1 GBP = 94.00 INR                       

BREAKING NEWS

ചൈനയെ കാര്‍ന്ന് തിന്നുന്നതിനേക്കാള്‍ വേഗത്തില്‍ കൊറോണ വൈറസ് ഓസ്ട്രേലിയയെ ബാധിക്കും; ചൈനക്കാരേക്കാള്‍ ഏറെപ്പേര്‍ ഓസ്ട്രേലിയയില്‍ മരിക്കും; സാര്‍സിനേയും എബോളയേയും തോല്‍പ്പിച്ച കൊറോണയുടെ ഭീതിയുടെ നേര്‍ചിത്രങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

ചൈനയില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും അവിടെ ഇതുവരെയായി 78,073 പേര്‍ക്ക് കൊറോണ ബാധിക്കുകയും 2715 പേര്‍ മരിക്കുകയും ചെയ്തുവെങ്കിലും ഈ മഹാരോഗം ഓസ്ട്രേലിയയില്‍ നടത്തുന്ന സംഹാരതാണ്ഡവം അതിനേക്കാള്‍ രൂക്ഷമായിരിക്കുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നു. അതായത് ഇത് പ്രകാരം ചൈനയെ കാര്‍ന്ന് തിന്നുന്നതിനേക്കാള്‍ വേഗത്തില്‍ കൊറോണ വൈറസ് ഓസ്ട്രേലിയയെ ബാധിക്കുമെന്നാണ് പ്രവചനം. ഇത് പ്രകാരം ചൈനക്കാരേക്കാള്‍ ഏറെപ്പേര്‍ ഓസ്ട്രേലിയയില്‍ മരിക്കുമെന്നുറപ്പാണ്. സാര്‍സിനേയും എബോളയേയും തോല്‍പ്പിച്ച കൊറോണയുടെ ഭീതിയുടെ നേര്‍ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഓസ്ട്രേലിയയില്‍ ചൈനയിലേതിനേക്കാള്‍ വയോജനങ്ങളുടെ എണ്ണം കൂടുതലായതാണ് ഇതിന് പ്രധാന കാരണം. കൊറോണ ബാധിച്ച് മരിച്ചവരില്‍ കൂടുതലും പ്രായമായവരാണെന്നതും ഓസ്ട്രേലിയയിലെ മരണനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതയേറ്റുന്നുണ്ട്. മുതിര്‍ന്ന ബയോ സെക്യൂരിറ്റി എക്സ്പര്‍ട്ടും യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹെഡ് ഓഫ് ബയോസെക്യൂരിറ്റിയുമായ പ്രഫ. റെയ്ന മാക്ലിന്റിറെയാണ് ഈ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ പ്രായമായവരെ കൂടുതലായി ബാധിക്കുന്നതിന് പ്രധാന കാരണം അവരുടെ പ്രതിരോധ സംവിധാനം വളരെ ദുര്‍ബലമായതിനാലാണെന്നും തെളിഞ്ഞ കാര്യമാണ്.

അക്കാരണത്താല്‍ ഓസ്ട്രേലിയയിലെ വയോജനങ്ങളെ ഈ കൊലയാളി വൈറസ് അതിവേഗം കൊന്നൊടുക്കുമെന്ന ആശങ്കയാണിപ്പോള്‍ ശക്തമായിരിക്കുന്നത്. അതിനാല്‍ ചൈനയിലേതിനേക്കാള്‍ കൊറോണ മരണസംഖ്യ ഓസ്ട്രേലിയയില്‍ സ്വാഭാവികമായും വര്‍ധിക്കുമെന്നുറപ്പാണ്. നിലവില്‍ ഓസ്ട്രേലിയന്‍ ജനസംഖ്യയില്‍ 16 ശതമാനത്തോളം പേര്‍ 65 വയസിന് മേല്‍ പ്രായമുള്ളവരാണ്. എന്നാല്‍ ചൈനയില്‍ ഈ പ്രായത്തിലുള്ളവര്‍ ജനസംഖ്യയുടെ വെറും ഒമ്പത് ശതമാനം മാത്രമാണ്. എന്നിട്ട് പോലും ഇതുവരെയായി ചൈനയില്‍ 2715 പേരാണ് കൊറോണ കാരണം മരണപ്പെട്ടിരിക്കുന്നത്.

