1 GBP = 92.00INR                       

BREAKING NEWS

യുവാവ് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്തത് കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ; ആത്മഹത്യയിലേക്ക് നയിച്ചത് യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ചങ്ങനാശേരി: കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവാവ് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്തു. കഴുത്തില്‍ കുരുക്കിട്ട ശേഷം യുവതിയെ വീഡിയോ കോള്‍ ചെയ്ത യുവാവ് പെണ്‍കുട്ടി കാണ്‍കെ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു. ആലപ്പുഴ ആലിശേരി വാര്‍ഡ് കമ്പിവളപ്പില്‍ ഷംസുദീന്റെ മകന്‍ ബാദുഷയാണ് (24) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടിന് പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിലായിരുന്നു സംഭവം.

ചൊവ്വാഴ്ച രാത്രിയാണ് ബാദുഷ ആത്മഹത്യ ചെയ്തത്. ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു ബാദുഷ. ജോലിക്കു ശേഷം രാത്രി 12ന് മുറിയില്‍ എത്തിയ ബാദുഷ സുഹൃത്തായ യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനിടയില്‍ വിഡിയോ കോളില്‍ എത്തി താന്‍ മരിക്കാന്‍ പോകുന്നു എന്നറിയിച്ച് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

യുവതി ഉടന്‍ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ രാവിലെ കടയുടമ യുവതിയെ തിരിച്ചു വിളിക്കുമ്പോഴാണ് പെണ്‍കുട്ടി സംഭവം ഇയാളോട് പറയുന്നത്. തുടര്‍ന്ന് ലോഡ്ജിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നാണ് മൃതദേഹം താഴെ ഇറക്കിയത്.

ബാദുഷ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിനിടയിലാണ് യുവതിയുമായി സൗഹൃദത്തിലായത്. ഈ യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ബാദുഷയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദില്‍ കബറടക്കി. മാതാവ്: മുംതാസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category