1 GBP = 94.20 INR                       

BREAKING NEWS

നോമ്പുകാല നവീകരണ ധ്യാനം ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍

Britishmalayali
സി. ലീനമേരി

ഈ വര്‍ഷം ക്ലിപ്റ്റണ്‍ രൂപത ഇയര്‍ ഓഫ് കമ്മ്യൂണ്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈമാസം 27നും 28നും വൈകുന്നേരം 5. 30 മുതല്‍ 8. 30 വരെ പ്രമുഖ ധ്യാന ഗുരുവും എംഎസ്എഫ്എസ് സഭാംഗത്തിന്റെ ജനറല്‍ സുപ്പീരിയറുമായ ഫാ: എബ്രഹാം വെട്ടുവേലില്‍ ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ നോമ്പുകാല നവീകരണ ധ്യാനം നയിക്കും. ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ധ്യാന പ്രസംഗം, ദിവ്യകാരുണ്യാരാധനയും ഉണ്ടായിരിക്കും. ക്ലിപ്റ്റണ്‍ രൂപതയുടെ സെന്റ് ജോസഫ് കാത്തലിക് ഇടവക ഒരുക്കിയിരിക്കുന്ന ഈ നോമ്പുകാല നവീകരണ ശുശ്രൂഷയില്‍ പങ്കെടുത്ത് ദൈവാനുഗ്രഹത്താല്‍ നിയുവാന്‍ എല്ലാവരെയും ക്ഷണിച്ചു കൊണ്ട് ഇടവക വികാരി ഫാ: പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category