിച്ചാണ് രംഗത്തെത്തിയിത്. വീഡിയോ വിവാദത്തില്‍ നിറഞ്ഞതോടെയാണ് ഇയാള്‍ക്കെതിരെ സൈബര്ഡ സെല്ലിലും പരാതിയെത്തിയത്. പന്തളം ജി മോഡല്‍ ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു ഇയാളുടെ ഷോ. മോദി സര്‍ക്കാരിനെ പുകഴ്ത്തിയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ പുറത്താക്കണമെന്നുമാണ് ഇയാള്‍ വീഡിയോയിലൂടെ പറഞ്ഞത്.

സമരക്കാരെ വെടിവെക്കണമെന്നും ഇയാള്‍ വീഡിയോയിലൂടെ പറയുന്നുണ്ട്. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് നിമിഷങ്ങള്‍ക്കുള്ളിലാണ് സൈബര്‍സെല്‍ നടപടി സ്വീകരിക്കുന്നതും അട്ടപ്പാടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നതും. ഇതോടെ കേരളാ പൊലീസിനും നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പൊലീസിന്റെ സൈബര്‍ വിഭാഗം തന്നെ ട്രോളുമായി എത്തിയിട്ടുണ്ട്. മതവിദ്വേഷപ്രസംഗം നടത്തുന്ന ഇയാളെ കാണിച്ച് കൊണ്ട് ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങളും ട്രോള്‍ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. സംസ്ഥാനത്തുടനീളം ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പൊലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീലും രംഗത്തെത്തി.

കേരളത്തില്‍ മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍. വര്‍ഗീയ പ്രചാരണം നടത്തിയതിന് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത വിവരം പങ്കുവച്ചുകൊണ്ടാണ് മന്ത്രി ഇത് പറഞ്ഞത്. 'ഇത് ഡല്‍ഹിയോ യു.പിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്. ഒരു നായകനുണ്ട്.'- അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കലാപത്തില്‍ നടക്കുന്ന അക്രമങ്ങളെ പ്രകീര്‍ത്തിച്ചും മുസ്ലിം സമുദായത്തിനെ അധിക്ഷേപിച്ച് വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകനെ അഗളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ട്രംപ് പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കുള്ള മരുന്ന വെച്ചിട്ടുണ്ടെന്നായിരുന്നു മുസ്ലിം വിഭാഗത്തെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

കെ.ടി ജലീലിന്റെ കുറിപ്പ്:
ഇത് കേരളമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കേരളം. സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുക തന്നെചെയ്യും. ഡല്‍ഹിയെ കണ്ട് പിണറായിയോട് പഠിക്കാന്‍ പറഞ്ഞവര്‍ക്കാണ് തെറ്റിയത്. ഒരാളെയും കൈവിടില്ല സര്‍ക്കാര്‍. തേനില്‍ പൊതിഞ്ഞ വിഷവുമായി കുളംകലക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സമുദായപ്പാര്‍ട്ടികളെയും വിടുവായത്തം പറയുന്ന അവയുടെ നേതാക്കളെയും വിശ്വസിച്ചിറങ്ങി എന്തെങ്കിലും സംഭവിച്ചാല്‍ അവരാരും രക്ഷക്കെത്തില്ല.

കേരളത്തില്‍ സമുദായ സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ച ശ്രീജിത് രവീന്ദ്രനെന്ന യുവാവിനെ IPC 153 (A) വകുപ്പ് പ്രകാരം അഗളി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാലി ഉഥഎക യൂണിറ്റ് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അധികം വൈകാതെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കോടതിയാണ് റിമാന്‍ഡ് തീരുമാനിക്കേണ്ടത്. മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഒരാളെയും അനുവദിക്കല്ല. ഇത് ഡല്‍ഹിയോ യു.പിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്. ഒരു നായകനുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category