കൊറോണ നിലവില്‍ ഓസ്ട്രേലിയയില്‍ പ്രവേശിച്ചിരിക്കുന്നതിനാല്‍ അവിടങ്ങളിലെ പ്രായമായ നിരവധി പേര്‍ ഹോസ്പിറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ പ്രവേശിപ്പിക്കപ്പെടുമെന്നാണ്  റെയ്ന കടുത്ത മുന്നറിയിപ്പേകുന്നത്. പ്രായമായവരെ ഈ രോഗം കൂടുതലായി ബാധിക്കുന്നതിനാല്‍ ഓസ്ട്രേലിയയില്‍ മരണസംഖ്യ വര്‍ധിക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ച് വെളിപ്പെടുത്തുന്നു. കൊറോണ ഓസ്ട്രേലിയിയല്‍ പടരുന്നതിനെ തുടര്‍ന്ന് ഹോസ്പിറ്റലുകള്‍ക്ക് മേലുള്ള സമ്മര്‍ദം വര്‍ധിക്കുമെന്നും എക്സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.

ഈ ഒരു സാഹചര്യത്തില്‍ കൊറോണ ബാധിതരെ കാണാന്‍ അടുത്ത ബന്ധുക്കളെ പോലും അനുവദിക്കില്ലെന്നും രോഗികളെ കര്‍ക്കശമായ രീതിയില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കുമെന്നുമാണ് ഓസ്ട്രേലിയയിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ പോള്‍ കെല്ലി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ 23 പേര്‍ക്കാണ് ഓസ്ട്രേലിയയില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവരുടെ സംഖ്യ വര്‍ധിക്കുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ ഉയര്‍ത്തിയിരിക്കുന്നത്.

മരണസംഖ്യയില്‍ സാര്‍സിനേയും എബോളയേയും തോല്‍പ്പിച്ച് കൊറോണയുടെ സംഹാരതാണ്ഡവം
നിലവില്‍ സാര്‍സ്, എബോള, മെര്‍സ് എന്നീ മഹാരോഗങ്ങളെ തോല്‍പ്പിച്ചാണ് കൊറോണ മരണം വിതച്ച് ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന പുതിയ വീഡിയോ ആനിമേഷന്‍ പുറത്ത് വന്നു. ഫെബ്രുവരി 12നാണ് പ്രൊഡക്ഷന്‍ കമ്പനിയായ അബാകാബ ഇത് സംബന്ധിച്ച വീഡിയോ ആനിമേഷന്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. മേല്‍പ്പറഞ്ഞ രോഗങ്ങളുടെ വ്യാപനവും കൊറോണയുടെ വ്യാപനവും ഈ ആനിമേഷനില്‍ വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ആദ്യം കൊറോണ എബോള, സാര്‍സ്, സ്വിനെ ഫ്ലൂ എന്നിവയേക്കാള്‍ സാവധാനത്തിലായിരുന്നു പടര്‍ന്നിരുന്നത്.

എന്നാല്‍ രോഗം പൊട്ടിപ്പുറപ്പെട്ട് 41ാം ദിവസം എബോള ബാധിച്ചത് 243 പേര്‍ക്കായിരുന്നു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം അഥവാ മെര്‍സ് 41ാം ദിനം ബാധിച്ചത് 182 പേര്‍ക്കും  സ്വിനെ ഫ്ലൂ ബാധിച്ചത് 520 പേര്‍ക്കും സാര്‍സ് ബാധിച്ചത് 3600 പേര്‍ക്കുമായിരുന്നു. എന്നാല്‍ പൊട്ടിപ്പുറപ്പെട്ട് 41 ദിനമായപ്പോഴേക്കും എബോള ലോകമാകമാനം ബാധിച്ചത് അതായത് ഫെബ്രുവരി 12ന് കൊറോണ ബാധിതരുടെ എണ്ണം 41,700 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നതെന്ന് ഈ ആനിമേഷന്‍ വെളിപ്പെടുത്തുന്നു. ചൈനയില്‍ നിന്നും കൊറോണ അതിവേഗമാണ് മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നതെന്നാണ് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ വെളിപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category