1 GBP = 94.20 INR                       

BREAKING NEWS

റോയിസിന്റെ രണ്ടാം മധുവിധുവിന് മുമ്പേ അടിച്ചു പൊളിക്കാന്‍ സ്‌കോട്‌ലന്റില്‍ ലാന്റ് ചെയ്ത് റിമി ടോമി; മലയാളത്തിന്റെ പ്രിയ ഗായികയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി

Britishmalayali
kz´wteJI³

ഗായിക റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് കഴിഞ്ഞ ദിവസമാണ് മറ്റൊരു വിവാഹം കഴിച്ചത്. റിമി ടോമിയുമായുള്ള വിവാഹ ബന്ധം വേര്‍ പിരിഞ്ഞ റോയ്സിന്റെ രണ്ടാം വിവാഹം ഒരു ഹോട്ടലില്‍ വെച്ചാണ് നടന്നത്. എന്നാല്‍ ഇപ്പോള്‍ റോയിസിന്റെ രണ്ടാം മധുവിധുവിന് മുമ്പേ ഒറ്റയ്ക്ക് ജീവിതം അടിച്ചു പൊളിക്കാന്‍ യൂറോപ്പിലേക്ക് പറന്നിരിക്കുകയാണ് റിമി ടോമി. ബ്രിട്ടന്റെ പ്രവിശ്യയായ സ്‌കോട്ടിഷ് മലനിരകളിലാണ് റിമി ടോമി ഇപ്പോഴുള്ളത്. യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരമാണ് ബ്രിട്ടനിലെ സ്‌കോട്ട്ലന്‍ഡ്.

സ്‌കോട്ട്ലന്റിലെ മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെയും ആരാധകരുമായി അതിന്റ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെയും തിരക്കിലാണ് താരം. യാത്രയുടെ ചിത്രങ്ങള്‍ പതിവു പോലെ ഇന്‍സ്റ്റഗ്രാമിലൂടെ റിമി പങ്കു വച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നടത്തിയ മേഘാലയ യാത്രയുടെ ചിത്രങ്ങളും റിമി ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

സ്‌കോട്ടിഷ് മലനിരകളില്‍ ലാന്‍ഡ് ചെയ്തതിന്റെ തക്കം നിരവധി ചിത്രങ്ങളാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയുടെ ഫോട്ടോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

വലുപ്പം വച്ച് നോക്കുമ്പോള്‍ താരതമ്യേന ചെറുതാണെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ കണ്ടു തീര്‍ക്കാന്‍ കുറച്ചു സമയം ഒന്നും പോരാ. നഗരങ്ങളും ദ്വീപുകളും പര്‍വ്വതങ്ങളും മനോഹരമായ താഴ്വരകളും കൊട്ടാരസമാനമായ കെട്ടിടങ്ങളും എല്ലാം ചേര്‍ന്ന് കണ്ണിനു വിരുന്നൊരുക്കുന്ന ഈ രാജ്യത്തേക്കാണ് നടിയും ഗായികയുമായ റിമി ടോമിയുടെ ഏറ്റവും പുതിയ യാത്ര.

സെലിബ്രിറ്റികളുടെ മാത്രമല്ല, ലോകസഞ്ചാരികളുടെയും സ്വപ്നനഗരമാണ് സ്‌കോട്ട്‌ലന്‍ഡ്. ഇപ്പോള്‍ ഇവിടുത്തെ ഈ മനോഹരമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയാണ് റിമി ടോമി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category