1 GBP = 102.00 INR                       

BREAKING NEWS

അടച്ചിട്ട കോടതി മുറിക്കുള്ളില്‍ ശ്വാസം മുട്ടി ദിലീപ് ഇരുന്നത് മഞ്ജു വാര്യര്‍ എന്ന നടിയുടെ ആത്മവിശ്വാസത്തിന് മുന്നില്‍ തളര്‍ന്നുപോയതുകൊണ്ടാണോ? ഒരു പെണ്‍കുട്ടിയുടെ മാനത്തിന് വില പറഞ്ഞ നടന്‍ എത്ര ജനപ്രിയന്‍ ആണെങ്കിലും നീതിയുടെ മുമ്പില്‍ തലകുനിക്കുമെന്ന് ഉറപ്പുവരുത്താന്‍ നിലപാടെടുക്കുകയും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത മഞ്ജു അഭിനന്ദനം അര്‍ഹിക്കുന്നു: വെല്‍ഡണ്‍ മഞ്ജു വെല്‍ ഡണ്‍

Britishmalayali
kz´wteJI³

ലയാളത്തിലെ അതിപ്രശസ്തയായ ഒരു നടിയെ ആക്രമിച്ച് കീഴടക്കി ചിലര്‍ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ കോടതിയില്‍ നടക്കുകയാണ്. ആ വിചാരണക്കോടതിയില്‍ ഇന്ന് മലയാളത്തിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ സാക്ഷിപറയാന്‍ പോകുകയുണ്ടായി. ഒപ്പം സിദ്ദിഖ്, ബിന്ദു പണിക്കര്‍ തുടങ്ങിയ നടീനടന്മാരും ഇന്ന് മൊഴികൊടുത്തു. അടച്ചിട്ട കോടതിയില്‍ നടക്കുന്ന വിചാരണയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത് എന്ന് പുറംലോകത്ത് അറിയാന്‍ സാധ്യതയില്ല. മാത്രമല്ല, അടച്ചിട്ട കോടതിയില്‍ നടക്കുന്ന വിഷയങ്ങള്‍ വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യാനും അനുമതിയില്ല.

എന്നാല്‍, കേസിലെ ദിലീപ് അടങ്ങിയ പ്രതികളും സാക്ഷികളും ഇരുവിഭാഗത്തിലെയും അഭിഭാഷകരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അവരില്‍ ചിലരില്‍ നിന്ന് ഇന്ന് കോടതിയില്‍ നടന്നതിനെ കുറിച്ച് കൃത്യമായ ഒരു ധാരണ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, അത് അതേപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനോ അതേകുറിച്ച് ചര്‍ച്ച നടത്തുന്നതിനോ നിയമപരമായി അനുമതി ഇല്ലാത്തതിനാല്‍ അതിന് തുനിയുന്നില്ല. എന്നാല്‍, ഒരുകാര്യം വ്യക്തമാണ്. മഞ്ജു വാര്യര്‍ എന്ന നടി പ്രോസിക്യൂഷനെ വഞ്ചിക്കുമെന്നും തന്റെ എതിരാകാതിരിക്കുന്നതിന് വേണ്ടി ദിലീപിന് അനുകൂലമായി നിലപാട് മാറ്റുമെന്നും ഒക്കെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നവര്‍ നിരാശരാകേണ്ടി വരും. ഇന്ന് മഞ്ജു വാര്യര്‍ അവിടെ എത്തുകയേ ഇല്ലാ എന്ന് കരുതിയവരെ നിരാശരാക്കിക്കൊണ്ട് കോടതി ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കോടതിയില്‍ എത്തുകയും പ്രോസിക്യൂഷനെ കണ്ട് വിശദമായി കാര്യങ്ങള്‍ സംസാരിക്കുകയും ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു എന്നാണ് കോടതിയില്‍ പോയ ചിലരെങ്കിലും ഞങ്ങളോട് വെളിപ്പെടുത്തിയത്.

മഞ്ജു വാര്യര്‍ എന്ന നടിയെ അഭിനന്ദിക്കാതിരിക്കാന്‍ ഒരു നിവൃത്തിയുമില്ല എന്ന് പറയട്ടെ. കാരണം, ഒരു നടിയുടെ മാനത്തിന് വിലയിട്ട നടനാണ് ദിലീപ് എന്ന ജനപ്രിയ നടന്‍. എത്ര ജനപ്രിയന്‍ ആണെങ്കില്‍ കൂടി ഒരു സഹപ്രവര്‍ത്തകയുടെ മാനത്തിന് വിലയിടുക എന്നത് അക്ഷന്തവ്യമായ കുറ്റം തന്നെയാണ്. അങ്ങനെ ചെയ്തു എന്ന് മാത്രമല്ല താന്‍ നിരപരാധിയാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടി സൈബര്‍ ഗുണ്ടകളെ കൊണ്ട് ഓണ്‍ലൈനില്‍ നിരന്തരമായ ആക്രമണങ്ങളും ദിലീപ് ഒരുക്കിയിരുന്നു.


ആ നടിയുടെ ജീവിതം പരിതാപകരമാക്കി മാറ്റിയ ശേഷം ഉന്നതമായ സ്വാധീനവും ബന്ധവും ഉപയോഗിച്ച് എല്ലാം ഒത്തുതീര്‍ത്ത നടന്‍ ദിലീപ് പിന്നെ ചെയ്തത് തന്നെ പഴി പറഞ്ഞ മറുനാടന്‍ അടങ്ങിയ മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും മോശക്കാരാക്കുന്നതിനുള്ള നടപടികളായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിന് മറ്റ് ചില മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുകയും ചെയ്തു. അങ്ങനെ ഒടുവില്‍ കേസിന്റെ വിചാരണ ആയപ്പോള്‍ എല്ലാവരും കരുതിയത് ഗൂഢാലോചന എന്ന തെളിയിക്കാന്‍ പ്രയാസമുള്ള കുറ്റകൃത്യം ദിലീപിന്റെ മേല്‍ തെളിയിച്ചെടുക്കുക പ്രയാസമായിരിക്കും എ്ന്നാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category