1 GBP = 93.00 INR                       

BREAKING NEWS

ഉംറ നിര്‍വഹിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ; മക്കയിലേക്കും മദീനയിലേക്കും തല്‍ക്കാലം വിശ്വാസികള്‍ക്ക് പ്രവേശനമില്ല; കൊറോണ പടര്‍ന്ന് തുടങ്ങിയതോടെ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചപ്പോള്‍ തീര്‍ത്ഥാടകര്‍ക്കും നിരോധനം; സൗദി വിദേശികള്‍ക്ക് മുമ്പില്‍ വാതിലടക്കുമ്പോള്‍

Britishmalayali
kz´wteJI³

ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉംറ നിര്‍വഹിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന കടുത്ത തീരുമാനവുമായി സൗദി അറേബ്യ രംഗത്തെത്തി. ഇതിന്റെ ഭാഗമായി മക്കയിലേക്കും മദീനയിലേക്കും തല്‍ക്കാലം വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. കൊറോണ പടര്‍ന്ന് തുടങ്ങിയതോടെ സന്ദര്‍ശകര്‍ക്ക് സൗദി കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചപ്പോള്‍ തീര്‍ത്ഥാടകര്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ സൗദി വിദേശികള്‍ക്ക് മുമ്പില്‍ വാതിലടക്കുമ്പോള്‍ നിരവധി പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.

ഇത് സംബന്ധിച്ച അറിയിപ്പ് ഒരു പ്രസ്താവനയിലൂടെ സൗദിയിലെ മ വിദേശകാര്യ മന്ത്രാലയമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അംഗീകൃത അന്താരാഷ്ട്ര നിലവാരങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ തീര്‍ത്ഥാടകര്‍ക്ക് താല്‍ക്കാലിക നിരോധനം മക്കയിലേക്കും മദീനയിലേക്കും ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഉംറയ്ക്കും പ്രൊഫെറ്റ് മോസ്‌കിലേക്കുമുള്ള പ്രവേശനത്തിനായി വിദേശികള്‍ക്ക് ഇവിടേക്ക് വരാനാവില്ല. കൊറോണ പടര്‍ന്ന് പിടിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്  പുതിയ നിരോധനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്.

ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിലെ നാഷണല്‍ ഐഡന്റിറ്റി കാര്‍ഡുകളുള്ള പൗരന്‍മാരും സൗദിയില്‍ നിന്നും പുറത്തേക്ക് പോകുന്നതിനും ഇവിടേക്ക് വരുന്നതിനും നിരോധനമുണ്ട്. എന്നാല്‍ വിദേശങ്ങളിലുള്ള സൗദികളെ ഇതില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്. കൊറോണ പടരുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുളള താല്‍ക്കാലിക നിയന്ത്രണങ്ങളാണിതെന്ന് സൗദി ആവര്‍ത്തിക്കുന്നു. കൊറോണ പടര്‍ന്ന് പിടിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന കര്‍ശന നിര്‍ദേശം സൗദിയിലെ വിദേശകാര്യ മന്ത്രാലയം പൗരന്‍മാര്‍ക്കേകിയിട്ടുണ്ട്.

ഹജ്ജിന് ഒരു നിശ്ചിത സമയം മാത്രമേ പോകാന്‍ സാധിക്കുകയുള്ളുവെന്നിരിക്കെ ഉംറയുടെ ഭാഗമായി മെക്കയിലേക്ക് വര്‍ഷത്തില്‍ ഏത് സമയത്തും പോകാന്‍ തീര്‍ത്ഥാടകര്‍ക്ക് സാധിച്ചിരുന്നു. കൊറോണയെ തുടര്‍ന്ന് അതിനാണ് നിരോധനം വന്നിരിക്കുന്നത്. കോടിക്കണക്കിന് മുസ്ലീങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വര്‍ഷം തോറും ഉംറയ്ക്കെത്തിക്കൊണ്ടിരിക്കുന്നത്. പുതിയ നിരോധനം താല്‍ക്കാലികമായാണ് സൗദി ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും കാലങ്ങളായി ഉംറയ്ക്ക് ഒരുങ്ങി അതിന് പുറപ്പെടാനിരുന്ന നിരവധി പേരെ അത് ബാധിക്കുമെന്നുറപ്പാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കേണ്ടിയിരുന്ന നിരവധി കായിക ഇവന്റുകള്‍ കൊറോണ ബാധയെ തുടര്‍ന്ന് റദ്ദാക്കിക്കൊണ്ടിരിക്കുന്ന വേളയിലാണ് സൗദിയുടെ വിലക്ക് നിലവില്‍ വന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category