1 GBP = 93.00 INR                       

BREAKING NEWS

ഭക്ഷണം കഴിക്കുന്നതിന് മുമ്പും യാത്ര കഴിഞ്ഞും 20 സെക്കന്റ് നേരമെങ്കിലും കൈ സോപ്പിട്ട് കഴുകുക; കൊറോണ കാലത്ത് കരുതല്‍ എടുക്കാന്‍ ഉപദേശിച്ച് എന്‍എച്ച്എസ്

Britishmalayali
kz´wteJI³

ബ്രിട്ടനടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതിനെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനുമുളള കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളുമായി എന്‍എച്ച്എസ് ചീഫുമാര്‍ രംഗത്തെത്തി. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ട്രെയിനിലോ ബസിലോ യാത്ര ചെയ്ത് കഴിഞ്ഞും 20 സെക്കന്‍ഡ് എങ്കിലും നേരം കൈ സോപ്പിട്ട് കഴുകണമെന്ന നിര്‍ദേശം ഇതിന്റെ ഭാഗമായി അവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.  കൊറോണയ്ക്കെതിരായുള്ള പബ്ലിക്ക് അവയര്‍നെസ് സ്‌കീം അടുത്ത ആഴ്ച എന്‍എച്ച്എസ് ഇംഗ്ലണ്ട് ലോഞ്ച് ചെയ്യുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും നിര്‍ദേശങ്ങളുമടങ്ങിയ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെയും റേഡിയോയിലൂടെയും രാജ്യമാകമാനം നല്‍കുന്നതായിരിക്കും.

കൊറോണ ബാധയുണ്ടെന്ന് നേരിയ സംശയമുള്ളവരെ പോലും അവരുടെ വീടുകളില്‍ ചെന്ന് പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിനുള്ള സൗകര്യം എന്‍എച്ച്എസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരോട് അകത്തളങ്ങളില്‍ തന്നെ കഴിയാനും പാരാമെഡിക്സിനെ അല്ലെങ്കില്‍ നഴ്സിനെ കാത്തിരിക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരക്കാര്‍ നിരവധി പേര്‍ക്ക് രോഗം പകര്‍ത്താന്‍ സാധ്യതയൊരുക്കിക്കൊണ്ട് സ്വയം ഹോസ്പിറ്റലിലേക്ക് പോകരുതെന്നും എന്‍എച്ച്എസ് നിര്‍ദേശിക്കുന്നു. ഇതിന് പുരമെ 111 ഹെല്‍പ് ലൈനിലേക്ക് കൂടുതല്‍ സ്റ്റാഫുകളെ ലഭ്യമാക്കിക്കൊണ്ടും കൊറോണയെ പ്രതിരോധിക്കുന്നതിന് എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നു. കൊറോണ ബാധിച്ചുവെന്ന് സംശയമുള്ളവര്‍ ഈ നമ്പറിലേക്കാണ് ആദ്യം വിളിക്കേണ്ടത്.

നിലവില്‍ ചൈനയ്ക്ക് പുറത്താണ് കൊറോണ വേഗത്തില്‍ പടരുന്നതെന്നതിനാല്‍ യുകെയും ഇക്കാര്യത്തില്‍ കടുത്ത ഭീഷണി നേരിടുന്നുവെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. യുകെയില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്നതിനായി രാജ്യത്തെ ഡസനോളം സ്‌കൂളുകളാണ് മുന്‍കരുതലായി അടച്ച് പൂട്ടിയിരിക്കുന്നത്. കൊറോണ ബാധിച്ച കുട്ടികള്‍ മറ്റ് നിരവധി കുട്ടികളുമായി അടുത്തിടപഴകുന്നതിലൂടെ രോഗം നിരവധി പേരിലേക്ക് അതിവേഗം പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ മുന്‍കരുതല്‍ നടപടിയെടുത്തിരിക്കുന്നത്.

രോഗലക്ഷണങ്ങളുണ്ടെന്ന നേരിയ സംശയമുണ്ടായാല്‍ പോലും ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ ലീവ് എടുത്ത് സെല്‍ഫ് ഐസൊലേഷന് വിധേയമാകമെന്ന് ഗവണ്‍മെന്റ് ഉറപ്പേകിയിട്ടുണ്ട്. പുതിയ സാഹര്യത്തില്‍ എന്‍എച്ച്എസ് ഹോം ടെസ്റ്റിംഗ് കൊറോണ വൈറസ് സര്‍വീസ് ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ച് വരുന്നുണ്ട്. ഇത് അധികം വൈകാതെ രാജ്യമാകമാനം വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്. ചുമ, ശ്വാസം മുട്ടല്‍, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള ആര്‍ക്കും എന്‍എച്ച്എസിന്റെ 111 ഹെല്‍പ് ലൈനില്‍ വിളിക്കാവുന്നതാണ്. ഇതിനെ തുടര്‍ന്ന് ഒരു ഡിസ്ട്രിക്ട് നഴ്സ് അല്ലെങ്കില്‍ പാരാമെഡികിനെ ഇത്തരം രോഗികള്‍ക്കായി ഏര്‍പ്പാടാക്കി അയക്കുന്നതാണ്.

ഇവര്‍ രോഗികളെന്ന് സംശയിക്കുന്നവരുടെ വീട്ടിലെത്തിയാണ് തുടര്‍ പരിശോധനകള്‍ നടത്തിക്കൊടുക്കുന്നത്. രോഗികള്‍ പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്ത് നിരവധി പേര്‍ക്ക് രോഗം പകര്‍ത്തുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കുന്നതിനാണ് എന്‍എച്ച്എസ് ഈ നടപടിയെടുത്തിരിക്കുന്നത്.  111 ഹെല്‍പ് ലൈനിലേക്കായി എന്‍എച്ച്എസ് കൂടുതല്‍ സ്റ്റാഫുകളെ ഹയര്‍ ചെയ്തിട്ടുണ്ട്. സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനും ആഹ്വാനം ചെയ്യുന്നതാണ് അടുത്ത ആഴ്ച ലോഞ്ച് ചെയ്യാനിരിക്കുന്ന എന്‍എച്ച്എസിന്റെ പബ്ലിക്ക് അവേര്‍നെസ് ക്യാമ്പയിന്‍.

ഫ്ലൂ പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരിലേക്ക് പോലും നിലവില്‍ കൊറോണ വൈറസ് ടെസ്റ്റുകള്‍ വ്യാപിപ്പിക്കുന്ന നടപടിയും എന്‍എച്ച്എസ് സ്വീകരിച്ചിരിക്കുന്നു. 100 ജിപി സര്‍ജറികളിലും എട്ട് ഹോസ്പിറ്റലുകളിലും ഇതിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തിയിരിക്കുന്നു. കൊറോണയെ പ്രതിരോധിക്കുന്നതിനായി ഗവണ്‍മെന്റ് എല്ലാ അത്യാവശ്യ നടപടികളും സ്വീകരിച്ച് വരുന്നുവെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഇന്നലെ കോമണ്‍സില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category