1 GBP = 93.00 INR                       

BREAKING NEWS

നഴ്സാവാന്‍ ബിരുദം നിര്‍ബന്ധമാക്കിയതോടെ യുഎഇയില്‍ ജോലി നഷ്ടമായത് മലയാളി നഴ്സുമാര്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ക്ക്; എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയില്‍ നിന്നും ഒറ്റയടിക്ക് ജോലി നഷ്ടമായത് 200ലേറെ നഴ്സുമാര്‍ക്ക്; ജോലി നഷ്ടമായവരില്‍ കൂടുതലും മലയാളികള്‍: നഴ്സിങ് ഡിപ്ലോമക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാന്‍ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ തൊഴില്‍ നഷ്ടമായ മലയാളി നഴ്സുമാര്‍

Britishmalayali
kz´wteJI³

ഷാര്‍ജ: യുഎഇയില്‍ നഴ്സായി ജോലി ചെയ്യാന്‍ ബിരുദം നിര്‍ബന്ധമാക്കിയതോടെ ജോലി പോയത് നിരവധി മലയാളി നഴ്സുമാര്‍ക്ക്. ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാര്‍ക്ക് നഴ്‌സിങ് ബിരുദം നിര്‍ബന്ധമാക്കിയതോടെയാണ് നൂറു കണക്കിന് മലയാളി നഴ്സുമാര്‍ക്ക് അടക്കം അനേകം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമായത്. ഇതോടെ നല്ല ജീവിതം സ്വപ്നം കണ്ട് ഗള്‍ഫിലേക്ക് ചേക്കേറി നഴ്സിങ് രജിസ്ട്രേഷന്‍ എടുത്ത അനേകം നഴ്സുമാരുടെ അവസ്ഥ പരിതാപകരമായി. അറിയാവുന്ന ഒരേ ഒരു തൊഴില്‍ നഷ്ടമായതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അസ്ഥയിലാണ് മലയാളി നഴ്സുമാര്‍.

രജിസ്‌ട്രേഡ് നഴ്‌സുമാരുടെ ചുരുങ്ങിയ യോഗ്യത ബാച്ചിലേഴ്‌സ് ബിരുദമാക്കിയതാണ് വിനയായത്. യു.എ.ഇ.യിലെ വടക്കന്‍ എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയില്‍നിന്നും ഒറ്റയടിക്ക് 200-ലേറെ നഴ്‌സുമാര്‍ക്കാണ് ബി.എസ്സി. ബിരുദമില്ലാത്തതിനാല്‍ ജോലി നഷ്ടമായത്. ജോലി നഷ്ടപ്പെട്ടവര്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നതാണ് മറ്റൊരു വസ്തുത. തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള 10 വര്‍ഷത്തിലധികമായി യു.എ.ഇ.യില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടമായവരില്‍ പലരും യുഎഇയില്‍ തന്നെ ബ്രിഡ്ജ് കോഴ്സ് ചെയ്ത് ബിരുദം നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും നിയമം വില്ലനായിരിക്കുകയാണ്. കേരളത്തിന് പുറത്തുനിന്നുള്ള നഴ്സിങ് ഡിപ്ലോമ തുല്യതസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളായി യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നില്ല. ഇതാണ് തിരിച്ചടിയായിരിക്കുന്നത്. മലയാളി നഴ്സുമാരില്‍ ഭൂരിഭാഗവും കേരളത്തിന് വെളിയില്‍ നഴ്സിങ് പഠിച്ചവരാണ്. ഇതോടെ ജോലിയും പഠനത്തിന് വേണ്ടി മുടക്കിയ പണവും നഷ്ടമായ അവസ്ഥയിലാണ് മലയാളി നഴ്സുമാര്‍.

ജോലി നഷ്ടമായ നഴ്‌സുമാരില്‍പലരും കുടുംബത്തോടൊപ്പം യു.എ.ഇ.യില്‍ കഴിയുന്നവരാണ്. ജോലി നഷ്ടമായതോടെ ഇവരുടെ മക്കളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാവുന്ന അവസ്ഥയാണ്. ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന ഒട്ടേറെ നഴ്‌സുമാര്‍ ചൊവ്വാഴ്ച അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലെത്തി അധികൃതരുടെ സഹായം തേടി. കേരള സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്കയുടെ പ്രതിനിധി അഡ്വ. ഫെമിന്‍ പണിക്കശ്ശേരി, സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ് എന്നിവര്‍ നഴ്‌സുമാര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തു.

