1 GBP = 94.40 INR                       

BREAKING NEWS

പ്രിന്‍സ് ജോര്‍ജും പ്രിന്‍സസ് ഷാര്‍ലറ്റും പഠിക്കുന്ന സ്‌കൂളും പൂട്ടി; അനേകം യുകെ സ്‌കൂളുകള്‍ കൊറോണ ഭീതിയില്‍ അടഞ്ഞു കിടക്കുന്നു; മിക്ക കായിക മത്സരങ്ങളും റദ്ദ് ചെയ്യുന്നു; ഇറ്റലിയിലെ മരണവാര്‍ത്തയില്‍ ഞെട്ടി ബ്രിട്ടനും

Britishmalayali
kz´wteJI³

കൊറോണ ഭീതിയാല്‍ യുകെയില്‍ അടച്ച് പൂട്ടുന്ന സ്‌കൂളുകളുടെ എണ്ണം നാള്‍ക്ക് നാള്‍ പെരുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. വില്യം രാജകുമാരന്റെ മക്കളായ ജോര്‍ജ് രാജകുമാരനും ചാര്‍ലറ്റ് രാജകുമാരിയും പഠിക്കുന്ന ലണ്ടനിലെ തോമസ് ബാറ്റര്‍സീ സ്‌കൂളും ഇത്തരത്തില്‍ പൂട്ടിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കൊലയാളി വൈറസ് പേടിയാല്‍ ബ്രിട്ടനിലെ മിക്ക കായിക മത്സരങ്ങളും റദ്ദ് ചെയ്യുന്നുമുണ്ട്. കൊറോണ ലോകമെമ്പാടും പ്രത്യേകിച്ച് ഇറ്റലിയടക്കമുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സംഹാരതാണ്ഡവമാടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ബ്രിട്ടന്‍ വിറങ്ങലിച്ചിരിക്കുകയാണ്.

ലോകമെമ്പാടുമായി 80,000 പേര്‍ക്ക് കൊറോണ പിടിപെടുകയും 2700ല്‍ അധികം പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബ്രിട്ടന്‍ ജാഗ്രത ശക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് ഭീതി ബ്രിട്ടനിലെ ജീവിതത്തിന്റെ എല്ലാ മേഖലയിലും പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ദിവസം തോറും യൂറോപ്പിലാകമാനം നൂറു കണക്കിന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇറ്റലിയില്‍ 11 പേര്‍ കൊറോണ ബാധിച്ച് മരിച്ചതും ബ്രിട്ടനെ ആശങ്കയിലാക്കിയിരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് പുറമെ പ്രധാനപ്പെട്ട നിരവധി വ്യാപാര സ്ഥാപനങ്ങളും രാജ്യത്ത് അടഞ്ഞ് കിടക്കുകയാണ്. നടക്കേണ്ടിയിരുന്ന കായിക മത്സരങ്ങളില്‍ മിക്കവയും റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുമുണ്ട്.

കൊറോണ ഭീതിയാല്‍ ബ്രിട്ടനില്‍ ഇതുവരെ 30ല്‍ അധികം സ്‌കൂളുകളാണ് അടച്ചിട്ടിരിക്കുകയാണ്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന നിരവധി കുട്ടികളെ സ്വയം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ച് വീടുകളിലേക്ക് പറഞ്ഞയക്കുന്ന സ്‌കൂളുകളും നിരവധിയാണ്. കൊറോണ സമ്പര്‍ക്കമുണ്ടായെന്ന സംശയത്താല്‍ 160 ബ്രിട്ടീഷുകാരെ ടെനെറൈഫിലെ ഹോട്ടലില്‍ ക്വോറന്റ്‌റീന് വിധേയമാക്കിയിരുന്നു. കൊറോണ ഭീതി കാരണം മില്യണ്‍ കണക്കിന് പേരുടെ യാത്രകളാണ് താറുമാറായിരിക്കുന്നത്. ഒരു തൊഴിലാളിക്ക് കൊറോണയുണ്ടെന്ന സംശയം ബലപ്പെട്ടതിനാല്‍ യുഎസ് ഓയില്‍ കമ്പനിയായ ചെവ്റോണ്‍ തങ്ങളുടെ ലണ്ടന്‍ ഹെഡ്ക്വാര്‍ട്ടേര്‍സില്‍ നിന്നും ഏതാണ്ട് 3000ത്തോളം ബ്രിട്ടീഷ് ജീവനക്കാരെയാണ് വീടുകളിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയച്ചിരിക്കുന്നത്.

കൊറോണ ഭീതിയാല്‍ അയര്‍ലണ്ട് ഇറ്റലിയുമായി ഡബ്ലിനില്‍ വച്ച് നടത്താനിരുന്ന സിക്സ് നാഷന്‍സ് റഗ്ബി മാച്ച് വേണ്ടെന്ന് വച്ചിട്ടുണ്ട്. ഇറ്റലിയിലെ ആരാധകര്‍ കൊറോണ വൈറസിനെ അയര്‍ലണ്ടിലേക്ക് എത്തിക്കുമെന്ന ഭയത്താലാണിത്. എന്നാല്‍ മാര്‍ച്ച് 14ന് ഇംഗ്ലണ്ട് റോമുമായി നടത്താനിരിക്കുന്ന മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു തൊഴിലാളിക്ക് കൊറോണ ബാധയുണ്ടോയെന്ന ടെസ്റ്റ് നടക്കുന്നതിനാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ലണ്ടനിലെ ഫിറ്റ്സ്റോവിയ ഏരിയയിലെ ഒരു ഓഫീസ് ബില്‍ഡിംഗ് അടച്ചിരുന്നു. ജോര്‍ജും ഷാര്‍ലറ്റും പഠിക്കുന്ന സ്‌കൂളിലെ നാലു കുട്ടികള്‍ക്ക് കൊറോണ ബാധയുണ്ടെന്ന സംശയത്താല്‍ ഇവരെ ടെസ്റ്റിന് വിധേയമാക്കി ഫലത്തിനായി കാത്തിരിക്കുകയാണ്. ഇവരെ വീടുകളിലേക്ക് നേരത്തെ തന്നെ പറഞ്ഞയച്ചിരുന്നു.

ഫ്രാന്‍സില്‍ ഇന്നലെ മറ്റൊരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചിരുന്നു. ഗ്രീസ്, നോര്‍ത്ത് മാസിഡോണിയ, എന്നീ രാജ്യങ്ങളില്‍ കൂടി ഏറ്റവും പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ യുകെയില്‍ 13 പേര്‍ക്കാണ് കൊറോണ പിടിപെട്ടിരിക്കുന്നത്. ഫ്രാന്‍സില്‍ 17 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. സ്പെയിനില്‍ 12 പേര്‍ക്കും സ്വിറ്റ്സര്‍ലണ്ടില്‍ ഒരാള്‍ക്കും രോഗം ബാധിച്ചു. ഇറ്റലിയില്‍ 458 പേര്‍ക്ക് കൊറോണ ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. ഗ്രീസില്‍ ഒരു കേസും ക്രൊയേഷ്യയിലും ഓസ്ട്രിയയിലും രണ്ട് കേസുകളും ജര്‍മനിയില്‍ 18 കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബെല്‍ജിയത്തിലും സ്വീഡനിലും ഫിന്‍ലന്‍ഡിലും ഓരോരുത്തര്‍ വീതം കൊറോണ ബാധിതരാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category