1 GBP = 94.20 INR                       

BREAKING NEWS

ഉടനെയെങ്ങാനും നിങ്ങള്‍ നാട്ടിലേക്ക് പോകാനോ നാട്ടില്‍ നിന്ന് മടങ്ങാനോ പദ്ധതി ഇടുന്നുണ്ടോ? എങ്കില്‍ യാത്ര നടക്കണമെന്നില്ല; വിമാന സര്‍വീസുകളില്‍ പലതും നോക്കി നില്‍ക്കുമ്പോള്‍ ഇല്ലാതാകുന്നു

Britishmalayali
kz´wteJI³

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  മില്യണ്‍ കണക്കിന് ബ്രിട്ടീഷുകാരുടെ ഹോളിഡേ പദ്ധതികള്‍ തകിടം മറിയുമെന്ന് മുന്നറിയിപ്പ്. കൊറോണ ഭീതിയാല്‍ വിമാന സര്‍വീസുകളില്‍ പലതും നോക്കി നില്‍ക്കുമ്പോള്‍ ഇല്ലാതാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് ഉയര്‍ന്നിരിക്കുന്നത്. അതിനാല്‍ ബ്രിട്ടനില്‍ ജീവിക്കുന്ന നിങ്ങള്‍ ഉടനെയെങ്ങാനും നാട്ടിലേക്ക് പോകാനോ അല്ലെങ്കില്‍ നാട്ടില്‍ നിന്നും ബ്രിട്ടനിലേക്ക് മടങ്ങാനോ പദ്ധതി ഇടുന്നുവെങ്കില്‍ യാത്ര നടക്കണമില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.

ബ്രിട്ടീഷ് എയര്‍വേസ് ഇന്നലെ ഇറ്റലിയിലെ മിലാനിലേക്കുള്ള നിരവധി  വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇറ്റലിയില്‍ കൊറോണ പടര്‍ന്ന് പിടിച്ച് മരണങ്ങളേറിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവിടേക്ക് പോകാന്‍ യാത്രക്കാര്‍ വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. സ്പെയിന്‍, ഫ്രാന്‍സ്, ക്രൊയേഷ്യ, ഓസ്ട്രിയ, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ പുതിയതായി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ അവിടങ്ങളിലേക്ക് പോകുന്നവരും കുറയുമെന്ന ഭയം വിമാനക്കമ്പനികളെ ബാധിച്ചിട്ടുണ്ട്. തല്‍ഫലമായി ഇവിടങ്ങളിലേക്കുള്ള അനേകം വിമാന സര്‍വീസുകളും വെട്ടിക്കുറയ്ക്കാന്‍ സാധ്യതയേറെയാണ്.

യൂറോപ്പില്‍ കൊറോണ ഏറ്റവും അധികം സംഹാരതാണ്ഡവമാടി ഭൂഖണ്ഡത്തിന് തന്നെ വന്‍ ഭീഷണിയുയര്‍ത്തുന്ന രാജ്യമായി ഇറ്റലി മാറിയിരിക്കുന്നു. ഇവിടെ ഇതുവരെ മൊത്തത്തില്‍ 458 പേര്‍ക്ക് കൊറോണ ബാധിക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.ഗ്രീസ്, നോര്‍ത്ത് മാസിഡോണിയ, ജോര്‍ജിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഇതാദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചത് വന്‍ ആശങ്കയാണ് പടര്‍ത്തുന്നത്. ഇതിന് പുറമെ ബ്രസീലിലും ഇന്നലെ ആദ്യത്തെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും കൊറോണ ബാധ പടര്‍ന്നിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇതുവരെയായി 78,073 പേര്‍ക്ക് രോഗമുണ്ടാവുകയും 2715 പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. സൗത്ത് കൊറിയയില്‍ 1261 പേര്‍ക്ക് രോഗം ബാധിക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാനില്‍ 172 പേര്‍ക്ക് വൈറസ് ബാധയുണ്ടാവുകയും മൂന്നു പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു. തായ് വാനില്‍ 32 പേര്‍ക്ക് വൈറസ് ബാധിച്ച് ഒരാളാണ് മരിച്ചിരിക്കുന്നത്. ഹോംഗ്കോംഗില്‍ 89 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഫിലിപ്പീന്‍സില്‍ മൂന്ന് പേര്‍ രോഗികളായപ്പോള്‍ ഒരാള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

ഇറാനില്‍ 139 പേര്‍ക്ക് കൊറോണ പിടിച്ചപ്പോള്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി.പാക്കിസ്ഥാനില്‍ രണ്ടും തായ്ലന്‍ഡില്‍ 40ഉം മലേഷ്യയില്‍ 22ഉം ഇന്ത്യയില്‍ മൂന്നും പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഇതുവരെ മരണമുണ്ടായിട്ടില്ല.  ഡയമണ്ട് പ്രിന്‍സസില്‍ 705 പേരെ രോഗം ബാധിച്ചപ്പോള്‍ നാല് പേരാണ് മരിച്ചത്.ഇത്തരത്തില്‍ ചില രാജ്യങ്ങളില്‍ മരണസംഖ്യയും രോഗവ്യാപനവും അനുദിനം പെരുകുന്ന സാഹചര്യത്തില്‍ അവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും മറ്റും തീര്‍ത്തും ഇല്ലാതാവുകയും ഒറ്റപ്പെടുകയും ചെയ്യുമെന്ന ആശങ്കയും ശക്തമാണ്.

ചുമയോ ജലദോഷമോ ഉള്ളവര്‍ യാത്ര ചെയ്യരുതെന്ന കടുത്ത നിര്‍ദേശം യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. യൂറോപ്പിലെ കൊറോണ ബാധ ടൂറിസം ഇന്റസ്ട്രിയുടെ നട്ടെല്ലൊടിക്കുമെന്നാണ് എക്സ്പര്‍ട്ടുകള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള എയര്‍ലൈന്‍ കമ്പനികള്‍ കൊറോണ കാരണം 23 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് അഭിമുഖീകരിക്കുന്നത്. ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള 11 പട്ടണങ്ങളിലേക്കുളള യാത്ര കഴിയുന്നതും ഒഴിവാക്കണമെന്നാണ്  ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് പൗരന്മാര്‍ക്ക് കടുത്ത നിര്‍ദേശമേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category