2018 മുതല്‍ തന്നെ യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡിപ്ലോമ മാത്രമുള്ളവര്‍ക്ക് ബി.എസ്സി. ബിരുദം നിര്‍ബന്ധമാക്കുമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ഭൂരിഭാഗം ഡിപ്ലോമ നഴ്‌സുമാരും യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള യൂണിവേഴ്‌സിറ്റികളില്‍നിന്ന് പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്‌സിങ് പ്രോഗ്രാമിന് ചേര്‍ന്നിരുന്നു. ദുബായ് വോളോങ്കോങ് യൂണിവേഴ്‌സിറ്റി, ഷാര്‍ജ യൂണിവേഴ്‌സിറ്റി, അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, റാക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് നിലവില്‍ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്‌സിങ് പ്രോഗ്രാം ചെയ്യുന്നതിന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങള്‍. രണ്ടുവര്‍ഷമാണ് നഴ്‌സിങ് ബിരുദപഠന കാലയളവ്, 50,000 ദിര്‍ഹം മുതല്‍ 72,000 ദിര്‍ഹം വരെയാണ് ബിരുദകോഴ്‌സിന് യൂണിവേഴ്‌സിറ്റികള്‍ ഫീസ് ഈടാക്കുന്നത്. ബാങ്കില്‍നിന്ന് ലോണെടുത്താണ് ബാച്ചിലേഴ്‌സ് കോഴ്‌സിന് ചേര്‍ന്നിരിക്കുന്നതെന്ന് ഭൂരിഭാഗം നഴ്‌സുമാരും പറഞ്ഞു.

എന്നാല്‍ കേരളത്തിന് പുറത്തുനിന്നുള്ള ഡിപ്ലോമ തുല്യതസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളായി യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നില്ല. കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് നഴ്‌സിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവരുടെ നഴ്‌സിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ 'ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍' എന്ന് രേഖപ്പെടുത്തിയവയാണ് തുല്യത സര്‍ട്ടിഫിക്കറ്റായി സ്വീകരിക്കാതിരിക്കുന്നത്. എന്നാല്‍, കേരളത്തില്‍നിന്നുള്ള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ യു.എ.ഇ. മന്ത്രാലയം അംഗീകരിക്കുന്നുണ്ടെന്നത് അനുഗ്രഹമാണ്. എന്നാല്‍, കേരള നഴ്‌സിങ് കൗണ്‍സില്‍ സിലബസിന് തുല്യമായ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള നഴ്‌സിങ് സിലബസുകളെന്തുകൊണ്ട് തുല്യതാ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരമാകുന്നില്ലെന്നത് അറിയില്ല. അതിനാല്‍ ഭൂരിഭാഗംപേരും ഫീസടച്ച് ബിരുദപഠനം തുടങ്ങിയെങ്കിലും തുല്യതാസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പഠനവും വഴിമുട്ടി.

ജോലി നഷ്ടപ്പെടുകയും കനത്ത ഫീസടച്ചിട്ടും പഠനവും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലുമാണ് നഴ്‌സുമാര്‍. ആറുമാസത്തിലധികം ജോലി അനിശ്ചിതത്വത്തിലായാല്‍ ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് ലഭിച്ച എം.ഒ.എച്ച്. യോഗ്യത നഷ്ടപ്പെടുമെന്ന ആശങ്കയും നഴ്‌സുമാര്‍ക്കുണ്ട്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോര്‍ക്ക എന്നിവയില്‍നിന്നെല്ലാം സഹായം പ്രതീക്ഷിക്കുകയാണ് ഇവര്‍.

കഴിഞ്ഞ ഒക്ടോബറില്‍ യു.എ.ഇ.യിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ബിരുദമില്ലാത്തതിനാല്‍ ജോലിനഷ്ടപ്പെട്ട നഴ്‌സുമാരുടെ പരാതി നേരില്‍ കേട്ടിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന യു.എ.ഇ. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയ അധികൃതരുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന സഹായങ്ങള്‍ക്കായി ശ്രമിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴും അധികൃതര്‍ തങ്ങളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നഴ്‌സുമാര്‍.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ, പ്രത്യേകിച്ച് മലയാളികളെ നിയമം പ്രതികൂലമായി ബാധിക്കുമ്പോള്‍ യു.എ.ഇ.യില്‍ ജോലിചെയ്യുന്ന മറ്റുരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നില്ല. അവര്‍ കൂടുതലും യു.എ.ഇ.യില്‍ത്തന്നെ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയവരാണ്. ബാക്കിയുള്ളവര്‍ക്ക് അതത് രാജ്യങ്ങളില്‍നിന്നുള്ള ഡിപ്ലോമ ബിരുദത്തിന് തുല്യമാണെന്നതും നിയമം അനുകൂലമാകാന്‍ കാരണമാണ്. മറ്റ് എമിറേറ്റുകളില്‍നിന്നുള്ള പുരുഷ നഴ്‌സുമാരടക്കമുള്ളവര്‍ക്ക് ബിരുദം ഇല്ലാത്തതിനാല്‍ ബാച്ചിലേഴ്‌സ് ബിരുദം (ബ്രിഡ്ജ് കോഴ്‌സ്) നേടിയെടുക്കാനായി സമയപരിധി നിശ്ചയിക്കുകയും അതുവരെ നിലവില്‍ നിര്‍വഹിക്കുന്ന തസ്തികകളില്‍ നിന്ന് തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category