1 GBP = 93.00 INR                       

BREAKING NEWS

ഗുരുവായൂര്‍ കണ്ണന്റെ തിടമ്പേറ്റാന്‍ ഇനി പത്മനാഭനില്ല! ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍; ചരിഞ്ഞത് ഒരു ഉത്സവത്തിനു കേരളത്തില്‍ ഒരു ആനക്ക് കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍ ഏക്കത്തുക ലഭിച്ച ശാന്തശീലനായ ക്ഷേത്രോത്സവങ്ങളിലെ പ്രിയപ്പെട്ട ഗജചക്രവര്‍ത്തി; വാര്‍ദ്ധക്യത്തിന്റെ ആകുലതകളില്‍ വലഞ്ഞ ഗജകേസരിയുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ ആനപ്രേമികള്‍; തലയെടുപ്പിന്റെ തമ്പുരാന്‍ ഇനി ഓര്‍മ്മകളില്‍!

Britishmalayali
kz´wteJI³

തൃശൂര്‍: ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. രോഗബാധിതനായി കുറേ കാലമായി ആനക്കോട്ടയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് പത്മനാഭന്‍ ചരിഞ്ഞത്. ദേവസ്വത്തിലെ തല മുതിര്‍ന്ന ആനയായയാണ് പത്മനാഭന്‍.രണ്ടാഴ്ചയായി അവശനിലയില്‍ ആയിരുന്നു. 85 വയസുണ്ട്. ചികിത്സ നല്‍കിയിട്ടും താടിയിലും അടിവയറ്റിലുമുള്ള നീര് കുറഞ്ഞിരുന്നില്ല. രക്തത്തില്‍ ശ്വേത രക്താണുക്കളുടെ അളവ് വളരെ കൂടുതലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ വീര്യമേറിയ ആന്റിബയോട്ടിക് നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ ഫലിക്കാതിരിക്കുന്നതിനു പ്രായവും ഒരു ഘടകമാണ്. തൃശൂര്‍ പൂരത്തിന് പാറമേക്കാവിന്റെ തിടമ്പെടുക്കുന്ന സ്ഥിരം സാന്നിധ്യമായിരുന്നു പത്മനാഭന്‍.

ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂര്‍ പത്മനാഭന്‍. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയായുള്ള ആനയാണിത്. 1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂരില്‍ നടയിരുത്തിയത്. തൃശൂര്‍ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പത്മനാഭന്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു.ഒരു ഉത്സവത്തിനു കേരളത്തില്‍ ഒരു ആനക്ക് കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. ഏപ്രിലില്‍ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ് വല്ലങ്ങി ദേശം പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു (രൂപ. 2,22,222/) രൂപ ഏക്കത്തുക നല്‍കിയത്.

ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 2007 ജനുവരി ഒന്നുമുതല്‍ ഗജരത്നം പത്മനാഭനെ പുറമെയുള്ള എഴുന്നെള്ളിപ്പുകള്‍ക്ക് അയച്ചിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2011 മാര്‍ച്ച് 01ന് നടന്ന ഉത്രാളിക്കാവ് പൂരത്തിന് പത്മനാഭന്‍ വടക്കാഞ്ചേരി ദേശത്തിനു വേണ്ടി തിടമ്പേറ്റി. 2011 ഒക്ടോബര്‍ മാസത്തില്‍ പത്മനാഭന്റെ ആരോഗ്യവര്‍ധന കണക്കിലെടുത്ത് പുറംഎഴുന്നള്ളിപ്പിന് അയയ്ക്കാനുള്ള ദൂരപരിധി 30 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി ദേവസ്വം ഭരണസമിതി ഉയര്‍ത്തി.. ഇതിനു ശേഷം പത്മനാഭന്റെ ആദ്യത്തെ എഴുന്നള്ളത് ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മഹാക്ഷേത്രത്തില്‍ ആയിരുന്നു.ഗുരുവായൂര്‍ ഏകാദശിയോടനുബന്ദിച്ചു ദശമി നാളില്‍ നടക്കുന്ന ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് കേശവന്റെ പ്രതിമയില്‍ മാല ചാര്‍ത്തുന്നത് പത്മനാഭനായിരുന്നു.

ഗുരുവായൂര്‍ ദേവസ്വം 2002-ല്‍ പത്മനാഭന് ഗജരത്നം പട്ടം നല്‍കി ആദരിച്ചു.2009 ജനുവരി പതിനൊന്നാം തിയതി, ഞായറാഴ്ച തൃശ്ശൂരില്‍ അഖില കേരള ആന ഉടമ സംഘം നടത്തിയ ഒരു ചടങ്ങില്‍ വെച്ച് അന്നത്തെ കേരള നിയമസഭാ സ്പീക്കര്‍ ആയിരുന്നു കെ. രാധാകൃഷ്ണന്‍ പത്മനാഭന് ഗജ ചക്രവര്‍ത്തി പട്ടം നല്‍കി ആദരിച്ചത്. ചടങ്ങില്‍ സന്നിഹിതനായിരുന്ന അന്നത്തെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്പീക്കറില്‍ നിന്ന് ഈ പട്ടം സ്വീകരിച്ചത്.

നിലമ്പൂര്‍ കാട്ടില്‍ നിന്നെത്തിയ ആനക്കൂട്ടി! ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ടവന്‍
1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂരില്‍ നടയിരുത്തിയത്. ഐശ്വര്യം നിറഞ്ഞ മുഖവിരിവുള്‍പ്പെടെ ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൊമ്പന്‍ ആന പ്രേമികളുടെ പ്രിയങ്കരനായിരുന്നു. നിലമ്പൂര്‍ കാടുകളില്‍ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയില്‍ നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സ് വാങ്ങി ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത്. 14-ാം വയസ്സില്‍പത്മനാഭന്‍ ഗുരുവായൂരെത്തി. 2004ല്‍ ദേവസ്വം 'ഗജരത്നനം' ബഹുമതി നല്കി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍

തൃശൂര്‍ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പത്മനാഭന്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു. ശാന്തസ്വഭാവിയായ പത്മനാഭന് ക്ഷേത്രാചാരങ്ങളുമായി ഇണങ്ങി ചേരാന്‍ പെട്ടെന്ന് കഴിഞ്ഞു. ഒറ്റപ്പാലം ഇ.പി. സഹോദരങ്ങളാണ് പത്മനാഭനെ ഗുരുവായൂരില്‍ നടക്കിരുത്തിയത്. ഗുരുവായൂര്‍ കേശവന്റെ ഏകഛത്രാധിപത്യത്തിനു തിരശ്ശീല വീണതോടെ പുന്നത്തൂര്‍ ആനക്കോട്ടയുടെ രാജസിംഹാസനത്തിലേക്കും ഗുരുവായൂരപ്പന്റെ പ്രതിപുരുഷ പദവിയിലേക്കും ഉയര്‍ത്തപ്പെട്ട പത്മനാഭന്‍ പിന്നീട് ആനപ്രേമികളുടെ പ്രിയപ്പെട്ടവനായി.

2004ഏപ്രില്‍ നടന്ന നെന്മാറ വല്ലങ്ങി വേലയില്‍ ഒറ്റ ദിവസത്തെ ഉത്സവയെഴുന്നള്ളിപ്പിനായ് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു (2,27,227) രൂപക്ക് വല്ലങ്ങി വിഭാഗക്കാര്‍ ലേലം പിടിച്ച പത്മനാഭന് ഏറെ ചര്‍ച്ചകളിലെത്തിയ ആനയാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയുടെ അടിവയറ്റിലും താടിയിലും നീര് ഉണ്ടായത് ഗുരുതര ആരോഗ്യ പ്രശ്‌നമായി മാറി. രക്തത്തില്‍ ശ്വേത രക്താണുക്കള്‍ വളരെ വലിയ അളവിലായി. ആനയുടെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുമുണ്ടായിരുന്നു.

തിങ്കളാഴ്ച മുതല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ആനയ്ക്ക് നല്‍കി തുടങ്ങിയെങ്കിലും അതൊന്നും ഫലിച്ചില്ല. ആറു മണിക്കൂര്‍ ഇടവെട്ട് ഡോക്ടര്‍മാര്‍ ആനയെ പരിശോധിക്കുകയും ചെയ്തു. അസമില്‍ നിന്നുള്ള വിദഗ്ധ വെറ്റിനറി ഡോക്ടറെ ചികിത്സയ്ക്കായി എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്ത്മനാഭന്റെ വിടവാല്‍. ഒരു ഉത്സവത്തിനു കേരളത്തില്‍ ഒരു ആനക്ക് കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍ ഏക്കത്തുക ലഭിച്ചത് പത്മനാഭനാണ്. ഗജരത്‌നം, ഗജചക്രവര്‍ത്തി തുടങ്ങിയ പട്ടങ്ങളും പത്മനാഭനെ തേടിയെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category